ആന്റണിയുടെ കുടുംബത്തില്‍ ഒരാളെ ബിജെപിയില്‍ എത്തിച്ചാല്‍ കോണ്‍ഗ്രസ് തകര്‍ന്നു എന്നു വരുത്തി തീര്‍ക്കാമെന്ന് ആദ്യം മനസിലാക്കിയത് ബിഷപ്പുമാരാണ്. ബിജെപിയോട് അകലം പാലിച്ച് നിന്നാല്‍ ഇന്ത്യയൊട്ടാകെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയാതെ വരും. കോണ്‍ഗ്രസാകട്ടെ ക്രിസത്യന്‍ വിഭാഗത്തിന് വേണ്ടത്ര പരിഗണന നല്കുന്നില്ലെന്ന പരാതിയുമുണ്ട്.

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപി പടവുകള്‍ കയറിപ്പോള്‍ ഉയര്‍ന്നത് അച്ഛന്റെ മേല്‍വിലാസത്തിലും തലപൊക്കത്തിലും കെട്ടിയിറക്കിയ മകനെന്ന ഖ്യാതി മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം ക്രിസ്ത്യന്‍ മേലധികാരികളോട് ആലോചിച്ചെടുത്ത് തീരുമാനമെന്നായിരുന്നു ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ട് ബാങ്കിന്റെ മുഖമായിരുന്ന എ.കെ.ആന്റണി. ആ ആന്റണിയുടെ കുടുംബത്തില്‍ ഒരാളെ ബിജെപിയില്‍ എത്തിച്ചാല്‍ കോണ്‍ഗ്രസ് തകര്‍ന്നു എന്നു വരുത്തി തീര്‍ക്കാമെന്ന് ആദ്യം മനസിലാക്കിയത് ബിഷപ്പുമാരാണ്. ബിജെപിയോട് അകലം പാലിച്ച് നിന്നാല്‍ ഇന്ത്യയൊട്ടാകെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയാതെ വരും. കോണ്‍ഗ്രസാകട്ടെ ക്രിസത്യന്‍ വിഭാഗത്തിന് വേണ്ടത്ര പരിഗണന നല്കുന്നില്ലെന്ന പരാതിയുമുണ്ട്.
ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് വിലപേശി ആനുകൂല്യങ്ങള്‍ നേടാനും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ മോഹന വാഗ്ദാനങ്ങളുമായി വര്‍ഷങ്ങളായി പി്ന്നാലെ നടക്കുന്ന ബിജെപിയെ പിന്‍തുണയ്ക്കാതിരിക്കുന്നതെന്തിനെന്ന ചോദ്യമാണ് ബിഷപ്പുമാര്‍ ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ ആര്‍ എസ് എസും ബിജെപിയും ബിഷപ്പുമാരെ കണ്ട് ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുമ്പോഴാണ് മോദിയുടെ ഡെല്‍ഹി കത്തീഡ്രല്‍ സന്ദര്‍ശനവും. അതും ഈസ്റ്റര്‍ ദിനത്തില്‍ എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. രാജ്യമൊട്ടുക്ക് പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ ബിജെപി ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു വിജയം അവര്‍ക്ക് നേടാന്‍ കഴിയാതെ വരും. അതിന് ദക്ഷിണ സംസ്ഥാനങ്ങളില്‍ പിടിമുറുക്കേണ്ടതായിട്ടുണ്ട്.
ക്രിസത്യന്‍ ന്യൂനക്ഷം ശക്തിയാര്‍ജ്ജി്ച്ചിട്ടുള്ള കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പരമാവധി സീറ്റ് കുറയ്ക്കുന്നതിനോടൊപ്പം പാലക്കാട്, തൃശ്ശൂര്‍,തിരുവന്തപുരം മണ്ഡലങ്ങളില്‍ ഇത് വോട്ടാക്കി മാറ്റാനാണ് ബിജെപി തീരുമാനം. കര്‍ദ്ദിനാളിന്റെ മോദി സ്തുതിയും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
വര്‍ഷങ്ങളായി ബിജെപി, ആര്‍ എസ് എസ് വിഭാഗങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ബന്ധ ശ്രമത്തിന് മോദിയും നേരിട്ടറങ്ങിയതോടെ കാര്യങ്ങള്‍ ്‌ക്ലൈമാക്‌സിലെത്തിയിരിക്കുകയാണ്. ഇനി വിലപേശലുകളുടെ നാളുകളാണ് വരാന്‍ പോകുന്നത്. കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോഴെല്ലാം വിലപേശി പരമാവധി ആനുകൂല്യങ്ങള്‍ നേടിയ ക്രിസ്ത്യന്‍ ലോബി ഇപ്പോള്‍ ബിജെപി പാളയത്തിലേയക്ക് പോകുന്നത് എത്രത്തോളെ ഗുണം ചെയ്യുമെന്ന കാര്യത്തിലും സംശയങ്ങള്‍ തുടരുന്നുണ്ട്. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ തീരുമാനം പോലെയായിരിക്കും അനില്‍ ആന്റണിയ്ക്ക് പാര്‍ട്ടി നല്കുന്ന സ്ഥാനങ്ങളെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ബിജെപി അനുകൂല പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുന്നത് ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത് ഇടതുപക്ഷത്തും ചലനങ്ങളുണ്ടായെന്നതിന്റെ സൂചനയാണ്. പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു, പ്രധാനമന്ത്രിമാരുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്. പല രീതിയിലുള്ള ആക്രമണമാണ് ക്രിസ്ത്യന്‍ ജനവിഭാഗത്തിനു നേരെ നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ക്രിസ്തീയ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെനിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപല്‍കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായിട്ടേയുള്ളൂ.പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകള്‍ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രസ്താവന ക്രിസ്ത്യന്‍ സമൂഹത്തിന്റെ ബിജെപി പ്രവേശനം തന്നെയാണ് സൂചിപ്പിക്കുന്നത്. . മോദിയുടെ സന്ദര്‍ശനം ആത്മവിശ്വാസം നല്‍കുന്നു. മോദിയുടെ സന്ദര്‍ശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം വ്യക്തമാക്കിയിരുന്നു.
ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയത്. ഇരുപത് മിനിറ്റിലേറെ പള്ളിയില്‍ മോദി ചെലവിട്ടു. പള്ളിയില്‍ പ്രവേശിച്ച അദ്ദേഹം പ്രാര്‍ഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയര്‍ സംഘത്തിന്റെ പാട്ടുകള്‍ കേള്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശുക്രിസ്തുവിന്റെ ചിന്തകളെ നാം ഓര്‍മിക്കുന്ന ദിവസമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.
കേരളത്തിലെ ബിജെപി നേതാക്കള്‍ ബിഷപ്‌സ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത് കോണ്‍ഗ്രസിലെ വിള്ളല്‍ മുന്നില്‍ കണ്ടു കൊണ്ടാണ്. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണു നേതാക്കള്‍ ബിഷപ്‌സ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നു സതീശന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്ന കര്‍ണാടക മന്ത്രിയുടെ പരാമര്‍ശത്തിന്റെ വിഡിയോ സഹിതമാണു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നാലു വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന തടസ്സപ്പെടുത്തി. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടതെന്നും പോസ്റ്റില്‍ വി.ഡി സതീശന്‍ വിശദീകരിച്ചു.
''ലോകാരാധ്യയായ മദര്‍ തെരേസയ്ക്കു നല്‍കിയ ഭാരതരത്ന പോലും പിന്‍വലിക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇതുവരെ ആര്‍എസ്എസ് നേതാക്കള്‍ ഈ നിലപാടില്‍ നിന്നു പിന്നാക്കം പോയിട്ടുമില്ല.''-സതീശന്‍ ആരോപിച്ചു.
റബ്ബറിന്റെ വിലയില്‍ ബിഷപ്പ് പാംപ്ലാനി തുടങ്ങിവെച്ചതല്ല ബിജെപി ചായ് വ് വര്‍ങ്ങളായി ബിഷപ്പുമാരുമായി നടത്തി കൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ ഭാഗമായിരുന്ന പ്രസ്താവന. കേരളത്തിലെ ഇടതുപക്ഷത്തിന് പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തില്‍ നടന്ന ചര്‍ച്ചകളും വാഗ്ദാനങ്ങളും കണ്ടെത്താന്‍ കഴിയാതെ പോയതും ഞെട്ടിക്കുന്നതാണ്. ബിഷപ്പമാരുടെ ബിജെപി അനുകൂല പ്രസ്താവനകള്‍ ഇടത് വലത് ക്യാമ്പുകളെ അസ്വസ്ഥരാക്കി കൊണ്ടിരിക്കുന്നു എന്നുമാത്രമല്ല ബദല്‍ സംവിധാനം ആരംഭിക്കാനുള്ള സമയവും അതിക്രമിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്‍പ് റബ്ബറിന് വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറായാല്‍ ബിജെപി ഉദ്ദേശിക്കുന്ന തരത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തെ ഏതു തരത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാമെന്ന ധാരണയിലാണ് ബിജെപി നേതാക്കളും എത്തി നില്ക്കുന്നത്. കേരളത്തില്‍ തൃശ്ശൂര്‍, തിരുവന്തപുരം, പാലക്കാട് പാര്‍ലമന്റു മണ്ഡലങ്ങള്‍ മാത്രമല്ല ബിജെപി ലക്ഷ്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിയ്ക്കുകയെന്ന ലക്ഷ്യം തന്നെയാണ് ബിജെപിയെ മുന്നോട്ട് നയിക്കുന്നതും.
https://www.facebook.com/Malayalivartha
























