അജയ്യനായി വീണ്ടും ഉമ്മന്‍ ചാണ്ടി... വീഡിയോ കാണാനായി ചാര്‍ജ് ചെയ്ത് കാത്തിരുന്നവര്‍ ക്ഷമിക്കുക; ഇത് ഉമ്മന്‍ ചാണ്ടിയുടെ കാലമാണ്

ചാണക്യനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറ്റൊരു വിജയം കൂടിയായി ഇത്. എത്ര കൂരിരുട്ടില്‍ തട്ടി വീണാലും ഉമ്മന്‍ചാണ്ടിയെന്ന അനിഴം നക്ഷത്രക്കാരന്‍ ഉദിച്ചുയരും എന്ന വ്യാഖ്യാനം ഒരിക്കല്‍ കൂടി സത്യമായി. ഉമ്മന്‍ചാണ്ടിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ അടി കൂടിയാണ് ഇത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളുടെ തെളിവുകള്‍ കണ്ടെടുക്കാന്‍ പോയ സോളാര്‍ കമ്മിഷന്‍ സംഘം വെറുംകൈയ്യോടെ മടങ്ങി. ബിജു രാധാകൃഷ്ണനൊപ്പം ആറംഗ പോലീസ് സംഘം കോയമ്പത്തൂര്‍ സെല്‍വപുരത്തെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തെളിവ് ഇപ്പോള്‍ കിട്ടുമെന്ന പ്രചാരണത്തെത്തുടര്‍ന്ന് പിന്നാലെ കൂടിയ ചാനലുകളും കോയമ്പത്തൂര്‍ സെല്‍വപുരത്ത് തെളിവിനായി കാത്തുനില്‍ക്കുകയാണ്. മാവേലിക്കരക്കാരനായ കൊല്ലപ്പണിക്കാരന്‍ ചന്ദ്രനും സെല്‍വിയും താമസിച്ചിരുന്ന വീട്ടിലാണ് ബിജുവും പൊലീസ് സംഘവും എത്തിയത്.
ഇവിടെ ഇയാള്‍ക്കൊപ്പം നേരത്തെ ബിജു രാധാകൃഷ്ണന്‍ താമസിച്ചിരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. സെല്‍വപുരം വടക്കേകോളനിയിലെ ഈ വീട്ടില്‍ പൊലീസ് സംഘവും ബിജുവും തെരച്ചില്‍ നടത്തി ഒടുവില്‍പുറത്തുവരികയായിരുന്നു. അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് തെളിവൊന്നും ലഭിച്ചില്ല. പരിശോധനാസമയം ചന്ദ്രന്‍ വീട്ടിലില്ലായിരുന്നുവെന്നു ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഗൃഹനാഥന്‍ വരാന്‍ കാത്ത് വന്‍ മാദ്ധ്യമപ്പട തന്നെ തടിച്ചകൂടിയിരിക്കുകയാണ്.
നിലവില്‍ ചന്ദ്രനും ബിജു രാധാകൃഷ്ണനും ചര്‍ച്ച നടത്തുകയാണ്. ഏങ്ങും നിറയുന്നത് ആകാംഷ സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളുടെ തെളിവു നല്‍കാമെന്ന ഉറപ്പിലാണ് സോളാര്‍ കമ്മീഷന്‍ നിശ്ചയിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിജു രാധാകൃഷ്ണന്‍ കോയമ്ബത്തൂരിലെത്തിയത്. തന്റെ മുന്‍ നിലപാടില്‍ ബിജു രാധാകൃഷ്ണന്‍ ഉറച്ചുനിന്നതോടെയാണ് സിഡി കണ്ടെടുക്കാന്‍ ബിജുവിനൊപ്പം പോകാന്‍ സോളാര്‍ കമ്മീഷന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha