ഇത് സരിതാവിജയം... ആദ്യ വീഡിയോയുടെ ഓര്‍മ്മ അയവിറക്കി ഉറങ്ങിതിരുന്നവര്‍ക്ക് കടുത്ത നിരാശ; സൂപ്പര്‍ താരമായി സരിത കളം നിറയുന്നു

ഇത് സരിതയുടെ കൂടി വിജയമാണ്. താനറിയാതെ എങ്ങനെ സിഡി ഉണ്ടാകുമെന്നാണ് സരിതയുടെ ചോദ്യം. ബിജുവിനേക്കാളും ജനങ്ങള്‍ കാതോര്‍ത്തത് സരിതയുടെ വാക്കുകള്‍ക്കാണ്. ഇനി സി.ഡി. വന്നാലും ഇല്ലെങ്കിലും സരിതയായിരുന്നു പ്രതീക്ഷ. ഒരിക്കല്‍ സിഡി കണ്ടതിന്റെ ആവേശം ഇപ്പോഴും മാറിയിട്ടില്ല. അതിനാല്‍ തന്നെ സിഡിയുണ്ടെന്നാണ് ജനം വിശ്വസിച്ചത്. ഇന്നല്ലെങ്കില്‍ നാളെ അത് പുറത്താവുക തന്നെ ചെയ്യും അതിലെ നായകന് മാറ്റം വരുമെന്ന് മാത്രം. കാരണം സരിതയുടെ വെളിപ്പെടുത്തലുകള്‍ തന്നെ. വീഡിയോ കണ്ട ജനത്തിന് മാപ്പുകൊടുത്തവളാണ് സരിത.
ജനങ്ങളാവട്ടെ സരിതയുടെ കടുത്ത ആരാധകരും. സരിതയ്ക്കും പബ്ലിസിറ്റി ഇഷ്ടമാണ്. അല്‍പം മങ്ങുമ്പോള്‍ സരിത രംഗത്തെത്തും. വിവിധ ഭാവങ്ങളായി.
മുഖ്യമന്ത്രിക്കെതിരെ ആരോപിച്ച ലൈംഗികാരോപണങ്ങളുടെ തെളിവുകള്‍ കണ്ടെടുക്കാന്‍ ഒരു സംഘത്തെ കോയമ്പത്തൂരിലേക്ക് അയച്ചത് ബിജുവിന്റെ നാടക മാണെന്ന് സരിത പറഞ്ഞു. ഇല്ലാത്ത സി.ഡികള്‍ എങ്ങനെ ഹാജരാക്കുമെന്ന് അവര്‍ ചോദിച്ചു. ബിജു രാധാകൃഷ്ണന്‍ ആസൂത്രണം ചെയ്ത നാടകമാണ് അരങ്ങേറുന്നത്. ഇടവേള കഴിഞ്ഞു. ഇനിയുള്ളത് ക്ലൈമാക്‌സാണെന്നും സരിത പറഞ്ഞു. എന്തെങ്കിലും കള്ളം പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ ഇനിയും പോലീസിനെ കബളിപ്പിക്കുമെന്ന് സരിത പറഞ്ഞു.
ബിജു രാധാകൃഷ്ണന്റെ ബന്ധു കോയമ്പത്തൂരില്‍ ഉണ്ടെന്ന് അറിയാം. ബന്ധുവാകും സ്വര്‍ണപ്പണിക്കാരന്‍ ശെല്‍വിയെന്ന് കരുതുന്നു. നിരവധി സ്ത്രീകളുമായി ബന്ധമുള്ള ആളായിരുന്നു ബിജു രാധാകൃഷ്ണന്‍. ശെല്‍വി മറ്റാരെങ്കിലും ആണോ എന്നും അറിയില്ല. സി.ഡി ആരുടെ കൈവശമാണെന്ന് സോളാര്‍ കമ്മീഷനോട് വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള വന്‍ സംവിധാനവുമായി തമിഴ്‌നാട്ടിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു.
മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് സി.ഡി പിടിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അന്യസംസ്ഥാനക്കാര്‍ എങ്ങനെകാണും എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നു. തെളിവുകള്‍ ഹാജരാക്കിയാല്‍ ബാക്കികാര്യം അപ്പോള്‍ പറയാമെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























