Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിയതിന്റെ പ്രതികാരം... തലസ്ഥാനത്തെ യൂബര്‍ ടാക്‌സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ് , കസ്റ്റോഡിയല്‍ ട്രയല്‍ നടത്താന്‍ ജില്ലാ കോടതി ഉത്തരവ്

11 APRIL 2023 02:17 PM IST
മലയാളി വാര്‍ത്ത

കഞ്ചാവ് കടത്ത് പോലീസിന് ഒറ്റിക്കൊടുത്ത പകയില്‍ തലസ്ഥാനത്തെ ചാക്ക യൂബര്‍ ടാക്‌സി ഡ്രൈവര്‍ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ഏപ്രില്‍ 13 ന് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 2021 ജൂണ്‍ 29 മുതല്‍ റിമാന്റില്‍ കഴിയുന്ന കഞ്ചാവ് കടത്തു കേസ് പ്രതികളായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനല്‍ മുഹമ്മദ് ഖനി (29) , സജാദ് (26) എന്നിവരാണ് സമ്പത്ത് കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍.



കേസില്‍ വിചാരണ തീരും വരെ പ്രതികള്‍ ഇനി പുറം ലോകം കാണില്ല. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ ട്രയല്‍ നടത്താന്‍ കോടതി ഉത്തരവുണ്ട്. വിചാരണ തടവുകാരായ പ്രതികള്‍ക്ക് ജാമ്യവും കോടതി നിഷേധിച്ചു. പ്രതികളുടെ അറസ്റ്റ് തീയതി മുതല്‍ 85 ദിവസം തികയുന്ന സെപ്റ്റംബര്‍ 24 ന് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാണ് പ്രതികളോട് കസ്റ്റോഡിയല്‍ വിചാരണക്ക് തയ്യാറെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.


പ്രതികള്‍ക്കെതിരെ കോടതി 1860 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449 (മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനായുള്ള ഭവന കൈയ്യേറ്റം) , 302 (കൊലപാതകം) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പരസ്പരം ഉല്‍സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) , 1989 ല്‍ നിലവില്‍ വന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (2) (5) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയാണ് കോടതി സെഷന്‍സ് കേസെടുത്തത്.



സി. ഡി. ഫയലും പോലീസ് റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ ഗൗരവമേറിയ കൃത്യത്തില്‍ പ്രതികളുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. ക്രൂരവും മൃഗീയവുമായ രീതിയിലാണ് കൃത്യം ചെയ്തതായി കാണുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാന്‍ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.



2021 ജൂണ്‍ 28 നാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ യൂബര്‍ ടാക്‌സി ഡ്രൈവര്‍ പേട്ട സ്വദേശി സമ്പത്തിനെ ചാക്കയിലെ വാടക വീട്ടിനുള്ളില്‍ മുഖം തിരിച്ചറിയാനാവാത്ത വിധം ശരീരത്തില്‍ 60 ഓളം മുറിവുകളോടെ രക്തം വാര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂര കൊലപാതകത്തിനിടെ ഒന്നാം പ്രതിയായ സനല്‍ മുഹമ്മദിന് കൈക്ക് പരിക്കേറ്റിരുന്നു. സനല്‍ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തി. ബൈക്കില്‍നിന്ന് വീണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. സനലിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് സജാദ് പിടിയിലായത്.


സമ്പത്ത് ഒറ്റിക്കൊടുത്തതിനാലാണ് ആറ്റിങ്ങല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കടത്ത് കേസില്‍ സജാദും സനല്‍ മുഹമ്മദും പിടിയിലായതെന്ന വിരോധത്താലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സനല്‍ മുഹമ്മദ് നേരത്തെയും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടെക്‌നോ സിറ്റി കേന്ദ്രീകരിച്ചുള്ള കഴക്കൂട്ടം - ആറ്റിങ്ങല്‍ ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് പ്രതികള്‍.


സമ്പത്തിനെ ആക്രമിക്കാനുപയോഗിച്ച കത്തികളിലൊന്ന് ചാക്ക മേല്‍ പാലത്തിന് സമീപമുള്ള പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സനല്‍ മുഹമ്മദ് ഉപയോഗിച്ച കത്തിയാണെന്ന കുറ്റസമ്മത മൊഴി പ്രകാരമാണ് കത്തി കണ്ടെടുത്തത്. കൊല നടന്ന ചാക്ക വാടക വീട്ടില്‍ നിന്ന് മറ്റൊരു കത്തിയും കണ്ടെടുത്തു.


സജാദാണ് കഞ്ചാവു കടത്തു വിവരം പോലീസിന് കൈമാറിയതെന്നാണ് സനല്‍ മുഹമ്മദ് ആദ്യം ധരിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ കൈവശം കഞ്ചാവുള്ളത് അറിയാമായിരുന്ന ഏക വ്യക്തിയായ സമ്പത്താണ് പോലീസിന് വിവരം നല്‍കിയതെന്നാണ് സജാദ് സംശയിച്ചിരുന്നത്. ഇതേക്കുറിച്ച് ചോദിക്കാനാണ് രണ്ടു പേരും സമ്പത്തിന്റെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ താനാണ് പോലീസിന് വിവരം നല്‍കിയതെന്ന് സമ്പത്ത് സമ്മതിക്കുകയായിരുന്നെന്നാണ് ഇവര്‍ പോലീസിന് നല്‍കിയതായി പറയുന്ന കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സമ്പത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.


പിന്‍വശം അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുന്നു. മുഖം തിരിച്ചറിയാനാവാത്ത വിധം കുത്തിക്കീറി വികൃതമാക്കി. തുടര്‍ച്ചയായ ആക്രമത്തത്തിനിടെയാണ് സനല്‍ മുഹമ്മദിന്റെ കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു.  

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (2 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (3 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (3 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (3 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (4 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (5 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (5 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (5 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (5 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (5 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (5 hours ago)

Malayali Vartha Recommends