Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ കുടിശിക ഏപ്രില്‍ 12നകം നല്‍കിയില്ലെങ്കില്‍ ചീഫ്‌സെക്രട്ടറിയും ഗതാഗതവകുപ്പ് സെക്രട്ടറിയും കോടതിയില്‍ നേരിട്ടെത്തി കാരണം വിശദീകരിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

11 APRIL 2023 11:11 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ കുടിശിക ഏപ്രില്‍ 12നകം നല്‍കിയില്ലെങ്കില്‍ ചീഫ്‌സെക്രട്ടറിയും ഗതാഗതവകുപ്പ് സെക്രട്ടറിയും കോടതിയില്‍ നേരിട്ടെത്തി കാരണം വിശദീകരിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.


സമയബന്ധിതമായി പെന്‍ഷന്‍ നല്‍കാനായി ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശി കെ. അശോക്കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.
ഹര്‍ജി 12ന് വീണ്ടും പരിഗണിക്കും.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളില്‍ സമയബന്ധിതമായി പെന്‍ഷന്‍ നല്‍കാനായി സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നത്. പെന്‍ഷന്‍ തുക മാസത്തിലെ ആദ്യത്തെ ആഴ്ചതന്നെ നല്‍കണമെന്നും കഴിയുമെങ്കില്‍ ആദ്യ അഞ്ചുദിവസത്തിനുള്ളില്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും പെന്‍ഷന്‍ വിതരണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.


ഈ ഹര്‍ജി പരിഗണിച്ച മാര്‍ച്ച് 16 മുതല്‍ നിലപാട് അറിയിക്കാന്‍ കെ.എസ്. ആര്‍.ടി.സി സമയം തേടുകയാണെന്ന് ഹൈക്കോടതി വിലയിരുത്തി. മാര്‍ച്ച് 20ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ചില വകുപ്പുകളുടെ അനുമതികൂടി ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി ഒരാഴ്ചകൂടി സമയം കെ.എസ്.ആര്‍.ടി.സി തേടിയിരുന്നു.

പിന്നീട് മാര്‍ച്ച് 28നും 31നും ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ വീണ്ടും സമയം തേടുകയാണുണ്ടായത്. ഇതോടെ രണ്ടുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയായി. തുടര്‍ന്നാണ് രണ്ടുദിവസത്തിനകം പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (1 hour ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (2 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (2 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (3 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (3 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (4 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (4 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (4 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (4 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (4 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (4 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends