ഷാരൂഖ് സെയ്ഫിക്ക് ഷൊർണൂരിൽ പ്രാദേശിക സഹായം ലഭിച്ചു..തെളിവുകൾ അന്വേഷണസംഘത്തിന്..എൻ.ഐ.എയും ഷൊർണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്...പെട്രോൾ പമ്പിൽ ഇന്നലെയും പരിശോധന നടന്നു...

എലത്തൂർ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്ക് ഷൊർണൂരിൽ പ്രാദേശിക സഹായം ലഭിച്ചതിന്റെ സൂചനകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഷൊർണൂരും പട്ടാമ്പിയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. എൻ.ഐ.എയും ഷൊർണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതി പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പെട്രോൾ പമ്പിൽ ഇന്നലെയും പരിശോധന നടന്നു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജീവനക്കാരോടും മാനേജരോടും വിവരങ്ങൾ ആരാഞ്ഞു. തെളിവെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയ്ക്കാണ് എത്തിയതെന്നാണ് സൂചന.ഞായറാഴ്ച പുലർച്ചെ 4.30ന് കേരളത്തിലെത്തിയ ഷാരൂഖ് കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ് പ്രസിൽ കയറിയത് രാത്രി 7. 17നാണ്. പ്രതി 15 മണിക്കൂറാണ് ഷൊർണൂരിൽ കഴിഞ്ഞത്. റെയിൽവേ സ്റ്റേഷന് സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ ഒരുകിലോമീറ്റർ അകലെയുള്ള കൊളഞ്ചേരിക്കുളത്തെ പെട്രോൾ പമ്പിലെത്തി 4 ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു.
ഇതിനിടെ പലയിടത്തും ചെന്ന് പലരുമായും കൂടിക്കാഴ്ച നടത്തിയതായി സൂചനയുണ്ട്. ഓങ്ങല്ലൂരിലെ കാരക്കോട് കോളനിയിൽ എത്തിയിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവിടത്തെ നാല് വീടുകളിൽ കഴിഞ്ഞ ദിവസം എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. പെട്രോൾ പമ്പിന് സമീപത്തെ കോളനിയിലും പരിശോധന നടത്തി.റെയിൽവേ പാളത്തിൽ നിന്ന് കിട്ടിയ ഷാറൂഖിന്റെ ബാഗിൽ ഉണ്ടായിരുന്ന വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം പഴകിയിരുന്നില്ല.ഇവിടെ നിന്ന് ആരോ തയ്യാറാക്കി നൽകി എന്നാണ് സൂചന. ഫോണുകൾ സ്വിച്ച് ഓഫ്ഷാരൂഖ് സെയ്ഫി കേരളത്തിലെത്തി വിളിച്ച നമ്പരുകൾ എല്ലാം സ്വിച്ച് ഓഫാണെന്നാണ് സൂചന. കന്നാസിൽ പെട്രോൾ വാങ്ങി കുപ്പികളിലേക്ക് പകർന്ന സ്ഥലം ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതിയുടെ ടവർ ലൊക്കേഷനും റൂട്ടും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളുംകേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറാണ് പ്രെടോൾ പമ്പിൽ നിന്ന് 4 ലിറ്റർ പെട്രോൾ വാങ്ങിയ കാര്യം അന്വേഷണ സംഘത്തെ അറിയിച്ചത്.
ഷൊർണൂർ സ്വദേശി രാജേഷ് സുഹൃത്തിനോട് വിവരം പങ്കുവയ്ക്കുകയും ഇയാൾ അന്വേഷണ സംഘത്തെ അറിയിക്കുകയുമായിരുന്നു.അതെ സമയം എലത്തൂരിൽ ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നു കരുതാവുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഷാറുഖ് സെയ്ഫി ഡൽഹിയിൽ നിന്നു കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. എന്നാൽ, കോഴിക്കോട്ട് ഇറങ്ങാതെ ഷാറുഖ് ഷൊർണൂരിൽ ഇറങ്ങി. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണു നിഗമനം.ഷൊർണൂരിൽ നിന്നു പ്രതിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഷൊർണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാൻ തുടക്കത്തിൽ തന്നെ ഉണ്ടായ ശ്രമം ഈ സംശയം ബലപ്പെടുത്തുന്നു.
കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡൽഹിയിൽ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങൾ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു. തീവയ്പു നടന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷൊർണൂരിൽ നിന്നാണു ഷാറുഖ് കയറിയതെന്നും പൊലീസ് മനസ്സിലാക്കിയതു ഷാറുഖിന്റെ മൊഴിയിൽ നിന്നല്ല. ഷൊർണൂരിൽ പെട്രോൾ വാങ്ങാനായി ഷാറുഖ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണു മാധ്യമങ്ങളിൽ ചിത്രം കണ്ട് ഷാറുഖിനെ തിരിച്ചറിയുകയും സുഹൃത്തു വഴി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഷാറുഖിന്റെ മറുപടി.
https://www.facebook.com/Malayalivartha
























