മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകയുക്ത വിധി പറയുന്നത് നാളേക്ക് മാറ്റി.... കേസ് മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് നടപടി, പരാതിക്കാരന്‍ ശശികുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകയുക്ത വിധി പറയുന്നത് നാളേക്ക് മാറ്റി. കേസ് മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടതിന് ഹര്‍ജിക്കാരന് ലോകയുക്തയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. ഹര്‍ജിക്കാരന്‍ ടി.വിയില്‍ നന്നായി വാദിക്കുന്നുണ്ടല്ലോയെന്ന് ഉപലോകായുക്ത ചോദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തില്‍ റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത ന്യായാധിപന്മാര്‍.
ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കുറ്റപ്പെടുത്തി.
വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്. കോടതിയില്‍ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത.
ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാര്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നയാളാണെന്നും ആള്‍ക്കൂട്ട അതിക്രമത്തിനുള്ള ശ്രമമാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വിമര്‍ശിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha
























