Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് കേരളം..പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും...അഞ്ച് സീറ്റ് ഉറപ്പിച്ച് പ്രകാശ് ജാവദേക്കർ എം പി..ഇത്തവണ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരും..

11 APRIL 2023 11:59 AM IST
മലയാളി വാര്‍ത്ത

ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് കേരളം..പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ എം പി. നിരവധി ബിജെപി പ്രവർത്തകരുടെ ജീവൻ നഷ്ടമായ ഇടമാണ് കേരളമെന്നും കുറഞ്ഞത് അഞ്ച് സീറ്റെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ നേടിയിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംസ്ഥാനത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിച്ച് വരികയാണ് . കൂടാതെ കോൺഗ്രസിൽ നിന്നും ഇനിയും നേതാക്കൾ പാർട്ടിയിലേയ്ക്ക് ചേക്കേറിയാൽ അത്ഭുതമില്ലെന്നും അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ പ്രകാശ് ജാവദേക്കർ അറിയിച്ചു.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളീയർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നാണ് പ്രതീക്ഷിച്ചത്. മോദി ഒറ്റത്തവണയുണ്ടായ അത്ഭുതമാണെന്ന് കരുതി. എന്നാൽ ഇത്തവണ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്ന് എല്ലാവർക്കും അറിയാം.

വോട്ട് വിഹിതത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്,​ ബിജെപി നേതാവ് തുടർന്നു. മോദി സംസ്ഥാനങ്ങളോട് പക്ഷഭേദമില്ലാതെയാണ് പെരുമാറുന്നത്. ജാതി-മത- രാഷ്ടീയ താത്പര്യങ്ങൾക്കതീതമായ അദ്ദേഹത്തിന്റെ പ്രവർത്തനം കേരള ജനതയും മനസിലാക്കും,​ ഇത് വരുന്ന തിരഞ്ഞെടുപ്പിൽ അനുകൂലമായി മാറുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.കേരളത്തിൽ ബിജെപി പ്രവർത്തകർ സിപിഎമ്മിൽ നിന്ന് വെല്ലുവിളികൾ നേരിടുന്നതായും അദ്ദേഹം പറഞ്ഞു.100 കണക്കിന് ബിജെപി പ്രവർത്തകർക്ക് കേരളത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ചുരുങ്ങിയത് അഞ്ച് സീറ്റുകളെങ്കിലും നേടുമെന്നും സ്ഥാനാ‌ർത്ഥികളാരെന്നത് കാത്തിരുന്ന കാണാമെന്നും ബിജെപി നേതാവ് അറിയിച്ചു. കുറ്റകൃത്യവും അഴിമതിയും കള്ളക്കടത്തും നിലവിലെ സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം കേരളത്തിൽ തകർന്നടിയാൻ പോവുകാണെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.അതേസമയം ബ്രഹ്മപുരം മാലിന്യപ്ളാന്റിനെ സംബന്ധിച്ച് ബിജെപി നേതാവ് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചു.

 

ബ്രഹ്മപുരം മാലിന്യ പ്ളാന്റ് സംബന്ധിച്ച വിവാദങ്ങളിൽ കേരളത്തിലെ സിപിഎമ്മിനും കോൺഗ്രസിനും തുല്യ പങ്കാളിത്തമുള്ളതായി പ്രകാശ് ജാവദേക്കർ ആരോപിച്ചു. മാലിന്യ പ്ളാന്റ് സംബന്ധിച്ച കൂടുതൽ അഴിമതിക്കഥകൾ പുറത്തു വരാനിരിക്കുന്നതേയുള്ളു. ബ്രഹ്മപുരത്തുണ്ടായത് എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടാണ്. ഉപകരാർ ലഭിച്ചത് കോൺഗ്രസ് നേതാവിന്റെ മകനാണ്. വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,​ കൂടാതെ തന്റെ പക്കലുള്ള തെളിവുകൾ ഘട്ടം ഘട്ടമായി പുറത്തു വിടുമെന്നും ബിജെപി നേതാവ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (1 hour ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (2 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (2 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (3 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (3 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (4 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (4 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (4 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (4 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (4 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (4 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends