കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ബസ് ഇടിച്ച് പരിക്കേറ്റ കാല്‍നട യാത്രക്കാരി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ബസ് ഇടിച്ച് ചക്രത്തിനടിയിപ്പെട്ട് പരിക്കേറ്റ കാല്‍നട യാത്രക്കാരി മരിച്ചു. ബാലുശേരി എരമംഗലം കണ്ണങ്കോട് ചെട്ടിയാംകണ്ടി സ്വദേശി ഷൈനി (47)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയക്ക് മൂന്നേകാല്‍ മണിയോടെയാണ് അപകടം നടന്നത് . മാവൂര്‍ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരികായിരുന്ന ബസാണ് ഷൈനിയെ ഇടിച്ചിട്ടത്. അമിത വേഗതയില്‍ വരികയായിരുന്ന ബസ് വളവില്‍ വച്ച് ഷൈനിയെ ഇടിച്ചിടുകയായിരുന്നു.ഇടിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയ ബസിന്റെ ചക്രത്തിനടിയില്‍ യുവതി അകപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍.
അപകടം നടന്നയുടനെ തന്നെ ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ബസിന്റെ ഹാന്‍ഡ് ബ്രേക്ക് ഇട്ടതിനാല്‍ ആളുകള്‍ ബസ് തള്ളി മാറ്റിയാണ് ചക്രത്തിനടിയില്‍ നിന്ന് യുവതിയെ പുറത്തെടുത്തത്.
അപകടത്തില്‍ തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മീത്തല്‍ സ്വദേശിയായ രവീന്ദ്രന്‍ ഭര്‍ത്താവാണ്. രണ്ടു മക്കളുണ്ട്.
"https://www.facebook.com/Malayalivartha
























