പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം, ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല... ഇതു സംബന്ധിച്ച 2002ലെ നിയമം, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി....

ഇന്ധനങ്ങൾക്ക് പുറമെ മറ്റൊരു കർശന നിർദ്ദേശം കൂടെ കൊണ്ട് വരികയാണ് സംസ്ഥാനത്ത്..പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി.ഇതോടെ, വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പോലും നടപടികളുണ്ടാകാം. വാഹനത്തിലെ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങിയാൽ പോലും കുപ്പിയുമായി ചെന്നാൽ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്നു ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. എലത്തൂർ ട്രെയിൻ തീവയ്പു സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പെസോയുടെ കർശന നിർദേശം.
വാഹനമില്ലാതെ കുപ്പിയിലും മറ്റും ഇന്ധനം നൽകരുതെന്നു ഷൊർണൂരിലെ പമ്പുകൾക്ക് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ഉൾപ്പെടെ വിവിധ വിതരണക്കാരുടെ നിർദേശമെത്തി. ഇക്കാര്യം പമ്പുകൾക്കു മുന്നിൽ പ്രദർശിപ്പിക്കണമെന്ന നിയമം നിലവിലുണ്ട്. ലംഘിച്ചാൽ വിതരണച്ചുമതല മുൻകൂർ നോട്ടിസ് ഇല്ലാതെ റദ്ദാക്കുമെന്നാണ് അറിയിപ്പ് കഴിഞ്ഞ ദിവസം വന്നിരുന്നു..
https://www.facebook.com/Malayalivartha
























