ക്ലിഫ്ഹൗസിൽ പുതിയ സി.സി.ടി.വി കാമറകൾ..പൊടിച്ചത് ലക്ഷങ്ങൾ..12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ...കാമറ മാറ്റിയത് സ്വപ്നയെ ഭയന്ന്...തെളിവുകൾ എല്ലാം ആവിയായി...

ക്ലിഫ്ഹൗസിൽ പുതിയ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ചെലവായത് 12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലക്ഷങ്ങൾ ചെലവിട്ട് പുതിയ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രോണിക് വിഭാഗമാണ് വിവരാവകാശ നിയമപ്രകാരം കണക്കുകൾ പുറത്തുവിട്ടത്.2021 മെയ് മാസം മുതൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയിൽ നടത്തിയ ഇലക്ട്രോണിക് വിവരങ്ങളുടെ വിശദാംശം ആരാഞ്ഞ് കോൺഗ്രസ് നേതാവ് സി.ആർ പ്രാണകുമാർ നൽകിയ അപേക്ഷയിലാണ് മറുപടി. ആകെ 12,93,957 രൂപയാണ് ഇതിനു ചെലവിട്ടതെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയത്. ക്ലിഫ് ഹൗസിൽ ഈ കാലയളവിൽ ഇ.പി എ.ബി.എക്സ് സംവിധാനം സ്ഥാപിക്കാനായി 2,13,545 രൂപയും ചെലവാക്കി. ലാൻ പോയിൻ്റുകൾ സ്ഥാപിക്കാനായി ചെലവായത് 13,502 രൂപയാണ്.
പുതിയ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത് ദുരൂഹമാണെന്ന് ആരോപിച്ച് അപേക്ഷകനായ പ്രാണകുമാർ രംഗത്തെത്തി. പുതിയ കാമറകൾ സ്ഥാപിച്ചപ്പോൾ പഴയ ദൃശ്യങ്ങൾ നശിപ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2016 മുതൽ 2020 വരെയുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ സ്വപ്ന സുരേഷ് വെല്ലുവിളിച്ചതുകൂടി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സി.ആർ പ്രാണകുമാർ ആവശ്യപ്പെട്ടത്.2016മുതൽ പലവട്ടം ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ക്ലിഫ്ഹൗസിൽ പോയ തീയതികളും വാഹന നമ്പരും പറഞ്ഞാൽ ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറാകുമോയെന്നും സ്വപ്നാ സുരേഷ് നേരത്തേ ചോദിച്ചിരുന്നു. ഇതിനിടെയാണ് ക്ലിഫ്ഹൗസിലെ സി.സി.ടി.വി കാമറാ സംവിധാനം മാറ്റിയെന്ന വിവരം പുറത്തായത്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഫൗസിൽ ചുറ്റുമതിൽ നിര്‍മ്മിക്കുന്നതിനും കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ചീഫ് എഞ്ചിനായറുടെ എസ്റ്റിമേറ്റ് പരിഗണിച്ചാണ് തുക അനുവദിച്ചത്.
സംസ്ഥാനം കടുത്ത സമ്പത്തിക മാദ്യത്തിലൂടെ കടന്നു പോകുമ്പോളാണ് ഇത്രയും തുക തൊഴുത്ത് നിർമ്മിക്കാനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനുമായി അനുവദിച്ചിരിക്കുന്നത്. തൊഴുത്ത് നിർമ്മിക്കാൻ 5000 - 15000 വരെയാണ് സാധരണക്കാർക്ക് ലഭിക്കാറ്. ക്ഷീരഗ്രാമം വഴി വയനാട്ടിൽ തൊഴുത്ത് നിർമ്മിക്കാൻ ഇത്തവണ അനുവദിച്ചതാകട്ടെ പരവാധി 50000 രുപയും. മൂന്ന് മുതൽ അഞ്ച് പശുക്കളെ വരെ കെട്ടാവുന്നതാണ് ഇത്തരത്തിലുള്ള തൊഴുത്തുകൾ. വലിയ തുക മുടക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇത്തരമൊരു തൊഴുത്ത് നിർമ്മിക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാൻ കിയാ കാർണ്ണിവലിന്റെ ലിമോസിൻ വാങ്ങാനും പുതിയ പൈലറ്റ് വാഹനം വാങ്ങാനും 88.69 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ വാനഹത്തിന് മാത്രം ചിലവ് വരുന്നത് 33.30 ലക്ഷം രൂപയാണ്.
https://www.facebook.com/Malayalivartha
























