ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ ഒരു വിഭാഗം വിപ്ലവ ഗാനം പാടണമെന്നാവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി. തിരുവല്ല വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തിനിടെയാണ് വിപ്ലവ ഗാനം പാടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അസഭ്യം പറയുകയും കർട്ടൻ വലിച്ച് കീറുകയും ചെയ്തത്.

ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ ഒരു വിഭാഗം വിപ്ലവ ഗാനം പാടണമെന്നാവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി.
തിരുവല്ല വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തിനിടെയാണ് വിപ്ലവ ഗാനം പാടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അസഭ്യം പറയുകയും കർട്ടൻ വലിച്ച് കീറുകയും ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേതത്തിന് സമീപം തടഞ്ഞ് നിർത്തി ബലികുടീരങ്ങളെ .. എന്ന് തുടങ്ങുന്ന വിപ്ലവ ഗാനം പാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗാനമേള അവസാനിക്കുന്നതിന് മുൻപ് നമസ്കരിപ്പൂ ഭാരതമംബേ... എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം പാടിയതിന് തൊട്ട് പിന്നാലെ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് സി പി എം പ്രവർത്തകർ വേദിക്ക് മുന്നിലെത്തി ബഹളം കുട്ടി. കമ്മറ്റി ഭാരവാഹികൾ ഇടപെട് കർട്ടൺ താഴ്ത്രിയതോടെ ഭാരവാഹികളെ അസഭ്യം പറയുകയും കർട്ടൺ വലിച്ച് കീറുകയും ചെയ്ത് സംഘർഷം സൃഷ്ടിക്കുകയായിരുന്നു. പോലീസിൻ്റെ കൺമുന്നിലാണ് സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർ ഉത്സവ സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ അടുത്ത ദിവസം ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് ചില പ്രാദേശിക ഡി വൈ എഫ് ഐ പ്രവർത്തകർക്ക് എതിർപ്പുണ്ടായിരുന്നതായും, ഈ സന്ദർശനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നു ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് പ്രേംകുമാർ മലയാളി വാർത്തയോട് പറഞ്ഞു.
.സംഘഷത്തെതുടർന്ന് പോലീസ് കാവലിലാണ് അമ്പലപ്പറമ്പിൽനിന്ന് ക്ഷേത്രഭാരവാഹികളെ പുറത്ത് എത്തിച്ചത്.
https://www.facebook.com/Malayalivartha
























