വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം ഫ്രീസറില്‍ വെച്ച ശേഷം ഹൈക്കോടതിയില്‍ നിന്നും നടപടി വരുമെന്ന ഭയന്ന് ഒറ്റവാക്കില്‍ വിധിയെ അട്ടിമറിച്ച ലോകായുക്ത സംഘം പിണറായി സര്‍ക്കാരിന്റെ രക്ഷകരായി മാറുകയായിരുന്നു

ദുരിതാശ്വാസ നിധി കേസില്‍ വെട്ടിലായിരിക്കുന്നത് ലോകായുക്തയാണ്. കേസിലെ പ്രതികളായ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രതികളെ രക്ഷിക്കുന്നതിനായി ജുഡീഷ്യല്‍ അധികാരികള്‍ കാണിക്കുന്ന പൊറാട്ട് നാടകങ്ങള്‍ നീതിന്യായ വ്യവസ്ഥയെ തന്നെ നാണം കെടുത്തി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇത്തരത്തിലൊരു ജുഡീഷ്യല്‍ സംവിധാനം നാളിതുവരെ പ്രവ്രര്‍ത്തിച്ചിട്ടില്ലന്നതാണ് വാസ്തവം. കേസിലെ പ്രതികളോടൊപ്പം വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ആദ്യാവസാനം വരെ അവിടെ ചിലവഴിക്കുകയും ചെയ്ത ലോകായുക്തയുടെ ഉളുപ്പില്ലാത്ത നടപടിയെ കേരള സമൂഹം വളരെ തികഞ്ഞ തെറ്റായാണ് വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം ഫ്രീസറില്‍ വെച്ച ശേഷം ഹൈക്കോടതിയില്‍ നിന്നും നടപടി വരുമെന്ന ഭയന്ന് ഒറ്റവാക്കില്‍ വിധിയെ അട്ടിമറിച്ച ലോകായുക്ത സംഘം പിണറായി സര്‍ക്കാരിന്റെ രക്ഷകരായി മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയെന്ന കേസില്‍ ആര്‍.എസ്.ശശികുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കുകയാണ്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. മൂന്നംഗ ബെഞ്ച് സാധുത പരിശോധിച്ചശേഷമാണ് കേസ് വാദത്തിനെടുത്തതെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദുരിതാശ്വാനിധി ഫണ്ട് വകമാറ്റിയെന്ന കേസ് ബുധനാഴ്ച മൂന്നംഗ ബെുഞ്ചും പരിഗണിക്കുന്നുണ്ട്. അടുത്തടുത്ത ദിവസങ്ങളിലാണ് റിവ്യൂഹര്‍ജിയും, കേസും പരിഗണിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കേസിന്റെ വിചാരണ വേളയില്‍ രണ്ടംഗ ബെഞ്ചിന് ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അത് രേഖപ്പെടുത്തണമായിരുന്നു. അതനാല്‍ ഇപ്പോള്‍ മൂന്നംഗ ബെഞ്ചിന് വിട്ട ഉത്തരവ് നിയമവിരുദ്ധവും പ്രതികളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നും റിവ്യൂഹര്‍ജിയില്‍ പരാതിക്കാരന്‍ വാദിക്കുന്നുണ്ട്.കേസില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ മൂന്നംഗ് ബെഞ്ചിന് വിടുന്നുവെന്നാണ് ഒരു വര്‍ഷം കാത്തിരുന്ന ശേഷം പുറത്തു വന്ന വിധി. അതുകൊണ്ട് ഇപ്പോഴത്തെ നിലയില്‍റിവ്യൂ ഹര്‍ജി തീര്‍പ്പാക്കിയ ശഷം മാത്രമേ ഫണ്ട് വകമാറ്റിയ കേസ് വിധി പറയാന്‍ സാധ്യതയുള്ളൂ. ചുരുക്കത്തില്‍ കേസിന്റെ സമ്പൂര്‍ണ്ണ വിധി വളരെ കാലം നീട്ടി കൊണ്ടു പോകാന്‍ ലോകായുക്തയ്ക്ക് കഴിയുമെന്ന് സാരം.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം അനുവദിച്ചു, മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാന്‍ എട്ടര ലക്ഷം അനുവദിച്ചു, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിവ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാ പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാരും ചീഫ് സെക്രട്ടറിയുമാണ് കേസിലെ പ്രതികള്‍. ഒരു പൊതു പ്രവര്‍ത്തകനെതിരെ ലോകായുക്തയില്‍ നിന്നും പ്രതികൂലമായ വിധിയുണ്ടായാല്‍ ഉടന്‍ തല്‍സ്ഥാനം രാജിവെയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.
പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ തെറിക്കുമെന്ന അവസ്ഥയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു നിറുത്തുന്നത് ലോകായുക്തയാണ്. ആ ലോകായുക്ത ജഡ്ജിമാര്‍ മുഖ്യന്‍ വിളിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന്റെ ഔചിത്യമില്ലായ്‌മെയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നാല്പതിലധികം അതിഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കിയപ്പോഴും ലോകായുക്തയുടെ പേര് ഒഴിവാക്കിയാണ് നല്കിയത്. ലോകായുക്തയെ അപമാനിക്കുകയും ഒത്തുകളി പുറത്താവുകയും ചെയ്തതായാണ് വിലയിരുത്തപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കുന്ന അഴിമതിയാണ് ദുരിതാശ്വാസ ഫണ്ട തിരിമറിയില്‍ നടന്നിരിക്കുന്നതെന്ന വ്യക്തമാണ്. പരാതിക്കാരന്‍ ശശികുമാര്‍ നല്കിയ തെളിവുകളൊന്നും തള്ളിക്കളയാന്‍ ലോകായുക്തയ്ക്ക് ആവുമായിരുന്നില്ല. അതുകൊണ്ട് കേസിന്റെ വിചാരണ കഴിഞ്ഞിട്ടും ഒരുവര്‍ഷം വിധി പറയാതെ മാറ്റിവെയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ വിധി പറയാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിധി പറയാന്‍ ലോകായുക്തയ്ക്ക് ഹര്‍ജി നല്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത ഒരു വര്‍ഷത്തിന് ശേഷം ഫുള്‍ ബെഞ്ചിന് കേസ് വിടുന്നതായി ഉത്തരവിട്ടത്.
ജഡ്ജി മാര്‍്ക്ക് ഭിന്നാഭിപ്രായമാണുണ്ടായതെന്നാണ് ലോകായുക്ത നിരീക്ഷിച്ചത്. എന്നാല്‍ വിചാരണ വേളയിലൊന്നും ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്ന പരാതിക്കാരനും വാദിക്കുന്നുണ്ട്. ലോകായുക്ത പൂര്‍ണ്ണമായും പിണറായി സര്‍ക്കാരിനെ രക്ഷിച്ചു നിറുത്തുകയാണ് ചെയ്തിരിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് ഇഷ്ടക്കാര്‍ക്ക് ആവശ്യം പോലെ നല്കിയെന്ന വസ്തുനിഷ്ടമായി തെളിയക്കപ്പെട്ടിട്ടും കോടതിയുടെ അധികാരമുള്ള ലോകായുക്ത നടത്തുന്ന ഒളിച്ചു കളി പൊതുസമൂഹത്തിന് വ്യക്തമായിരിക്കെയാണ് ജഡ്ജിമാര്‍ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്നതും ശ്രദ്ധേയമാണ്.
പിണറായി സര്‍ക്കാരിനെ പിന്‍തുണയ്ക്കുന്നതിന് വേണ്ടിയാണ് സിറിയക് ജോസഫിനെ ലോകായുക്തയാക്കിയതെന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. റിവ്യൂഹര്‍ജി പരിഗണിച്ച് വിധി പറഞ്ഞ ശേഷം കേസിലേയ്ക്ക് കടക്കേണ്ടി വന്നാല്‍ മൂന്നു വര്‍ഷം കൂടി തള്ളി നീക്കാമെന്നാണ് ലോകായുക്ത കണക്ക് കൂട്ടുന്നത്. അതായത് പിണറായി സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്കുകയാണ് ലക്ഷ്യം. ലോകായുക്തയുടെ അധികാരം എടുത്തു കളയുന്നതിനാല്‍ നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ കേസ് തന്നെ ഇല്ലാതായി പോകും,. മുഖ്യമന്ത്രി പ്രതിയായ കേസില്‍ മുഖ്യമന്ത്രിക്ക് തന്നെ വിധി പറയാന്‍ അധികാരം നല്കുന്ന തരത്തിലാണ് ബില്ല തയ്യാറാക്കിയിരിക്കുന്നത്.
ഗവര്‍ണര്‍ തല്കാലം ബില്ലില്‍ ഒപ്പിട്ടിട്ടില്ലെന്നേയുള്ളൂ, എന്നാല്‍ ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ല് ്അംഗീകരിച്ചാല്‍ വാദകോലാഹലങ്ങളെല്ലാം അപ്രസക്തമാകുമെന്ന് ഇടതുക്ഷം കരുതുന്നു. ഗവര്‍ണറെ കൊണ്ട് ബില്ലില്‍ ഒപ്പു വെയ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍ നാലു വശത്തു നിന്നും നടത്തി കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹായവും തേടിയിട്ടുണ്ടെന്നറിയുന്നു. കേന്ദ്രത്തില്‍ പിണറായി വിജയനെ സഹായിക്കുന്ന വിഭാഗത്തെ കൂടെ നിറുത്തി ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. സര്‍ക്കാരിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍ സര്‍വ്വകലാശാല വിഷയങ്ങളില്‍ നടത്തിയ കേസുകളെല്ലാം തോറ്റ സ്ഥിതിയ്ക്ക് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വഴിയ്ക്ക് വരുമെന്നാണ് കണക്ക് കൂട്ടുന്നത്. അല്ലെങ്കില്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുമായി ഒരു ധാരണയുണ്ടാക്കി കാര്യങ്ങള്‍ അട്ടിമറിക്കാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല.
ലോകായുക്ത നിയന്ത്രണ ബില്ല ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. അല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അധികനാള്‍ കാരണമില്ലാതെ ബില്ലുകള്‍ പിടിച്ചു വെയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിയമോപദേശവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ലോകായുക്ത പരമാവധി സമുഖ്യനെതിരെയുള്ള കേസ് നീട്ടി കൊണ്ടു പോകുമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്. ഫുള്‍ ബെഞ്ച് വിചാരണ പൂര്‍ത്തിയായാലു വിധി പറയാനായി കേസ് നീട്ടി വെയ്ക്കാനാണ് സാധ്യത. ലോകായുക്തയില്‍ വരുന്ന ജനപ്രതിനിധികളുടെ അഴിമതി കേസുകളില്‍ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നാണ് ലോകായുക്ത നിയമത്തില്‍ പറയുന്നത്. എന്നാലിവിടെ നഗ്നമായ നിയമലംഘനമാണ് ലോകായുക്തയും നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.
അഴിമതി തെളിഞ്ഞിട്ടും വിധി പറയാതിരിക്കുന്നത് മുഖ്യമന്ത്രി പദം പിണറായി വിജയനില്‍ തന്നെ ഉറപ്പിച്ചു നിറുത്താനാണ്. വിധിയിലൂടെ പുറത്തു പോയാല്‍ അഴിമതി നടത്തിയെന്ന വിവരം വ്യക്തമാവുകയും ഇടതു പക്ഷത്തിന് കേരളത്തില്‍ പിന്നീട് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ലോകായുക്തയ്ക്ക് വിധി പറയേണ്ടി വരികയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവെയ്ക്കുമെന്ന ധാരണയിലാണ് സിപിഎം എത്തി നില്ക്കുന്നത്. അധികാരത്തില്‍ നിന്നും പുറത്തു പോയാല്‍ വിധിയ്ക്ക് പ്രസക്തിയില്ലാതാകും. കഴിഞ്ഞ മന്ത്രിസഭയിലെ പതിനെട്ട് പേരും ഇപ്പോള്‍ മന്ത്രിസഭയിലില്ലായെന്നതും ശ്രദ്ധേയമാണ്.
എന്തായാലും കേരളത്തില്‍ ഇത്രയും കൊള്ളരുതായ്മകള്‍ നടന്ന കേസ് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ാെരു ജനപ്രതിനിധിയും സ്വന്തം രക്ഷയ്ക്കായി നിയമത്തെ മാറ്റിമറിയ്ക്കാന്‍ തയ്യാറായിട്ടുമില്ല. തുടര്‍ ഭരണം കൊണ്ടു വന്നത് പിണറായി വിജയന്റെ മഹനീയ നേട്ടമായി കാണുന്ന സിപിഎമ്മും ഘടകകക്ഷികളും പിണറായി വിജയന്റെ താളത്തിനൊത്ത് തുള്ളുന്ന സ്ഥിതിയിലാണ്.
കോടിയേരി ബാലകൃഷ്ണന് പകരം എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് വന്നെങ്കിലും സര്‍ക്കാരില്‍ യാതൊരു മാറ്റവുമുണ്ടാക്കാനായിട്ടില്ല. ലോകായുക്തയെ വാനോളം പുകഴ്ത്തി അഴിമതിയ്ക്ക് കുടചൂടി കൊടുക്കുന്ന സമീപനമാണ് സിപിഎമ്മും അതിന്‍െര ബഹുജന സംഘടനകളും ചെയ്തു കൊണ്ടിരിക്കുന്നത.
https://www.facebook.com/Malayalivartha
























