Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമായി നിന്നു കൊണ്ട് സ്‌ഫോടന കേസുകളില്‍ പ്രതികളായ ഒന്നിലേറേ പേര്‍ ഷെര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനിയില്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ഇവരില്‍ ഒരാള്‍ ഇപ്പോഴും തീവ്രനിലപാടുകളിലാണ് ജീവിക്കുന്നത്

11 APRIL 2023 02:34 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ തീ വെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ദുരൂഹമായി തുടരുമ്പോഴും ഇയ്യാള്‍ ഷൊര്‍ണൂരിലിറങ്ങിയതെന്തിനെന്ന ചോദ്യം സംശയാസ്പദമായി തുടരുകയാണ്. കോഴിക്കോട്ടേയ്ക്ക് ടിക്കറ്റെടുത്ത സെയ്ഫി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി പതിനഞ്ചര മണുക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനില്‍ കോഴിക്കോട്ടേയ്ക്ക് പോയത്. ഷെര്‍ണൂരില്‍ ഇയ്യാള്‍ക്ക് സഹായം ലഭിച്ചതായി വ്യക്തമാകുന്ന തെളിവുകളാണ് പുറത്തു വരുന്നത്. ഷെര്‍ണൂരിലെ ാെരു കോളനിയില്‍ ഇയ്യാള്‍ പോയതിനുള്ള തെളിവുകള്‍ ശേഖരിച്ചു വരുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പഴയകാല തീവ്രസ്വഭാവുള്ള പ്രവര്‍ത്തകര്‍ ഇവിടെ താമസിക്കുന്നുണ്ട്.

എന്‍.ഐ. എ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ പലതവണ ഇവിടെ റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഷൊര്‍ണൂരിലെ ഈ കോളനിയിലെത്തുകയും ഇവിടെ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് യാത്രകള്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമായി നിന്നു കൊണ്ട് സ്‌ഫോടന കേസുകളില്‍ പ്രതികളായ ഒന്നിലേറേ പേര്‍ ഷെര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനിയില്‍ ഇപ്പോഴും താമസിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ഇവരില്‍ ഒരാള്‍ ഇപ്പോഴും തീവ്രനിലപാടുകളിലാണ് ജീവിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് വരുമെന്നും അതിനായി മറ്റുള്ളവരെ ഭീതിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും വേണമെന്ന നിലപാടിലുള്ളയാളാണ്. ഷാറൂഖിന് ഇയ്യാളാണ് കേരളത്തില്‍ സഹായിച്ചതെന്നാണ് വിലിയിരുത്തുന്നത്.

ഷാറൂഖ് ഷൊര്‍ണൂരില്‍ ഇറങ്ങിയതു മുതല്‍ ബന്ധപ്പെട്ട എല്ലാ ഫോണുകളും സ്വിച്ച് ഓഫാണ്. സൈബര്‍ സെല്‍ വഴി ഫോണിന്റെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പലതും വ്യാജപേരുകളിലുള്ള സിം കാര്‍ഡുകളാണ്. കോളനി കേന്ദ്രീകരിച്ച് എല്ലാ ഏജന്‍സികളും അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. തന്റെ വായില്‍ നിന്നും ഒരു സത്യവും പുറത്തു വരാതിരിക്കാനുള്ള മുന്‍കരുതലോടെയാണ് ഷാറൂഖ് ഓരോ ചോദ്യത്തിനും ഉത്തരം പറയുന്നത്. ഷാരൂഖിന്റെ നിസസഹകരണം സത്യം പുറത്തു കൊണ്ടു വരുന്നതിന് പോലീസിന് ശാസ്ത്രീയ വഴികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു.
എലത്തൂരില്‍ ട്രെയിനിനുള്ളില്‍ തീയിട്ട സംഭവത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘം .  പ്രതി ഷാറുഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. എന്നാല്‍, കോഴിക്കോട്ട് ഇറങ്ങാതെ ഷാറുഖ് ഷൊര്‍ണൂരില്‍ ഇറങ്ങി. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണു നിഗമനം.

ഷൊര്‍ണൂരില്‍ നിന്നു പ്രതിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഷൊര്‍ണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാന്‍ തുടക്കത്തില്‍ തന്നെ ഉണ്ടായ ശ്രമം ഈ സംശയം ബലപ്പെടുത്തുന്നു. കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.

തീവയ്പു നടന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷൊര്‍ണൂരില്‍ നിന്നാണു ഷാറുഖ് കയറിയതെന്നും പൊലീസ് മനസ്സിലാക്കിയതു ഷാറുഖിന്റെ മൊഴിയില്‍ നിന്നല്ല. ഷൊര്‍ണൂരില്‍ പെട്രോള്‍ വാങ്ങാനായി ഷാറുഖ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണു മാധ്യമങ്ങളില്‍ ചിത്രം കണ്ട് ഷാറുഖിനെ തിരിച്ചറിയുകയും സുഹൃത്തു വഴി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഷാറുഖിന്റെ മറുപടി.

മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ നിന്നു കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍ കയറിയ ഷാറുഖ് ഏപ്രില്‍ 2ന് രാവിലെ 4.49നാണ് ഷൊര്‍ണൂരില്‍ ഇറങ്ങിയത്. വൈകുന്നേരമാണ് പെട്രോള്‍ വാങ്ങാന്‍ പോയത്. റെയില്‍വേ സ്റ്റേഷനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡ് ഒഴിവാക്കി 500 മീറ്റര്‍ അകലെ ഷൊര്‍ണൂര്‍ പരുത്തിപ്ര റോഡിനു സമീപത്തെ സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാള്‍ പമ്പിലേക്ക് ഓട്ടോ വിളിച്ചത്. പെട്രോള്‍ വാങ്ങി തിരികെ ഇതേ സ്ഥലത്ത് എത്തിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നാണു ഡ്രൈവറുടെ മൊഴി. ഇവിടെ പെട്രോള്‍ പമ്പുണ്ടെന്ന് അറിയാവുന്ന ആളിനെ പോലെയാണ് ഇയ്യാള്‍ പെരുമാറിയതെന്ന് ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഷൊര്‍ണൂര്‍ കോളനിയിലേയ്ക്കുള്ള ഇയ്യാളുടെ യാത്ര തള്ളിക്കളയാനാവില്ല. നോമ്പുതുറ ഭക്ഷണം പാത്രത്തില്‍ കൊടുത്തു വിട്ടത് അവിടെ നിന്നാണ്. കാരണം ഭക്ഷണത്തിന് പഴക്കമില്ലായിരുന്നു. അതുമാത്രമല്ല ഹോട്ടല്‍ ഭക്ഷണമായിരുന്നില്ലെന്നതും വ്യക്തമാണ്. ഷെര്‍ണൂര്‍ കോളനിയിലെ തീവ്രവാദ ബന്ധമുള്ളവരെല്ലാം ഫോണ്‍ ഓഫാക്കി മുങ്ങിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (2 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (3 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (3 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (3 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (4 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (5 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (5 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (5 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (5 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (5 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (5 hours ago)

Malayali Vartha Recommends