Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഒമിക്രോണ്‍ വകഭേദമായ XBB.1.16 ആണിപ്പോള്‍ വ്യാപിക്കുന്ന വൈറസ് . നേരത്തെ പ്രത്യക്ഷപ്പെട്ടതില്‍ നിന്നും തികച്ചും മാരകമായ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത.

11 APRIL 2023 02:43 PM IST
മലയാളി വാര്‍ത്ത

മനുഷ്യന്റെ ശ്വാസ കോശത്തിലും രക്തക്കുഴലുകളിലും വരെ നേരിട്ട് ബാധിക്കാനിടയുള്ള കോവിഡിന്റെ പുതിയ വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. കോവിഡ് വന്നിട്ടുള്ളവരും മറ്റ് രോഗങ്ങള്‍ ബാധിച്ചവരും പൂര്‍ണ്ണമായും കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പുതിയ വകഭേദം നിരവധി ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് വിലയിരുത്തപ്പെട്ടിരിക്കുയാണ്. ഒമിക്രോണ്‍ വകഭേദമായ XBB.1.16 ആണിപ്പോള്‍ വ്യാപിക്കുന്ന വൈറസ് . നേരത്തെ പ്രത്യക്ഷപ്പെട്ടതില്‍ നിന്നും തികച്ചും മാരകമായ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ശ്വാസകോശവും, രക്തക്കുഴലുകളും ആന്തരീകാവയങ്ങള്‍ ഓരോന്നായും കവര്‍ന്നതിന് ശേഷം മാത്രമേ രോഗത്തിന്റെ തീവ്രത അറിയാന്‍ കഴിയുകയൂള്ളു എന്നതാണ് ഇതിന്റെ പ്രത്യേകത.

'ഭയം വേണ്ട, അതേസമയം ജാഗ്രത തുടരണം'- കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ആവര്‍ത്തിച്ചു പറയുന്നതാണിത്. പല കോവിഡ് തരംഗങ്ങള്‍ തരണം ചെയ്യാന്‍ നമ്മെ സഹായിച്ച പ്രതിരോധ തന്ത്രം വീണ്ടും പ്രസക്തമാകുകയാണ്. കോവിഡ് വ്യാപനത്തില്‍ അടുത്തിടെ വര്‍ധന വീണ്ടും രോഗം പടരാനുള്ള സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.. കോവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു കഴിഞ്ഞു. കൂടാതെ സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞിരിക്കുകയാണ്..

 കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരേ മാനദണ്ഡം പാലിച്ചു സ്ഥിരമായി നടത്തി വരുന്ന കോവിഡ് പരിശോധനയുടെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു വരെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 0.6 % മാത്രമായിരുന്നുണ്ടായിരുന്നത്. ഏതാനും ദിവസങ്ങള്‍കൊണ്ട് ഇത് 35% ആയി ഉയര്‍ന്നു. അതായത് നൂറു ടെസ്റ്റ് ചെയ്താല്‍ അതില്‍ മുപ്പത്തിയഞ്ചും പോസിറ്റിവ്.  ചിലയിടങ്ങളില്‍ 25%. മറ്റിടങ്ങളില്‍ കൂടിയും കുറഞ്ഞുമിരിക്കുന്നു. ഒമിക്രോണിന്റെ പുതിയ വകഭേദമായ XBB.1.16 നു വ്യാപന ശേഷി കൂടുതലാണെന്ന് ഇപ്പോഴത്തെ കേസുകളുടെ വര്‍ധന വ്യക്തമാക്കുന്നു. ഒമിക്രോണിന്റെ ഇതുവരെയുണ്ടായ വകഭേദങ്ങളsക്കാള്‍ വേഗത്തില്‍ പടരുന്നു. കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടാക്കാനുള്ള കഴിവ് പുതിയ വകഭേദമായ XBB.1.16ന് ഉണ്ട് എന്നതാണു പുറത്തു വരുന്ന വിവരങ്ങള്‍.

 ഡെല്‍റ്റ വകഭേദത്തിന്റെ അത്ര അപകടകാരിയായി ഒമിക്രോണിലെ ഒരു വകഭേദങ്ങളും ഇതു വരെ മാറിയിട്ടില്ല. ഡെല്‍റ്റയെപ്പോലെ നേരിട്ട് ശ്വാസകോശത്തെ ആക്രമിക്കുന്ന സ്വഭാവം ഒമിക്രോണ്‍ മിക്കവാറും  കാണിക്കുന്നില്ല. എന്നാല്‍ XBB.1.16 ഒമിക്രോണിലെ മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ വ്യാപിക്കുന്നു എന്നതാണു വ്യത്യാസം. നേരിട്ട് ശ്വാസകോശത്തില്‍ പറ്റിപ്പിടിച്ച് അപകടമുണ്ടാക്കുന്ന അവസ്ഥയില്‍ എത്തിക്കുമെന്നതാണ് പ്രത്യേകത.

 കോവിഡിന്റെ ഒരു തരംഗമുണ്ടായാല്‍ സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ മാസംകൊണ്ടാണു വ്യാപനം കുറയുന്നത്.  ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പംതന്നെ വേഗത്തില്‍ പടരുന്ന കോവിഡ് മനുഷ്യ വിഭവ ശേഷിയെ ബാധിക്കുന്നതു വലിയ പ്രതിസന്ധിയിലേയ്ക്കാണ് നയിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപിച്ചാല്‍ ചികിത്സാ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഭയക്കുന്നുണ്ട്.

വാക്‌സിന്‍ എടുത്തവരിലും രോഗം വന്നു പോയവരിലും ഇത്തരം വൈറസുകള്‍ കടന്നു കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാക്‌സിന്‍ എടുത്തവരിലും വ്യാപകമായി രോഗം ബാധിച്ചു കൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം സീരിയസാകാറാതെ നിലനിറുത്താനാവുമെന്നതാണ് പ്രത്യേകത.

 പ്രായമായവര്‍, മറ്റു ഗുരുതര രോഗ ബാധിതര്‍ എന്നിവരുടെ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ വേണമെന്നും ഇവര്‍ക്കു കോവിഡ് വന്നാല്‍ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിഭാഗം ബോധ്യപ്പെടുത്തുന്നുണ്ട്.. ഒമിക്രോണ്‍ അപകടമുണ്ടാക്കില്ല, അതുകൊണ്ടു ശ്രദ്ധ വേണ്ട എന്നു കരുതരുത്. ഒരിക്കല്‍ വരുന്നതു പോലെയല്ല, മൂന്നാമതോ നാലാമതോ കോവിഡ് വരുന്നത്. പല തവണ വരുന്നവരില്‍ വിവിധ അനുബന്ധ രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. കോവിഡ് ഒന്നിലധികം തവണ വരുന്നവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്.

മാസ്‌ക് ഉപയോഗിക്കുന്നത് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കൈവിടാതിരിക്കുക, പ്രത്യേകിച്ചും ആശുപത്രികളില്‍ ചെല്ലുന്നവരും,പനിയും ജലദോഷവും ഉള്ളവര്‍ മറ്റുള്ളവരുമായി തല്‍ക്കാലം സമ്പര്‍ക്കം ഒഴിവാക്കുക. പുതിയ വകഭേദത്തിന്റെ വ്യാപനം കെട്ടടങ്ങുന്നതു വരെ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്, സാഹസികത കാട്ടി അണുബാധ വീണ്ടും വീണ്ടും ഏറ്റുവാങ്ങാതെ സ്വയം നിയന്ത്രണവും ശ്രദ്ധയും മുന്‍കരുതലും വേണമെന്നും ഭയമല്ല ജാഗ്രതയാണു വേണ്ടതെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന നിര്‍ദ്ദേശം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 minutes ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (2 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (3 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (3 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (4 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (4 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (5 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (5 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (5 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (5 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (5 hours ago)

Malayali Vartha Recommends