Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ തെറിക്കുമെന്ന അവസ്ഥയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു നിറുത്തുന്നത് ലോകായുക്തയാണ്. ആ ലോകായുക്ത ജഡ്ജിമാര്‍ മുഖ്യന്‍ വിളിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന്റെ ഔചിത്യമില്ലായ്‌മെയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്

11 APRIL 2023 02:52 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ലോകായുക്തയെ പോലൊരു ജുഡീഷ്യല്‍ സംവിധാനം നാളിതുവരെ പ്രവ്രര്‍ത്തിച്ചിട്ടില്ലന്നതാണ് വെളിവാക്കപ്പെടുന്നത്. കേസിലെ പ്രതികളോടൊപ്പം വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ആദ്യാവസാനം വരെ അവിടെ ചിലവഴിക്കുകയും ചെയ്ത ലോകായുക്തയുടെ ഉളുപ്പില്ലാത്ത നടപടിയെ കേരള സമൂഹം വളരെ തികഞ്ഞ തെറ്റായാണ് വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം ഫ്രീസറില്‍ വെച്ച ശേഷം ഹൈക്കോടതിയില്‍ നിന്നും നടപടി വരുമെന്ന ഭയന്ന് ഒറ്റവാക്കില്‍ വിധിയെ അട്ടിമറിച്ച ലോകായുക്ത സംഘം പിണറായി സര്‍ക്കാരിന്റെ രക്ഷകരായി മാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയെന്ന കേസില്‍ ആര്‍.എസ്.ശശികുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കുകയാണ്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. മൂന്നംഗ ബെഞ്ച് സാധുത പരിശോധിച്ചശേഷമാണ് കേസ് വാദത്തിനെടുത്തതെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദുരിതാശ്വാനിധി ഫണ്ട് വകമാറ്റിയെന്ന കേസ് ബുധനാഴ്ച മൂന്നംഗ ബെുഞ്ചും പരിഗണിക്കുന്നുണ്ട്. അടുത്തടുത്ത ദിവസങ്ങളിലാണ് റിവ്യൂഹര്‍ജിയും, കേസും പരിഗണിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കേസിന്റെ വിചാരണ വേളയില്‍ രണ്ടംഗ ബെഞ്ചിന് ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അത് രേഖപ്പെടുത്തണമായിരുന്നു. അതിനാല്‍ ഇപ്പോള്‍ മൂന്നംഗ ബെഞ്ചിന് വിട്ട ഉത്തരവ് നിയമവിരുദ്ധവും പ്രതികളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നും റിവ്യൂഹര്‍ജിയില്‍ പരാതിക്കാരന്‍ വാദിക്കുന്നുണ്ട്.കേസില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ മൂന്നംഗ് ബെഞ്ചിന് വിടുന്നുവെന്നാണ് ഒരു വര്‍ഷം കാത്തിരുന്ന ശേഷം പുറത്തു വന്ന വിധി. അതുകൊണ്ട് ഇപ്പോഴത്തെ നിലയില്‍റിവ്യൂ ഹര്‍ജി തീര്‍പ്പാക്കിയ ശഷം മാത്രമേ ഫണ്ട് വകമാറ്റിയ കേസ് വിധി പറയാന്‍ സാധ്യതയുള്ളൂ. ചുരുക്കത്തില്‍ കേസിന്റെ സമ്പൂര്‍ണ്ണ വിധി വളരെ കാലം നീട്ടി കൊണ്ടു പോകാന്‍ ലോകായുക്തയ്ക്ക് കഴിയുമെന്ന് സാരം.

 എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു 25 ലക്ഷം അനുവദിച്ചു, മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനു കടം തീര്‍ക്കാന്‍ എട്ടര ലക്ഷം അനുവദിച്ചു, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിവ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാ പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാരും ചീഫ് സെക്രട്ടറിയുമാണ് കേസിലെ പ്രതികള്‍. ഒരു പൊതു പ്രവര്‍ത്തകനെതിരെ ലോകായുക്തയില്‍ നിന്നും പ്രതികൂലമായ വിധിയുണ്ടായാല്‍ ഉടന്‍ തല്‍സ്ഥാനം രാജിവെയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ തെറിക്കുമെന്ന അവസ്ഥയില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചു നിറുത്തുന്നത് ലോകായുക്തയാണ്. ആ ലോകായുക്ത ജഡ്ജിമാര്‍ മുഖ്യന്‍ വിളിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന്റെ ഔചിത്യമില്ലായ്‌മെയെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നാല്പതിലധികം അതിഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കിയപ്പോഴും ലോകായുക്തയുടെ പേര് ഒഴിവാക്കിയാണ് നല്കിയത്. ലോകായുക്തയെ അപമാനിക്കുകയും ഒത്തുകളി പുറത്താവുകയും ചെയ്തതായാണ് വിലയിരുത്തപ്പെട്ടതെന്നും ശ്രദ്ധേയമാണ്.

രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കുന്ന അഴിമതിയാണ് ദുരിതാശ്വാസ ഫണ്ട തിരിമറിയില്‍ നടന്നിരിക്കുന്നതെന്ന വ്യക്തമാണ്. പരാതിക്കാരന്‍ ശശികുമാര്‍ നല്കിയ തെളിവുകളൊന്നും തള്ളിക്കളയാന്‍ ലോകായുക്തയ്ക്ക് ആവുമായിരുന്നില്ല.ജഡ്ജി മാര്‍്ക്ക് ഭിന്നാഭിപ്രായമാണുണ്ടായതെന്നാണ് ലോകായുക്ത നിരീക്ഷിച്ചത്. എന്നാല്‍ വിചാരണ വേളയിലൊന്നും ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്ന പരാതിക്കാരനും വാദിക്കുന്നുണ്ട്. ലോകായുക്ത പൂര്‍ണ്ണമായും പിണറായി സര്‍ക്കാരിനെ രക്ഷിച്ചു നിറുത്തുകയാണ് ചെയ്തിരിക്കുന്നത്.

റിവ്യൂഹര്‍ജി പരിഗണിച്ച് വിധി പറഞ്ഞ ശേഷം കേസിലേയ്ക്ക് കടക്കേണ്ടി വന്നാല്‍ മൂന്നു വര്‍ഷം കൂടി തള്ളി നീക്കാമെന്നാണ് ലോകായുക്ത കണക്ക് കൂട്ടുന്നത്. അതായത് പിണറായി സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്കുകയാണ് ലക്ഷ്യം. ലോകായുക്തയുടെ അധികാരം എടുത്തു കളയുന്നതിനാല്‍ നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടാല്‍ കേസ് തന്നെ ഇല്ലാതായി പോകും,. മുഖ്യമന്ത്രി പ്രതിയായ കേസില്‍ മുഖ്യമന്ത്രിക്ക് തന്നെ വിധി പറയാന്‍ അധികാരം നല്കുന്ന തരത്തിലാണ് ബില്ല തയ്യാറാക്കിയിരിക്കുന്നത്.

അഴിമതി തെളിഞ്ഞിട്ടും വിധി പറയാതിരിക്കുന്നത് മുഖ്യമന്ത്രി പദം പിണറായി വിജയനില്‍ തന്നെ ഉറപ്പിച്ചു നിറുത്താനാണ്. വിധിയിലൂടെ പുറത്തു പോയാല്‍ അഴിമതി നടത്തിയെന്ന വിവരം വ്യക്തമാവുകയും ഇടതു പക്ഷത്തിന് കേരളത്തില്‍ പിന്നീട് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ലോകായുക്തയ്ക്ക് വിധി പറയേണ്ടി വരികയും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം രാജിവെയ്ക്കുമെന്ന ധാരണയിലാണ് സിപിഎം എത്തി നില്ക്കുന്നത്. അധികാരത്തില്‍ നിന്നും പുറത്തു പോയാല്‍ വിധിയ്ക്ക് പ്രസക്തിയില്ലാതാകുമെന്നു ലോകായുക്തയക്കറിയാം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 minutes ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (2 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (3 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (3 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (4 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (4 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (5 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (5 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (5 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (5 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (5 hours ago)

Malayali Vartha Recommends