ശബരിമലയിലെ കുത്തക കരാര്‍; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ശബരിമലയിലെ കുത്തക കരാറില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ദേവസ്വം ബെഞ്ച്. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം.
കുത്തക കരാറുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെ ഹൈക്കോടതി ദേവസ്വംബെഞ്ച് സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഉത്തരവ് വന്നത്. 2022-23 കാലഘട്ടത്തിലെ കരാറുകളാണ് വിജിലന്‍സ് എസ്പിയുടെ നേതൃത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കേണ്ടത്. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയാല്‍ തക്കതായ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ക്കിങ്, ലേലം, നാളികേരം തുടങ്ങിയ കരാറുകളാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ദേവസ്വംബോര്‍ഡിന് ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് ദേവസ്വംബെഞ്ച് ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha
























