എന്നോടെന്തിനീ ക്രൂരത... രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് അദ്ധ്യാപികയുടെ ക്രൂരമര്‍ദ്ദനം. കൃഷ്ണപുരം ബിഷപ്പ് മൂര്‍ വിദ്യാപീഠം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫിദയ്ക്കാണ് മര്‍ദ്ദനമേറ്റത്. പരീക്ഷയ്ക്ക് ശേഷം കൂട്ടുകാരികളുമായി ക്ലാസില്‍ സംസാരിച്ചതിനാണ് ടീച്ചറുടെ ക്രൂര ശിക്ഷ. കായംകുളം എംഎസ്എം കോളേജിന് സമീപമുള്ള ഫോട്ടോ സ്റ്റുഡിയോ ഉടമ നുജൂമിന്റെയും ഷംലയുടെയും മകളാണ് ആമിന എന്ന വിളിപ്പേരുള്ള ഫിദ ഫാത്തിമ.
കായംകുളത്തെ പൊതു ചടങ്ങുകളിലും കലാസാംസ്‌കാരിക പരിപാടികളിലും ഫോട്ടോ ഗ്രാഫറായ പിതാവിനൊപ്പം നിറസാന്നിദ്ധമായിരുന്ന ആമിനയോട് സ്‌കൂള്‍ അധികൃതര്‍ കാണിച്ച ക്രൂരതയില്‍ എംഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധവും നടുക്കവും രേഖപ്പെടുത്തി. ഫിദ ഫാത്തിമയെ കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ഫിദയെ നേരില്‍ സന്ദര്‍ശിക്കാനോ വിവരം അന്വേഷിക്കാനോ സ്‌കൂള്‍ അധികൃതര്‍ തയാറായിട്ടില്ല. ഫിദയ്ക്ക് സ്‌കൂളില്‍ നിന്നും രണ്ടാമത്തെ തവണയാണ് ഇത്തരം ദുരനുഭവം ഉണ്ടാകുന്നത്.കായംകുളം പോലീസ് എത്തി കേസ് എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha