Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയില്‍ കൈവച്ച് കോണ്‍ഗ്രസ്... റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതിന് പിന്നാലെ ബിജെപിക്ക് നല്ല കാലം; മോദിയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭ മെത്രാപ്പൊലീത്ത

12 APRIL 2023 08:40 AM IST
മലയാളി വാര്‍ത്ത

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ സഭാ നേതാക്കളെ സന്ദര്‍ശിക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എന്താണിത്ര വിരോധം എന്നറിയില്ല. വോട്ട് മറിയുമോയെന്ന ആശങ്ക വീണ്ടും ഇരട്ടിയാകുന്നു. റബ്ബറിന് 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതോടെയാണ് തുടക്കം.

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാം. ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് ശരിയല്ല. കല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍ അക്രമികള്‍ മഠത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. ബിജെപി നേതാവ് എന്‍. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തയുടെ മോദി സ്തുതി.

ആളുകളുടെ വ്യക്തിത്വം വികസനമാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍ എസ് എസ് പഠിപ്പിക്കുന്നതെന്നും യൂലിയോസ് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ആവശ്യപ്പെട്ടത്. ബിജെപിയുടെ നിശബ്ദ പിന്തുണ അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഭയില്‍ നിന്ന് ഈ വിഷയത്തില്‍ ഭിന്നാഭിപ്രായം ഉയരുന്നത്.

അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സമൂഹത്തെ അടുത്തറിഞ്ഞ് ബി.ജെ.പിയുടെ സ്നേഹയാത്ര വന്‍ വിജയമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി.ജെ.പി നടത്തിയ സ്നേഹയാത്ര കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം നല്‍കി.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആശംസകള്‍ നല്‍കാനായി കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കിനെ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടെന്നും എല്ലാ പാര്‍ട്ടികളും ഇങ്ങനെ ചെയ്യണമെന്നും ബിഷപ് ചക്കാലയ്ക്കല്‍ പറഞ്ഞു.

ക്രിസ്ത്യന്‍ സമൂഹത്തില്‍ അത്ഭുതകരമായ മാറ്റമാണുണ്ടായതെന്നും ഇത് ബി.ജെ.പിക്ക് ഏറെ അനുകൂലമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റര്‍ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി.ജെ.പി നടത്തിയ സ്നേഹയാത്രയ്ക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈസ്തവ മതമേധാവികള്‍ക്കു മാത്രമല്ല, സാധാരണ ക്രൈസ്തവര്‍ക്കും ബി.ജെ.പിയോടുള്ള സമീപനത്തില്‍ അനുകൂലമായ മാറ്റമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും ക്രൈസ്തവ സമൂഹത്തിനാകെയുണ്ട്. ക്രൈസ്തവ വിശ്വാസികള്‍ കൂടുതലുളള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലുമെല്ലാം സദ്ഭരണത്തിന്റെ നാളുകള്‍ അവര്‍ കണ്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (1 hour ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (5 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (5 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (5 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends