Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കരിക്കകം സ്‌കൂള്‍ വാഹനാപകടം... 8 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട കരിക്കകം നരഹത്യാ കേസ്: വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികള്‍: വിട്ടയക്കരുതെന്ന് പ്രോസിക്യൂഷന്‍:വിടുതല്‍ ഹര്‍ജിയില്‍ മെയ് 20 ന് വാദം ബോധിപ്പിക്കാന്‍ അന്ത്യശാസനം

12 APRIL 2023 07:04 AM IST
മലയാളി വാര്‍ത്ത

കരിക്കകം സ്‌കൂള്‍ വാനപകടത്തില്‍ 8 വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ട നരഹത്യാ കേസില്‍ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ മെയ് 20 ന് വാദം ബോധിപ്പിക്കാന്‍ കോടതി അന്ത്യശാസനം നല്‍കി.

പ്രതികള്‍ക്കാണ് തിരുവനന്തപുരം രണ്ടാം അഡീ. സബോഡിനേറ്റ് ആന്റ് അസി. സെഷന്‍സ് കോടതി ജഡ്ജി ലൈജു മോള്‍ ഷെരീഫ് അന്ത്യശാസനം നല്‍കിയത്. വാദം ബോധിപ്പിക്കാന്‍ പ്രതികള്‍ കൂടുതല്‍ സമയം തേടിയതാണ് കോടതിയെ ചൊടിപ്പിച്ചത്. 2018 ലാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രാരംഭ വാദത്തില്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. വിചാരണ ചെയ്യാന്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.


സ്വകാര്യ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ നന്ദു എന്ന സുമേഷ്, ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റില്ലാത്ത വാഹനത്തിന്റെ ഉടമസ്ഥന്‍ അനൂപ് .എസ്.പ്രേംലാല്‍ എന്നിവരാണ് നരഹത്യാക്കേസിലെ പ്രതികള്‍.


ചാക്ക ലിറ്റില്‍ ഹാര്‍ട്ടിലെ വിദ്യാര്‍ഥികളുമായി പോയ വാനാണ് പാര്‍വതി പുത്തനാര്‍ പുഴയില്‍ പതിച്ചത്. അപകടത്തില്‍ ആര്‍ഷ, ബൈജു, കിരണ്‍, റാഫിക്, ഉജ്വല്‍, മാളവിക, അച്ചു എന്നീ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ആയ ബിന്ദുവും മരിച്ചിരുന്നു

2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റില്ലാതെയും ഫിറ്റ്‌നസ് സാ ക്ഷ്യ പത്രമില്ലാതെയും വാനില്‍ സ്വകാര്യ സ്‌കൂളിലെ കുട്ടികളുമായി അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അമിത വേഗതയില്‍ വാഹനമോടിച്ച് മരത്തിലിടിച്ച വാഹനം കായലില്‍ വീണതില്‍ വച്ച് 8 വിദ്യാര്‍ത്ഥികളെ കുറ്റകമായ നരഹത്യ ചെയ്യുകയും ഇടിയുടെ ആഘാതത്തില്‍ അനവധി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലുപൊട്ടലുകള്‍ ഉണ്ടാക്കി കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.


ഡ്രൈവറുടെ അമിതവേഗതയെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ വാഹന ഉടമയോട് പരാതിപ്പെട്ടിട്ടും ഡ്രൈവറെ മാറ്റാന്‍ ഉടമ കൂട്ടാക്കിയില്ല. അമിത വേഗതയും മൊബൈല്‍ ഡ്രൈവിംഗിനിടെ ഫോണുപയോഗിച്ചതുമാണ് പിഞ്ചു കുട്ടികളുടെ മരണത്തിനും മാരകമായ പരിക്കുകള്‍ക്കും ഇടയാക്കിയത്.

കരിക്കകം ദുരന്തത്തില്‍ ഏഴ് വര്‍ഷത്തിന് ശേഷം 2018 ഡിസംബര്‍ 17 ന് ഇര്‍ഫാന്‍ എന്ന വിദ്യാര്‍ത്ഥിയും യാത്രയായി. അപകടത്തില്‍പ്പെട്ട ഇര്‍ഫാന്‍ എഴുന്നേല്‍ക്കാന്‍ പറ്റാതെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെയാണ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായത്. ആദ്യം 6 പേരാണ് മരിച്ചത്.

കരിക്കകം സ്‌കൂള്‍വാന്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്‌സാക്ഷിയായിരുന്ന ഇര്‍ഫാനെ അത്രപെട്ടെന്നൊന്നും ആര്‍ക്കും മറക്കാനാവില്ല. ഈ കുഞ്ഞിന്റെ ആറു കൂട്ടുകാരെയാണ് പാര്‍വ്വതീപുത്തനാര്‍ കവര്‍ന്നത്. 2011 ഫെബ്രുവരി 17 ന് അവര്‍ സ്‌കൂളിലേക്ക് പോയ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് പതിക്കുകകയായിരുന്നു. എന്നാല്‍ അപകടം നടന്ന് ഏഴ് വര്‍ഷം പിന്നിടുന്ന വേളയില്‍ ഇര്‍ഫാനും കൂട്ടുകാരുടെ അടുത്തേക്ക് യാത്രയായിരിക്കുകയാണ്.

അപകടം നടന്ന് രണ്ടര വര്‍ഷത്തിന് ശേഷം ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു. ഇര്‍ഫാന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നാട്ടുകാരുടേയും സന്നദ്ധസംഘടനകളുടേയും നേതൃത്വത്തില്‍ ഇര്‍ഫാന്‍ വീട് നിര്‍മിച്ച് നല്‍കുകയും ചെയ്തിരുന്നു.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 ( തങ്ങളുടെ പ്രവൃത്തിയാല്‍ മറ്റുള്ളവര്‍ക്ക് മരണം സംഭവിക്കാമെന്ന അറിവോടെ ചെയ്യുന്ന പ്രവൃത്തിയില്‍ മരണം സംഭവിപ്പിച്ചുള്ള കുറ്റകരമായ നരഹത്യ), 338 ( അസ്ഥികള്‍ക്ക് പൊട്ടലുളവാക്കി കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍), 34 ( കൂട്ടായ്മ), കേരള മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 66 ( ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റില്ലാതെ സ്വകാര്യ വാഹനം വാടകക്ക് ഉപയോഗിക്കല്‍), 56 ( ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനം നിരത്തിലിറക്കല്‍) എന്നീ കുറ്റങ്ങള്‍ ആണ് പ്രതികള്‍ക്ക് മേല്‍ ആരോപിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (10 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (13 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (21 minutes ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (47 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (56 minutes ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (1 hour ago)

അല്‍ജോയുടെ വീട്ടില്‍ നിന്നും ഇതുവരെ കിട്ടിയത് അഞ്ച് പാമ്പുകളെ  (1 hour ago)

വര്‍ദ്ധിച്ചുവരുന്ന ചൂടിനെത്തുടര്‍ന്ന് പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (1 hour ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (1 hour ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (2 hours ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (2 hours ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends