ഇത് സ്വപ്നയുടെ ഒളിയമ്പോ? സ്വര്‍ണക്കടത്ത്...കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കണം, ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈകോടതി ഇന്ന് വിധി പറയും

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിൽ ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കി മുന്നോട്ടു നീങ്ങുകയാണ്. അതിനിടയിൽ ഒരു സുപ്രധാന വിധിയാണ് ഇന്നുവരാനുള്ളത്. അതായത് സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈകോടതി ഇന്ന് വിധി പറയും.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ചുള്ള ഹര്‍ജിയാണ് ഹൈകോടതി പരിഗണിക്കുന്നത്.
കേസിൽ കൃത്യമായ നിരീക്ഷണം നടത്തി സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കോടതി വിധി നിർണായകയാണ്. കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി പറയുന്നത്. പ്രതികളുടെ മൊഴികളിൽ വസ്തുതയുണ്ടോയെന്ന് തെളിയിണ്ടേയിരിക്കുന്നു. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയുമടക്കം ഇതിൽ അന്വേഷണം നടത്തണം എന്നുതന്നെയാണ് പൊതുഅഭിപ്രായം.
ഹൈക്കോടതി വിധി ആർക്ക് അനുകൂലം ആകും എന്ന് കണ്ടുതന്നെയറിയണം. എന്നാൽ, ഹര്‍ജി നിയമപരമായി നില നില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്റെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്. ആര്‍.ഡി.എസില്‍ എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവച്ചാണ് ഹര്‍ജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചിട്ടുള്ളതെന്നും എ. ജി വാദിച്ചിരുന്നു.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസിനെ അടപടലം പൂട്ടാൻ കൃത്യമായ തെളിവുകൾ കണ്ടെത്താൻ ഇ.ഡി നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നയതന്ത്ര ചാനൽ സ്വർണക്കടത്തിന്റെ ആസൂത്രകനായ കെ.ടി. റമീസ് ബന്ധപ്പെട്ടെന്ന് കരുതുന്നവരുടെ ഫോൺ വിശദാംശങ്ങൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അരിച്ച് പെറുക്കി പരിശോധന തുടങ്ങി.
സ്വർണക്കടത്തു നടന്ന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ച ഏതാനും പ്രമുഖരുമായി റമീസ് ബന്ധപ്പെട്ടിരുന്നതായാണ് സംശയം. റമീസ് ദുബായിലായിരുന്ന കാലത്ത് രണ്ടു പ്രമുഖർക്ക് വിദേശ ഫോൺവിളികൾ വന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. റമീസ് ബന്ധപ്പെട്ട ആ പ്രമുഖരിലേക്കാണ് ഇഡി ഇനി അന്വേഷണത്തിലേക്ക് കടക്കുക. ഇവർ ആരൊക്കെയാണെന്നുള്ള വിശദമായ വിവരം പുറത്തുവരും.
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ കേരളത്തിലേക്ക് സ്വർണം കടത്താമെന്ന ആശയം റമീസാണ് സ്വപ്ന സുരേഷ്, പി.ആർ. സരിത്ത് എന്നിവരെ അറിയിച്ചതെന്ന് ഇ.ഡിയും കസ്റ്റംസും കണ്ടെത്തിയിരുന്നു. ദുബായിൽ നിന്ന് സ്വർണം കടത്താൻ ഒത്താശയും ചെയ്തു. സ്വർണക്കടത്തിന് ഹവാലയായും കള്ളപ്പണമായും പലരും തുക നിക്ഷേപിച്ചതും ഇയാൾ വഴിയാണെന്നാണ് സൂചന. റിമാൻഡിൽ കഴിയുന്ന റമീസിനെ ഈയാഴ്ച കസ്റ്റഡിയിൽ വാങ്ങി ഇ.ഡി വിശദമായി ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha

























