നടന്നുപോകവെ സാരി ബസിലുടക്കി വീട്ടമ്മ പിന്‍ചക്രം കയറി മരിച്ചു

നടന്നുപോകവെ സാരി ബസിലുടക്കി വീണ വീട്ടമ്മ പിന്‍ചക്രം കയറി മരിച്ചു. പെരിയാര്‍ പാറമട ജങ്ഷനില്‍ ശിവാലയത്തില്‍ പരേതനായ ബാലയ്യയുടെ ഭാര്യ യശോദ(75)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 നായിരുന്നു അപകടം.
റോഡരികില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ജല അതോറിട്ടി ജീവനക്കാരോട് കുടിവെള്ള വിതരണ പൈപ്പ് തകരാറിലായ വിവരം പറഞ്ഞു മടങ്ങുമ്പോള്‍ ഇതുവഴിവന്ന പെരിയാര്‍ തേങ്ങാക്കല്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ സാരിയുടക്കുകയായിരുന്നു.
ജല അതോറിട്ടി ജീവനക്കാരാണ് യാശോദയെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. അവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണു മരണം.സംസ്‌കാരം ഇന്നു രാവിലെ 10 ന് വാളാര്‍ഡി പൊതുശ്മശാനത്തില്‍. മക്കള്‍: രുഗ്മിണി, രജനി. മരുമകന്‍: ഗണേശന്‍ (മാനേജര്‍, കെ.എസ്.എഫ്.ഇ, മുണ്ടക്കയം).
അപകടം നടന്നതും ബസ് െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. സംസ്‌കാര ചെലവിനുള്ള തുക കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha