മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു

കാറില്‍ കടത്തിക്കൊണ്ടുവന്ന ഒന്നരക്കിലോ സ്വര്‍ണം ദേശീയപാത 17 ലെ മൂത്തകുന്നം കവലയില്‍ വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകളില്ലാത്തതിനാല്‍ പിടിച്ചെടുത്തു.
കാര്‍ െ്രെഡവര്‍ മുകുന്ദപുരം വടക്കുംകര വെള്ളാംങ്കല്ലൂര്‍ ദേശത്ത് പള്ളത്തു വീട്ടില്‍ സെയ്ഫുദ്ദീ(25)നെ ഉള്‍പ്പെടെ മട്ടാഞ്ചേരി സെയില്‍സ് ടാക്‌സ് സ്‌ക്വാഡിന് കൈമാറിയതായി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെടര്‍ ഷാജി വി. ഐസക് അറിയിച്ചു. ഞാറയ്ക്കല്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സ്‌ചേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha