സബര്‍ബന്‍ റെയില്‍വേ പദ്ധതി: കമ്പനി രൂപവത്കരിക്കും; ഫാക്ടിന് 1000 കോടി; കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റികൂടി അനുവദിക്കും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി കമ്പനി രൂപവത്കരിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും ഏഴ് കേന്ദ്രമന്ത്രിമാരുമായി കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങളുന്നയിച്ച് ചര്‍ച്ചകള്‍ നടത്തി. ആയിരം കോടിയുടെ പദ്ധതിയാണ് പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ പനരുദ്ധാരണത്തിന് നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചായിരിക്കും ഇത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര രാസവളം മന്ത്രി അനന്ത് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സംസ്ഥാനസര്‍ക്കാര്‍ ഏലൂരില്‍ ഫാക്ട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് 140 ഏക്കര്‍ കേന്ദ്രത്തിന് നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടിമാത്രമേ ഈ സ്ഥലം ഉപയോഗിക്കുകയുള്ളു എന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. വിട്ടുനല്‍കുന്ന സ്ഥലത്തിന് പകരമായി അമ്പലമുകള്‍ റിഫൈനറിക്ക് സമീപം 146 ഏക്കര്‍ സ്ഥലം സംസ്ഥാനത്തിന് കേന്ദ്രം വിട്ടുകൊടുക്കും. പാലക്കാട് കോച്ച് ഫാക്ടറിക്ക് സെയിലിന്റെ സഹകരണം തേടും. ഇതിനായി മുഖ്യമന്ത്രി കേന്ദ്ര സ്റ്റീല്‍ മന്ത്രിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. സംസ്ഥാനം നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കും. മന്ത്രി സുരേഷ് പ്രഭു റെയില്‍വേ മന്ത്രാലയത്തിന്റെ വിഹിതം അടുത്ത റെയില്‍വേ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോടും അനുകൂലമായി പ്രതികരിച്ചു. നിലവിലുള്ള ശബരി റെയില്‍ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. അടുത്ത റെയില്‍ ബജറ്റില്‍ പദ്ധതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരിത്തും. എം.പി.മാരും റെയില്‍വേ ഉദ്യോഗസ്ഥരുമായി നടക്കുന്ന ചര്‍ച്ചയില്‍ സംസ്ഥാനത്ത് നിലവിലുള്ള തീവണ്ടികള്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മഹാരാജാ ലക്ഷ്വറി തീവണ്ടി അടക്കമുള്ളവ വിനോദസഞ്ചാര വികസനം മുന്‍നിര്‍ത്തി സംസ്ഥാനത്തിന് അനുവദിക്കും. നഗരവികസന മന്ത്രി വെങ്കയ്യാ നായിഡു കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റികൂടി അനുവദിക്കുമെന്ന് ഉറപ്പു നല്‍കി.
വാണിജ്യമന്ത്രി നിര്‍മലാ സീതാരാമനുമായുള്ള ചര്‍ച്ചയില്‍ റബ്ബര്‍ വിലയിടിവ് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha