മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു; ഒരു ഷട്ടര്‍കൂടി അടച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

മുല്ലപ്പെരിയാറിലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ 141.7 അടിയായിരുന്ന ജലനിരപ്പ് 141.65 അടിയായി കുറഞ്ഞു. ഇതോടെ ഡാമിലെ ഒരു ഷട്ടര്‍കൂടി തമിഴ്‌നാട് അടച്ചു. അണക്കെട്ടില്‍ നിന്നും കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഇനിയും കൂട്ടിയിട്ടില്ല.
മുല്ലപ്പെരിയാറില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തോട് ആവശ്യപ്പെടും. കേരളത്തില്‍ നിന്നുള്ള ഏഴംഗസംഘം പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തും. മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രി തുറന്ന എട്ടു ഷട്ടറുകളും ബുധനാഴ്ച പുലര്‍ച്ചെയാണ് അടച്ചത്. മുല്ലപ്പെരിയാര്‍ജലനിരപ്പ് 141 അടിയാക്കി നിലനിര്‍ത്തുമെന്ന വാഗ്ദാനം പാലിക്കാന്‍ തമിഴ്‌നാട് ഇതുവരെ തയ്യാറായിട്ടില്ല. കൂടുതല്‍വെള്ളം കുറഞ്ഞ അളവില്‍ ഇടുക്കിയിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. തേനി ജില്ലയിലെ വൈഗൈ അണക്കെട്ടില്‍ ജലനിരപ്പ് 65 അടിയായി നിലനിര്‍ത്തിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha