അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം; മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരങ്ങള്‍ സമാപനചടങ്ങില്‍ പ്രഖ്യാപിക്കും

എട്ടുനാള്‍ നീണ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. വൈകിട്ട് നടക്കുന്ന സമാപനപരിപാടിയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ മാത്രമാണ് ഇന്ന് പ്രദര്‍ശനം. പുരസ്‌കാരങ്ങള്‍ വൈകിട്ട് പ്രഖ്യാപിക്കും. കാഴ്ചയുടെ 8 ദിനരാത്രങ്ങള്‍ 12 വിഭാഗങ്ങളിലായി 178 സിനിമകള്‍ . പരാതികളും പ്രതിഷേധങ്ങളും കുറഞ്ഞ മേളയെന്ന പെരുമയുമായാണ് ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കുന്നത്.
സ്ഥിരതയില്ലാത്ത കാലാവസ്ഥയിലും ഡെലിഗേറ്റുകള്‍ സിനിമ കാണുന്നതിനായി ഓടി നടന്നു വിക്ടോറിയ, ഇമ്മോര്‍ട്ടല്‍, ബോപ്പം, ലവ്, ടാക്‌സി തുടങ്ങി മേള നെഞ്ചേറ്റിയ ചിത്രങ്ങള്‍ ഇനിയുമുണ്ട്. ഇന്ത്യന്‍ സിനിമകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാള ചിത്രങ്ങളായ ഒഴിവു ദിവസത്തെ കളി, വലിയ ചിറകുള്ള പക്ഷികള്‍ തുടങ്ങിയവയും ശ്രദ്ധ നേടി. മികച്ച സിനിമകള്‍ക്കുള്ള സുവര്‍ണ ചകോരം, രജതചകോരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ വൈകിട്ട് സമാപന ചടങ്ങില്‍ സമ്മാനിക്കും. നല്ല സിനിമകള്‍ കാണാനായതിന്റെ സന്തോഷത്തില്‍ ഡെലിഗേറ്റുകള്‍ തലസ്ഥാനത്തു നിന്നു മടക്കയാത്ര ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha