റോഡില്‍ ആരും തിരിഞ്ഞുനോക്കാതെ രക്തംവാര്‍ന്നു കിടന്നയാള്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി

ബൈക്ക് കുഴിയില്‍ ചാടി നിയന്ത്രണംവിട്ട് റോഡില്‍ വീണയാളെ ആരും തിരിഞ്ഞുനോക്കാതെ രക്തംവാര്‍ന്നു കിടന്നത് അരമണിക്കൂര്‍. ഇതുവഴിവന്ന ആരോഗ്യവകുപ്പ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂര്‍ താഴത്തേല്‍ ഹംസയാണ് (42) മരിച്ചത്. ഇന്നലെ രണ്ടരയ്ക്കായിരുന്നു അപകടം. ഹംസ അയര്‍ക്കുന്നത്തുനിന്നു കിടങ്ങൂര്‍ക്കു പോകുകയായിരുന്നു. കിടങ്ങൂര്‍മണര്‍കാട് റോഡില്‍ കൊച്ചുപാലത്തിനു സമീപമായിരുന്നു അപകടം. ഇതുവഴി വാഹനങ്ങള്‍ പോയിട്ടും തലയടിച്ചു വീണ് റോഡില്‍ കിടന്ന ഹംസയെ ആശുപത്രിയിലാക്കാന്‍ ആരും തയ്യാറായില്ല. കൂടല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹംസയെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഹംസയെ രക്ഷിക്കാനായില്ല. ആക്രി കച്ചവടം നടത്തുന്ന ഹംസ അയര്‍ക്കുന്നത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് പട്ടാമ്പി കൊണ്ടൂര്‍ക്കര ജുമാ മസ്ജിദില്‍ നടക്കും. ഫൗസിയാണ് ഭാര്യ, ഇവര്‍ക്ക് 4 കുട്ടികളാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha