പുകഞ്ഞ കൊള്ളി പുറത്ത് : ജേക്കബ് തോമസിനെ വിമര്‍ശിച്ച് വീക്ഷണം മുഖുപ്രസംഗം

വിരമിക്കാറായപ്പോളാണ് അഴിമതിക്കെതിരേ ഹരിശ്രീ കുറിക്കുന്നതെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച ഡിജിപി ജേക്കബ്‌തോമസിനെതിരേ വീക്ഷണം ദിനപ്പത്രം. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിനെ പോലെയാണെന്നും പോലീസില്‍ ആശിച്ച പദവി ലഭിക്കതിരുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും വഹിക്കുന്നത് ഡിജിപി പദവിയാണെന്ന് മറക്കുന്നെന്നും വീക്ഷണം പറഞ്ഞു. \'പുകഞ്ഞ കൊള്ളി പുറത്തെറിയണം\' എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന മുഖപ്രസംഗത്തില്‍ ജേക്കബ് തോമസിന് മനോരോഗമുണ്ടെന്നും അച്ചടക്ക ലംഘനത്തിന് നോട്ടീസല്ല മുക്കാലിയില്‍ കെട്ടി ചാട്ടവാറിനടിയാണ് നല്‍കേണ്ടതെന്നും പറഞ്ഞിട്ടുണ്ട്. കേസില്‍ കോണ്‍ഗ്രസ് നേതൃത്വം നിശബ്ദമായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം വിമര്‍ശനവുമായി എത്തിയത്. ഫ്‌ളാറ്റ് നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന അഴിമതി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ജേക്കബ് തോമസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
വികസനം മുകളിലേക്ക് മാത്രമല്ല ആവശ്യം താഴേയ്ക്കിടയിലേക്കും വേണം. ഫഌറ്റ് നിര്‍മ്മാതാക്കളാണോ നയം തിരുമാനിക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം ഫഌറ്റ് നിര്‍മ്മാണ രംഗത്തെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നയം തീരുമാനിക്കുന്നു എന്നും പ്രതികരിച്ചാല്‍ മിണ്ടാതാക്കാന്‍ മെമ്മോ വരുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ പൊലീസ് വകുപ്പില്‍ ഡി ജി പിയുടെ പദവിയാണ് ജേക്കബ് തോമസ് വഹിക്കുന്നതെങ്കിലും പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെയാണ്. പ്രസംഗിക്കാനും പ്രസ്താവനയിറക്കാനും ഒരു സര്‍വീസ് ചട്ടവും ഇയാള്‍ക്ക് ബാധകമല്ല. താനൊഴികെ പൊലീസ് വകുപ്പിലെയും സിവില്‍ സര്‍വീസിലെയും മുഴുവന്‍ ഉദ്യോഗസ്ഥരും കളങ്കിതരാണെന്നാണ് ജേക്കബ് തോമസിന്റെ വിശ്വാസം. ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നവരല്ല; ചമ്പല്‍ക്കാട്ടില്‍ നിന്ന് ഇരച്ചുകയറി വന്നവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് ഇദ്ദേഹം ധരിച്ചിരിക്കുന്നതെന്നും വീക്ഷണത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha