സിഡി വിവാദത്തിന് പുതിയ മാനം; സരിത മൂന്നു ദിവസം മുമ്പ് കോയമ്പത്തൂരില്‍ എത്തിയിരുന്നു

സിഡി വിവാദത്തില്‍ പുതിയ കണ്ടെത്തല്‍. സോളാര്‍ നായിക സരിത കോയമ്പത്തൂരില്‍ എത്തിയതെന്തിനെന്നാണ് പുതിയ ചോദ്യം. സിഡി ഉണ്ട് അതാരോ മോഷ്ടിച്ചെന്നാണ് ബിജു ഇപ്പോഴും പറയുന്നത്. ബിജു രാധാകൃഷ്ണന്‍ ഏല്‍പ്പിച്ച ബാഗാണ് സെല്‍വിയുടെ ബന്ധുക്കള്‍ ബിജുവിന് നല്‍കിയത്. എന്നാല്‍ താന്‍ കൈമാറിയ സിഡിയും പെന്‍ഡ്രൈവും ആരോ മാറ്റിയെന്നാണ് ബിജു ഇപ്പോള്‍ പറയുന്നത്. കൈമാറിയ സഞ്ചിയില്‍ ആകട്ടെ കുറെ സിം കാര്‍ഡുകളും വിസിറ്റിംഗ് കാര്‍ഡുകളും മാത്രമാണുള്ളത്. അത് കമ്മീഷനുമുന്നില്‍ ഹാജരാക്കുകയും ചെയ്തു. സരിത കോയമ്പത്തൂരില്‍ പോയിരുന്നോ എന്ന ചോദ്യത്തിന് സരിത പ്രതികരിച്ചിട്ടില്ല ഇതുവരെ. ഇവരുടെ പ്രതികരണവും നിര്‍ണായകമാകും
എന്നാല്‍ സിഡി മനപൂര്‍വ്വം മാറ്റുകയായിരുന്നെന്ന് ബിജു ഇപ്പോഴും ഉറപ്പിച്ചു പറയുന്ന എല്ലാവര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ഇനി ഇതില്‍ എന്തെന്ന് നടപടി കമ്മീഷന്‍ സ്വീകരിക്കുമെന്നതും ആകാംക്ഷയുണര്‍ത്തുന്നതാണ്. കമ്മീഷനെ കബളിപ്പിച്ച ബിജുവിനെതിരെ കേസിന് സാധ്യതയുണ്ടോ എന്നും ചോദ്യമാണ്.
സത്യത്തില്‍ ഇന്നലെ പകച്ചുപോയത് ശെല്‍വാപുരത്തെ കോളനി നിവാസികളാണ്. പോലീസിനെയും മാധ്യമപ്പടയെയും കണ്ട അവര്‍ അനന്തം വിട്ടുപോയി. ബിജുവെത്തിയ വീട്ടില്‍ അവര്‍ ബിജുവിനെ ചീത്തവിളിക്കുനന്നുമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha