മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് 14 കാരി തൂങ്ങി മരിച്ചു

ടി.വി കണ്ടതിന് മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് 14 കാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം ആട്ടറമൂല വേടന്‍വിള വീട്ടില്‍ പ്രേംകുമാര്‍ ദീപ ദമ്പതികളുടെ മകള്‍ നിതിലയാണ് (14) മരിച്ചത്. രാത്രിയില്‍ പഠിക്കാതെ ടിവി കണ്ടതിന് നിതിലയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ മനോവിഷമത്തില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി ഒരുമണിയോടെ എന്തോശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നിതില കെട്ടിതൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ വിഴിഞ്ഞം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നെല്ലിമൂട് സെന്റ് ക്രസന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്. നിതീഷ് പ്രേം സഹോദരനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha