വിഎസിന്റെ മുനയൊടിക്കും... മൈക്രോ ഫിനാന്‍സ് വായ്പാ തട്ടിപ്പ്; വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി

പണം അടച്ച് വിവാദം അവസാനിപ്പിക്കാന്‍ കണക്കുകൂട്ടി വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് അടൂര്‍ ശാഖ ഉള്‍പ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി യൂണിയന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. 2.21 കോടി രൂപ ബാങ്കില്‍ അടയ്ക്കാമെന്ന് ഇവര്‍ ബാങ്കിനെ രേഖാമൂലം അറിയിച്ചു. സംഭവത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് പണം തിരിച്ചടയ്ക്കാന്‍ സമ്മതിച്ചിട്ടുള്ളത്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായ അടൂര്‍ യൂണിയനിലെ ശാഖകള്‍ വെള്ളാപ്പള്ളിക്കെരിതെ പ്രതിഷേധത്തിലായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരേ ഇവര്‍ രംഗത്ത വരികയും ചെയ്തിരുന്നു. തട്ടിപ്പിന് ഇരയായ സ്ത്രീകള്‍ എസ്എന്‍ഡിപി യോഗ വേദിയില്‍ നേരിട്ടെത്തി പ്രതിഷേധിക്കുകയും തുഷാര്‍ വെള്ളാപ്പള്ളി പരിപാടിയില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തിരുന്നത് നേരത്തേ വാര്‍ത്തയായിരുന്നു.
എസ്എന്‍ഡിപി യോഗം അടൂര്‍ യൂണിയന്റെ കീഴിലുള്ള 256 മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ പേരില്‍ ഏഴര കോടി രൂപയോളം തട്ടിച്ചെന്നാണ് കേസ്. പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് വായ്പ തരപ്പെടുത്തിയ ശേഷം 75 യൂണിറ്റുകള്‍ക്ക് മാത്രം ലോണ്‍ നല്‍കി ബാക്കി തുക എടുത്തെന്നുമായിരുന്നു വിവാദം. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് അംഗങ്ങളുടെ വീട്ടിലേക്ക് നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് നടത്തിയ വിവരം പുറം ലോകം അറിയുന്നത്. 5000 ലധികം പേരായിരുന്നു തട്ടിപ്പിന് ഇരയായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തുമ്പോള്‍ വിഎസിന്റെയും മറ്റുള്ളവരുടെയും ആക്ഷേപത്തില്‍ നിന്ന് രക്ഷപെടാമെന്നും നടേശന്‍ വിശ്വസിക്കുന്നു. നിലവില്‍ തുഷാറാണ് പാര്‍ട്ടിയുടെ പ്രസിഡന്റാകാന്‍ സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha