ആശുപത്രി പരിസരത്ത് മൂര്‍ഖന്‍ പാമ്പുകള്‍; വാവാ സുരേഷിനെ കാത്ത് അധികൃതരും നാട്ടുകാരും

വാവ സുരേഷിനെ കാത്ത് ഒരു ഗ്രാമം, കാരണമാകട്ടെ അവട്ടെ ആശുപത്രിയില്‍ കയറാന്‍ ഒരു കുട്ടര്‍ സമ്മതിക്കുന്നില്ല. ആലപ്പുഴ പുളിങ്കിലാണ് സംഭവം. ആശുപത്രി പരിസരത്ത് മൂര്‍ഖന്‍ പാമ്പുകള്‍ വാസമുറപ്പിച്ചതോടെ വാവാ സുരേഷിനെ കാത്ത് ആശുപത്രി അധികൃതരും നാട്ടുകാരും. പുളിങ്കുന്ന് താലൂക്ക് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററിനു അടിയിലെ മാളത്തിലാണു പത്തടിയിലേറെ നീളംവരുന്ന രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ ദിവസങ്ങളായി വാസമുറപ്പിച്ചിരിക്കുന്നത്.
മൂര്‍ഖന്‍ പാമ്പുകളെ കണ്ടയുടനെ തന്നെ ആശുപത്രി അധികൃതരും നാട്ടുകാരും വാവ സുരേഷിനെ ഫോണില്‍ ബന്ധപ്പെടുകയും ഉടനെ എത്താമെന്നു വാക്കു നല്കുകയും ചെയ്‌തെങ്കിലും പുളിങ്കുന്നിലേക്കുള്ള വാവാ സുരേഷിന്റെ യാത്ര നീണ്ടുപോകുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ വാവാ സുരേഷ് എത്തുന്നു എന്ന വാര്‍ത്ത പരന്നെങ്കിലും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടും നിരാശരായി ആളുകള്‍ മടങ്ങി.
പാമ്പുകളുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പെടുന്നത് 15 ദിവസങ്ങള്‍ക്കു മുമ്പാണെന്നാണ് ആശൂപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. ഒരു ദിവസം സന്ധ്യയ്ക്ക് ഡ്യൂട്ടിക്കെത്തിയ ഡോക്ടറാണ് പാമ്പുകളെ കണ്ടത്. തുടര്‍ന്നു അധികൃതര്‍ വാവാ സുരേഷുമായി ബന്ധപ്പെടുകയായിരുന്നു. ഉടനെ തന്നെ എത്താമെന്നു സുരേഷ് പറഞ്ഞെങ്കിലും ഇദ്ദേഹത്തിന്റെ വരവ് നീണ്ടതോടെ നാട്ടുകാരുടെയും ജീവനക്കാരുടെയും ഭയവും വര്‍ധിച്ചിരിക്കുകയാണ്. ദിവസവും നൂറു കണക്കിനു ആളുകള്‍ ചികിത്സ തേടിയെത്താറുള്ള ഇവിടെ മൂര്‍ഖന്‍ പാമ്പുകള്‍ പത്തി വിടര്‍ത്തി തുടങ്ങിയതോടെ ഏതു സമയവും അപകടം സംഭവിക്കാവുന്ന സ്ഥിതിയിലാണ്. ഇതിനു പുറമെ ഇവിടെ അഡ്മിറ്റായി ചികിത്സയില്‍ കഴിയുന്നവരും ഏറെ ആശങ്കയിലാണ്.
എന്നാല്‍, അപകടമുണ്ടാകാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്ന ചെറുകെട്ടിടത്തിനു ചുറ്റുമായി വലിയ വല വിരിച്ചു സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ പാമ്പുകള്‍ മുട്ടയിട്ട് അടയിരിക്കുന്നതായാണു നാട്ടുകാരുടെ സംശയം. എന്നാല്‍ ഈ സമയത്ത് പാമ്പുകള്‍ മുട്ടയിടാറില്ലെന്നും അടയിരിക്കാറില്ലെന്നും വാവ സുരേഷ് അറിയിച്ചതോടെ നാട്ടുകാരുടെ ഭയം വര്‍ധിച്ചു. ആളുകള്‍ക്ക് ആശ്രമായ ആശുപത്രിയുടെ പ്രവര്‍ത്തനവും ഇതോടെ അവതാളത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha