സഹോദരിയുടെ വീടിന് മുന്നില്‍നിന്ന് അസഭ്യം പറച്ചില്‍... ചോദ്യം ചെയ്ത സഹോദരനെ കുത്തി, സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റില്‍

സഹോദരിയുടെ വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത സഹോദരനെ കുത്തിവീഴ്ത്തുകയും, തടസ്സം പിടിക്കാനെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റിലായി.
എറണാകുളം നെല്ലിമറ്റം വടക്കേടത്തുപറമ്പില്‍ വീട്ടില്‍ ശശിധരന്‍(66), ഇയാളുടെ മകന്‍ സച്ചു ശശിധരന്‍(30) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ സജീവ് ചെറിയാന്‍ അറസ്റ്റ് ചെയ്തത്.
മാഞ്ഞൂര്‍ സൗത്തില്‍ താമസിക്കുന്നയാളും ഭാര്യയുമാണ് ആക്രമണത്തിനിരയായത്. പ്രതി സച്ചു സ്ത്രീയുടെ വീടിനു മുന്നില്‍ നിന്ന് രാത്രി ഫോണിലൂടെ ചീത്തവിളിച്ചത്, അടുത്ത വീട്ടില്‍ താമസിക്കുന്ന സ്ത്രീയുടെ സഹോദരന്‍ ചോദ്യം ചെയ്തതില്‍ കുപിതനായ പ്രതി സച്ചു വീട്ടില്‍നിന്ന് കത്തിയുമായെത്തി ഇയാളെ കുത്താന്‍ ശ്രമിച്ചു. ഇതുകണ്ട് തടയാനെത്തിയ മറ്റൊരു സഹോദരനെ പ്രതി കുത്തിവീഴ്ത്തുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയെ പ്രതിയുടെ അച്ഛന്‍ ചീത്തവിളിച്ച്, വസ്ത്രങ്ങള്‍ വലിച്ചുകീറുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























