അനുവദിച്ചാല്‍ സിഡി അടുത്ത സിറ്റംഗില്‍ എത്തിക്കാം; തെളിവ് അപ്രത്യക്ഷമാക്കിയത് തന്നെക്കാള്‍ വലിയ ആളുകള്‍; സോളാറില്‍ ബിജു രാധാകൃഷ്ണന്‍ നിലപാടില്‍ പിന്നോട്ടില്ല

തെളിവ് ഉണ്ട്, നൂറു ശതമാനം സത്യം നിലപാടില്‍ ഉറച്ച് വീണ്ടും ബിജു. സോളാര്‍ കമ്മീഷന്‍ അനുവദിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സി.ഡി കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍. രാവിലെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ എത്തിയ ബിജു മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
സി.ഡിയും തെളിവുകളും വച്ചിരുന്ന സ്ഥലത്തേക്ക് തന്നെയാണ് കഴിഞ്ഞ ദിവസം പോയത്. അതിന് എന്ത് സംഭവിച്ചത് എന്ന് നിങ്ങള്‍ തന്നെ ഊഹിക്കാം. സി.ഡി സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും സത്യമാണ്.സി.ഡി അപ്രത്യക്ഷമായതാണ്. തന്നേക്കാള്‍ വലിയ അധികാരമുള്ള ആളുകളുള്ളപ്പോള്‍ താന്‍ എന്ത് ചെയ്യുമെന്നും ബിജു ചോദിച്ചു. താന്‍ പറഞ്ഞതിനെക്കുറിച്ച് അധികാരത്തിലിരിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാകാം.അതുകൊണ്ട് സി.ഡി മാറ്റിയത് ആരാണെന്ന് ഊഹിക്കാമെന്നും ബിജു പറഞ്ഞു.
ഇന്നലെ കോയമ്പത്തൂരില്‍ സിഡി ഉണ്ടെന്ന ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനേയുമായി പൊലീസ് സംഘം കോയമ്പത്തൂരില്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ സി.ഡി കണ്ടെത്തിയിരുന്നില്ല. ബിജു സെല്‍വിക്ക് നല്‍കിയ കവറില്‍ സിഡിയുണ്ടായിരുന്നില്ല. കുറേ പേപ്പറുകളും സര്‍ട്ടിഫിക്കറ്റുകളുമാണ് കിട്ടിയത്.
കോയമ്പത്തൂരില്‍ സി ഡി തേടിപ്പോയതിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെയാണ് ബിജുവിനെ എറണാകുളത്തെ സബ്ജയിലില്‍ തിരിച്ചെത്തിച്ചത്. കമ്മീഷന്‍ അനുവദിച്ചാല്‍ കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ സി ഡി ഹാജരാക്കാം. കോയമ്പത്തൂരില്‍ ഇന്നലെ തെരച്ചില്‍ നടത്തിയിട്ട് സിം കാര്‍ഡുകളും സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രേഖകളുമാണ് കിട്ടിയത്. ഇന്നലെ ലഭിച്ച രേഖകള്‍ കൊച്ചിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് ഇന്ന് വിശദമായ പരിശോധന നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha