Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

വീണ്ടും കണ്ണൂരില്‍ പുതിയ പാര... ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ യോജിച്ച് കേരളവും തമിഴ്‌നാടും; എല്ലാവിധ പിന്തുണയുമെന്ന് സ്റ്റാലിനോട് പിണറായി; പിണറായിക്ക് നന്ദി പറഞ്ഞ് എം കെ സ്റ്റാലിന്‍; കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സത്യവാങ്മൂലം നല്‍കി ഗവര്‍ണര്‍

19 APRIL 2023 11:39 AM IST
മലയാളി വാര്‍ത്ത

കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ വീണ്ടും അടുക്കുകയാണ്. പിണറായി വിജയന് നന്ദി പറഞ്ഞ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനായി തമിഴ്‌നാടും കേരളവും എക്കാലവും ഒന്നിച്ച് നിന്നിട്ടുണ്ട്. തന്റെ കത്തിനോട് പ്രതികരിച്ച പിണറായിയുടെ പിന്തുണയ്ക്ക് നന്ദി.

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തടയുന്ന കേന്ദ്ര നയത്തിനെതിരെ ഒന്നിച്ച് നില്‍ക്കണം എന്നായിരുന്നു കത്തിലെ ആവശ്യം. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരായ സംയുക്ത നീക്കത്തിന് എല്ലാ പിന്തുണയുമെന്ന് പിണറായി. ഈ മാസം 11നാണ് സ്റ്റാലിന്‍ പിന്തുണ തേടി പിണറായിക്ക് കത്തയച്ചത്.

ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിനെ അറിയിച്ചത്. ഈ കത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ഫെഡറല്‍ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവര്‍ണര്‍മാര്‍ നടത്തുന്നതായി കേരള,തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെടുന്നു. ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവര്‍ണര്‍മാര്‍ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസര്‍ക്കാരുകളും പറയുന്നു. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും നിയമസഭയില്‍ നേര്‍ക്ക്‌നേര്‍ ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന ഗവര്‍ണറുടെ അഭിപ്രായം ഇരുകൂട്ടര്‍ക്കുമിടയിലെ വഴക്കിന്റെ ആക്കം കൂട്ടിയിരുന്നു. ഇതിന്റെ പേരില്‍ ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നില്‍ സമരങ്ങള്‍ പ്രഖ്യാപിക്കുന്ന സ്ഥിതി വരെ ഉണ്ടായി.

ഇതിനിടയിലാണ് ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേരളവും തമിഴ്‌നാടും തീരുമാനിച്ചത്. ഇതിനുള്ള മറുപടി കത്തിലാണ് എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിനെ അറിയിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും സര്‍ക്കാരും ഗവര്‍ണറും നിലവില്‍ രണ്ട് തട്ടിലാണ്.

ഫെഡറല്‍ സംവിധാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റം ഗവര്‍ണര്‍മാര്‍ നടത്തുന്നതായി കേരള,തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെടുന്നു. ബില്ലുകളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടും ഗവര്‍ണര്‍മാര്‍ ഒപ്പിടാത്ത സാഹചര്യമാണുള്ളതെന്നും ഇരുസര്‍ക്കാരുകളും പറയുന്നു.

ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ തയ്യാറാകുന്നില്ലെന്ന് സര്‍ക്കാരും നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഗവര്‍ണറും ആരോപിക്കുന്നു. ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവര്‍ണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഗോ ബാക്ക് രവി എന്നെഴുതിയ ബാനറുകള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്ഥാപിച്ച അവസ്ഥയുമുണ്ടായി. ഈ ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിലും ട്രന്‍ഡിംഗായിരുന്നു.

അതേസമയം കേരളത്തില്‍ വീണ്ടും കണ്ണൂരിനെ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടങ്ങി. കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം കണ്ണൂര്‍ സര്‍വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതില്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചട്ടപ്രകാരമല്ലെന്നാണ് വാദിക്കുന്നത്. ഇതോടെ വീണ്ടും ഗവര്‍ണര്‍ കളി തുടങ്ങിയിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (16 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (34 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (43 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (49 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends