സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു... ലൈസന്‍സിന്റെ വിതരണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു... സീരിയല്‍ നമ്പര്‍, യു.വി എംബളംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിങ് ലൈസന്‍സിനുള്ളത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ലൈസന്‍സിന്റെ വിതരണോദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പി.വി.സി പെറ്റ്ജി ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങും.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമ മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.
അദികം വൈകാതെ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുന്നതായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























