Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

കമ്മ്യൂണിസത്തിനും മുസ്ലിംരാജ്യങ്ങളിലെ ഭീകരതയ്ക്കും എതിരെ ക്രൈസ്തവര്‍ ആഞ്ഞടിക്കുന്നു... ' ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍' എന്ന തലക്കെട്ടില്‍ ലെയ്റ്റി വോയ്സ് എന്ന ക്രൈസ്തവ മാസികയില്‍ ചീഫ് എഡിറ്റര്‍ ഷെവ. അഡ്വ. വി.സി സെബാസ്റ്റിയന്‍ എഴുതിയ മുഖപ്രസംഗം ചർച്ചയാവുന്നു..!

19 APRIL 2023 11:34 AM IST
മലയാളി വാര്‍ത്ത

കമ്മ്യൂണിസത്തിനും മുസ്ലിംരാജ്യങ്ങളിലെ ഭീകരതയ്ക്കും എതിരെ ക്രൈസ്തവര്‍ ആഞ്ഞടിക്കുന്നു. ' ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍' എന്ന തലക്കെട്ടില്‍ ലെയ്റ്റി വോയ്സ് എന്ന ക്രൈസ്തവ മാസികയില്‍ ചീഫ് എഡിറ്റര്‍ ഷെവ. അഡ്വ. വി.സി സെബാസ്റ്റിയന്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം സംഘപരിവാറിനെതിരെ യാതൊരു വിമര്‍ശനങ്ങളും നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. യാക്കോബായ സഭ നേതാവ് ജോസഫ് മാര്‍ ഗ്രിഗോറിയസ് തിരുമേനി കേന്ദ്രത്തോട് എതിര്‍പ്പില്ലെന്നും പ്രധാനമന്ത്രിയോട് ആദരവാണെന്നും വ്യക്തമാക്കി. രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന് സീറോമബലാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മത്രോപൊലീത്ത, തലശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപ്ലാനി എന്നിവര്‍ ബി.ജെ.പി അനുകൂല നിലപാട് എടുത്തു. ഇതിനൊക്കെ പിന്നാലെയാണ് ലെയ്റ്റി വോയിസും നിലപാട് വ്യക്തമാക്കിയ്ത്.

 

 

 

 

 

 

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനങ്ങള്‍ നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ക്രൈസ്തവരെ തകര്‍ക്കാന്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ പുതുതലമുറ മറക്കരുത്. ലക്ഷക്കണക്കിനു വിശ്വാസികളെയും വൈദികരെയും കൊലചെയ്ത കമ്യൂണിസ്റ്റുകള്‍ക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാന്‍ കഴിയില്ല. മുസ്ലിം രാജ്യങ്ങളിലെ ഭീകരത ക്രൈസ്തവര്‍ മാത്രമല്ല ലോകജനതയ്ക്കു തന്നെ മറക്കനൊക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. സംസ്ഥാനത്ത് കമ്യൂണിസവും പൊളിറ്റിക്കല്‍ ഇസ്ലാമും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് നടക്കുന്നത്.

 

 

 

ഇത് രണ്ടും ഒന്നായാലത് ആഗോളഭീകരതയുടെ സംഗമമാണെന്ന് മനസിലാക്കാന്‍ ക്രൈസ്തവര്‍ക്കാകണം. ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തുന്നു. അതേസമയം സഭാ നേതാക്കളുടെ ബി.ജെ.പി അനുകൂല നിലപാടിനെതിരെ സൈബറിടങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കരുതെന്ന് സഖാക്കള്‍ക്ക് പാര്‍ട്ടി മുന്നറിയിപ്പ് കൊടുത്തതായാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ കൈവിട്ട് പോകാതെ നോക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

 

 

 

ബി ജെ പി യെ രാഷ്ട്രീയ ശത്രുവായി ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ കാണണം എന്നത് ക്രിസ്ത്യാനികളുടെ താല്പര്യമല്ല, ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ ആഗ്രഹമാണ്. അതിനു കാരണം അവര്‍ ബി ജെ പി യെ ഇന്ത്യയിലെ അതിശക്തമായ രാഷ്ട്രീയ പ്രതിയോഗിയായി കാണുന്നു എന്നതാണ്. സാമുദായികമായി ഒരു പരിധിവരെ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ ആ രീതിയില്‍ ചിന്തിപ്പിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയിച്ചിട്ടുമുണ്ടെന്ന് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടുന്നു. മരിയന്‍ വൈബ് എന്ന ആത്മീയ വെബ്‌സറ്റില്‍ എഴുതിയ ' ബി.ജെ.പിയെ എതിര്‍ക്കാത്തവര്‍ നല്ല ക്രിസ്ത്യാനികളാണോ എന്ന ലേഖനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

 

 

 

കേരളം ഇടതും വലതും മാറി മാറി ഭരിക്കുക എന്ന രീതിയുള്ളതുകൊണ്ടും, ഏതു മാറ്റത്തെയും എതിര്‍ത്തു തോല്‍പ്പിക്കുക എന്ന മാര്‍ക്‌സിസ്റ്റു രീതി കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ശക്തമാണ്. എല്‍ ഡി എഫും യൂ ഡി എഫും, ബി ജെ പി യെ എതിര്‍ക്കുന്നു. അതുകൊണ്ട് എല്ലാവരും ബി ജെ പിയെ എതിര്‍ക്കണം എന്നതിനപ്പുറം ഒരു യുക്തി അതിനൊട്ടില്ലന്നെും അദ്ദേഹം പറയുന്നു.

 

 

 

കേരളത്തിലെ സി.പി.എം സി.പി.ഐ ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ലെനിനും ജോസഫ് സ്റ്റാലിനുമാണ് ക്രൈസ്തവ സഹോദരങ്ങളെ ഏറ്റവും കൂടുതല്‍ കൊന്നൊടുക്കിയ ഭരണാധികാരികളെന്ന് ബി.ജെ.പി ആരോപിക്കുന്നു. അത് ഏറെക്കുറെ ശരിയാണെന്ന് ഇന്റര്‍നെറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം 1921 മുതല്‍ 1950 വരെ അന്തംവിട്ട ക്രിസ്ത്യന്‍ കൂട്ടക്കൊലയാണ് നടത്തിയത്. സോവിയറ്റ് യൂണിയനില്‍ ഇവര്‍ ആദ്യം അധികാരത്തിലേറിയപ്പോള്‍ 50 ലക്ഷം ക്രൈസ്തവരെ കൊന്നുതള്ളി. പതിനായിരക്കണക്കിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

 

 

 

 

1917 - 21 കാലഘട്ടത്തില്‍ 600 റഷ്യന്‍ ഓര്‍ത്തഡോക്‌സ് സെമിനാരികളും സ്ഥാപനങ്ങളുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ത്തത്.
കമ്മ്യൂണിസ്റ്റുകള്‍ ഇതെല്ലാം ചെയ്തത് ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാനായിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് 'വിശ്വാസം ഇല്ലാതാക്കല്‍' പ്രഖ്യാപിത ലക്ഷ്യമാക്കി. വിശുദ്ധരുടെ ശവകുടീരങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങളും തച്ചുടച്ചു. പോളണ്ട്, വെനസ്വേല, നിക്കരാഗ്വ, ക്യൂബ എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ എല്ലായിടത്തും ആദ്യം ഇല്ലായ്മ ചെയ്തത് ക്രിസ്തുവിന്റെ അനുയായികളെയാണ്. എന്തിനേറെ സിപിഎമ്മിന്റെ മാതൃകാ സ്ഥാനമായി അവര്‍ കാണുന്ന ചൈനയില്‍ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ! 2018 മുതല്‍ 5000 - 10000 ക്രിസ്തീയ വിശ്വാസികള്‍ ചൈനയില്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്.
ദേവാലയങ്ങളില്‍ ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡന്റിന്റെ രൂപമായി !

 


സ്റ്റാലിനും ലെനിനും സോവിയേറ്റ് യൂണിയനില്‍ സ്വര്‍ഗരാജ്യം സൃഷ്ടിച്ചെന്നാണ് ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പ് വരെ സി.പി.എം നേതാക്കള്‍ മലയാളികളെ പറഞ്ഞ് പറ്റിച്ചിരുന്നത്. എന്നാല്‍ ഇരുവരും ലോകംകണ്ട ഏറ്റവും വലിയ ഏകാധിപത്യ ഭരണാധികാരികളായിരുന്നെന്നും ഇരുവരും കൊന്നൊടുക്കിയ ആയിരക്കണക്കിന് പേരുടെ ശവകൂടീരങ്ങള്‍ ഇന്നും പഴയ സോവിയേറ്റ് യൂണിയനൊപ്പം ഉണ്ടായിരുന്ന രാജ്യങ്ങളിലുണ്ട്. തോക്കിന്‍ മുനയിലൂടെയാണ് എല്ലാ ജനതയെയും സോവിയേറ്റ് ഭരണകൂടം നിലനിര്‍ത്തിയത്. അവസാനം എല്ലാം പൊട്ടിത്തെറിച്ചു. അവരുടെ ചാരസംഘടനയായ കെ.ജി.ബി നടത്തിയ ക്രൂരകൃത്യങ്ങള്‍ വായിച്ചാല്‍ നമ്മള്‍ക്ക് ഉറക്കം പോലും വരില്ല. അത്രയ്ക്ക് പൈശാചികമാണ്.

 

 

 

ഈജിപ്റ്റ് പോലുള്ള ക്രൈസ്തവ ആധിപത്യമുണ്ടായിരുന്ന ചില രാജ്യങ്ങള്‍ ഇന്ന് മുസ്ലിം രാഷ്ട്രങ്ങളായി. അതുപോലെ മുസ്‌ളിം രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അവഗണനയും പീഡനങ്ങളും നേരിടുന്നു. തുര്‍ക്കിയിലെ എഡിര്‍ന്‍ ഐനനോസ് പട്ടണത്തിലെ എനെസ് ചര്‍ച്ച് ഇസ്ലാമിക ഭീകരവാദികള്‍ 2021ലെ ക്രിസ്മസ് ദിനത്തില്‍ മസ്ജിദാക്കി മാറ്റി. 2020ല്‍ ഇസ്താംബൂളിലെ ഹാഗിയ സോഫിയ പള്ളി മുസ്ലിംങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് തുറന്നു കൊടുത്തിരുന്നത് വലിയ വിവാദമായിരുന്നു. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കത്രീഡ്രലായിരുന്നു ഇത്. അഡ്വ. വി.സി സെബാസ്റ്റിയന്‍ പറഞ്ഞത് പോലെ കമ്മ്യൂണിസവും ഇസ്ലാമിക രാഷ്ട്രീയവും കൈകോര്‍ക്കുന്നത് അകപടകരമാണ്. ഇതിന് അനുസരിച്ചായിരിക്കും കേരളത്തിലെ സഭകള്‍ ഇനി മുന്നോട്ട് പോവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (19 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (37 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (46 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (52 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends