Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

ഇ പി ജയരാജൻ ബി ജെ പി യിലേക്കോ?ബി ജെ പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി രഹസ്യ കൂടിക്കാഴ്ച നടത്തി..? സി പി എമ്മിനെ പിളർത്താൻ മോദി..! തല്ലിയും തലോടിയും ഓപ്പറേഷൻ അരിവാൾ

19 APRIL 2023 01:08 PM IST
മലയാളി വാര്‍ത്ത
  മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ബി ജെ പിയിലേക്കോ?ബി ജെ പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന്  മനസിലാക്കുന്നത്. വരും ദിവസങ്ങളിൽ  പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ ബി ജെ പി ചാക്കിൽ കയറ്റുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അനിൽ  ആൻറണിയിൽ തുടങ്ങിയ അശ്വമേധം കേരളത്തിൽ തുടരുമെന്നാണ്  അറിയുന്നത്. മാത്യു സ്റ്റീഫൻ എക്സ്എംഎൽ എ യും ബി ജെ പി മുന്നയിലെത്തിക്കഴിഞ്ഞു.   ഇ പി യുടെ  ഉടമസ്ഥതയിലുള്ള വൈദേകം റിസോർട്ടിൻെറ നടത്തിപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതതയിലുള്ള കമ്പനിക്ക് നൽകിയത് ബി ജെ പി ബന്ധത്തിൻ്റെ ഭാഗമായാണെന്നാണ് കേൾക്കുന്നത്. സി പി എമ്മുകാർ തന്നെ ഒറ്റികൊടുത്തു എന്ന വേദനയിലാണ് ഇ.പി.അതേ സമയം അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്.  

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് നൽകിയത് കഴിഞ്ഞ ദിവസമാണ്.

 

 

 

 

 

രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റലിനു കീഴിലെ ‘നിരാമയ റിട്രീറ്റ്സ്’ എന്ന സ്ഥാപനമാണ് റിസോർട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. ശനിയാഴ്ചയാണ് ഇരു കമ്പനികളും കരാറിൽ ഒപ്പുവച്ചത്. ഇന്നലെ മുതൽ സ്ഥാപനത്തിന്റെ പൂർണ നടത്തിപ്പ് ‘നിരാമയ റിട്രീറ്റ്സ്’ ഏറ്റെടുത്തു.

എൽഡിഎഫ് നേതാവിന്റെ റിസോർട്ട് ബിജെപി നേതാവിന് നൽകുന്നത് ഒരു കൊടുക്കൽവാങ്ങലാണെന്ന്, കരാർ സംബന്ധിച്ച വാർത്ത പുറത്തുവന്ന സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരിഹസിച്ചിരുന്നു. ഇ.പി.ജയരാജൻ ബുദ്ധിമുട്ടിൽ ആയപ്പോൾ രക്ഷിക്കാൻ ബിജെപി നേതാവ് വന്നെന്നും അവർ തമ്മിൽ സ്‌നേഹമുണ്ടെന്നും സതീശൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് സതീശനും നിശബ്ദനായി.

ആയുർവേദ ചികിത്സാ രംഗത്തുള്ള പ്രമുഖ സ്ഥാപനത്തെയായിരുന്നു വൈദേകത്തിലെ ചികിത്സാ നടത്തിപ്പ്  മുമ്പ്  ഏൽപിച്ചിരുന്നത്. ഈ സ്ഥാപനത്തെ പങ്കാളിയാക്കിയതിനു പിന്നിൽ വൈദേകത്തിന്റെ ഡയറക്ടർമാരിൽ ഒരാൾ കള്ളക്കളി നടത്തിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ഇവരുമായുള്ള കരാർ റദ്ദാക്കി. തുടർന്നാണ് പുതിയ പങ്കാളിയെ  വൈദേകം കണ്ടെത്തിയത്.                  

പല സ്ഥാപനങ്ങളുമായി ചർച്ചകൾ നടന്നു. ഒടുവിൽ   കേന്ദ്ര മന്ത്രി രാജീവ്  ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള നിരാമയയുമായി ചേർന്നു പോകാൻ  തീരുമാനിക്കുകയായിരുന്നു. അതിനിടെ, റിസോർട്ട് വിൽപനയുമായി ബന്ധപ്പെടുത്തി വരുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു.      

റിസോർട്ട് വിഷയം പാർട്ടിക്കകത്ത് വിവാദമായ സാഹചര്യത്തിൽ ഇ.പിയുടെ കുടുംബം വൈദേകത്തിന്റെ ഓഹരി വിറ്റൊഴിയുകയാണെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയ്ക്കും മകൻ ജയ്സണും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആന്തൂർ നഗരസഭയിലെ മൊറാഴയിൽ 11 ഏക്കറിൽ റിസോർട്ട് പണിതത്. ഇന്ദിരയ്ക്കും മകൻ ജയ്സണുമായി 91.99 ലക്ഷം രൂപയുടെ ഓഹരികളാണുള്ളത്. റിസോർട്ടിലെ നിക്ഷേപം സംബന്ധിച്ചു സിപിഎമ്മിൽ പരാതി ഉയർന്നിരുന്നു.   എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് സംഘം  നടത്തിയ പരിശോധനയിൽ  ലക്ഷ കണക്കിന് രൂപയുടെ  വെട്ടിപ്പ്   കണ്ടെത്തിയെന്ന് 

സൂചന വന്നതിന്  പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാപനം വൈദേകം ഏറ്റെടുത്തത്.അജ്ഞാതരായ നിരവധി നിക്ഷേപകർ  വൈദേകത്തിൽ ഉണ്ടെന്ന സൂചനയാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നു. സി പി എമ്മിൻ്റെ കള്ളപ്പണ വെളുപ്പിക്കൽ കേന്ദ്രമായി റിസോർട്ടിനെ അന്വേഷണ ഏജൻസികൾ കാണുന്നു. ഇ ഡി യെ സംബന്ധിച്ചടത്തോളം വൈദേകം ഒരു ഇരയായിരുന്നു. വൈദേകത്തിലൂടെ ഇ.പി. ബി ജെ പിയിലെത്തിയാൽ അത് വലിയ ക്രെഡിറ്റായി മാറും.

 

 

 

 

ഇ പി ക്ക് മലയാളിയായ ഒരു ഗവർണറുമായി അടുത്ത ബന്ധമുണ്ട്.ഗവർണർക്ക് നിരവധി സി പി എം നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഇടതു നേതാക്കളുടെ ബി ജെ പി പ്രവേശനത്തിന് പിന്നിൽ ഗവർണറുടെ സമ്മർദ്ദമുണ്ടെന്ന് മനസിലാക്കാം.

 

 കേന്ദ്ര സർക്കാരിൽ ഉന്നത സ്വാധീനമുള്ള കോഴിക്കോട് സ്വദേശിയോട് തന്നെ രക്ഷിക്കണമെന്ന് ഇ.പി.അഭ്യർത്ഥിച്ചിരുന്നു. ഇടതുപക്ഷത്തെ സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കുന്ന ഓപ്പറേഷനാണ് കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്നത്. അതിനാൽ ഉന്നതൻ വിഷയത്തിൽ  ഉടൻ ഇടപെട്ടു. ഇ പി വന്നാൽ ചില പ്രമുഖ നേതാക്കൾ കൂടി വരുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.

 

റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന  പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.. കൊച്ചിയിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. സി പി എമ്മി ൽ  നടക്കുന്നത്  വൻ കച്ചവടമാണ്. പല പ്രമുഖ സി പി എം നേതാക്കൾക്കും വൈദേകത്തിൽ നിക്ഷേപമുണ്ട്. ഇവരുടെ വിശദാംശങ്ങൾ ബി ജെ പി ദേശീയ നേതൃത്വത്തിൻ്റെ കൈയിലുണ്ട്. അവരും ഭാവിയിൽ ബിജെപിയിൽ എത്തിയേക്കാം.

 

പി.ജയരാജൻ സിപിഎം സംസ്ഥാന സമിതിയിൽ ഉന്നയിച്ചതോടെയാണ് ആയുർവേദ റിസോർട്ട് വിവാദമായത്. ഇതിൽ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ  പങ്കെടുത്തില്ല.  റിസോർട്ടിലെ പരിശോധന ഇ.പി.ജയരാജനും സിപിഎമ്മിനും തലവേദനയായേക്കും.

ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു.

 

 

 

 

മൊറാഴയിലെ വൈദേകം ആയൂ‍ര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടിയത്. ഇ പി യെ കൂടാതെ സി പി എമ്മിൻ്റെ സമുന്നതരായ ചില നേതാക്കൾക്കും വൈദേകം റിസോർട്ടിൽ നിക്ഷേപമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ  നീക്കം.  സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കാൻ ഇത്തരത്തിൽ ചില പദ്ധതികൾ മലബാറിൽ നടക്കുന്നുണ്ടെന്നാണ് 

കേന്ദ്ര സർക്കാരിന് ലഭിച്ച സൂചന.


ഇതിനിടെ ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറാൻ ശ്രമിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി.  എന്നാൽ  പി ജയരാജൻ പരാതിയുമായി മുന്നോട്ട്  പോയില്ല. ഇത് പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് സൂചന.


സാമ്പത്തികാരോപണത്തിൽ പാര്‍ട്ടി വേദികളിൽ ഇ.പി.മറുപടി നൽകി... തനിക്കെതിരെ വന്ന ആരോപണത്തേക്കാൾ വലിയ ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീ‍‍ര്‍ക്കാനാണ് ഇപി ജയരാജൻ  ശ്രമിച്ചത്. പി ജയരാജനെതിരെ ഉയ‍ര്‍ന്ന ക്വട്ടേഷൻ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ പുതിയ പോര്‍ മുഖം തുറന്നത്. ഇതിന്റെ ഭാഗമായി പി ജയരാജനെതിരെ  കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ഇപി അനുകൂലികൾ പരാതി നൽകിയിരുന്നു. 


കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമായിരുന്നു  ഇ.പിയുടെ ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ്  പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.  


ഇത്തരത്തിൽ പാർട്ടി നേതാക്കൾ പരസ്പരം ആരോപണം ഉയർത്തിയപ്പോഴാണ് പാർട്ടിയിലെ പല രഹസ്യങ്ങളും കേന്ദ്ര സർക്കാർ അറിഞ്ഞത്.അതാണ് ബി ജെ പി ചാട്ടത്തിന് വഴിവച്ചത്.


ഇതിനിടെ എൽഡിഎഫ് കൺവീനരും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി ആവശ്യമായിരുന്നു.എന്നാൽ പിണറായിയുടെ ഇടപെടലിലൂടെ അന്വേഷണം മുക്കി.

 

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാര്‍ട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജന്‍ തുറന്നടിച്ചു. ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തന്‍റെ ആരോപണമെന്നും പാര്‍ട്ടി  അന്വേഷിച്ച് നടപടിയെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട പി ജയരാജനോട് പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നൽകിയത്. 


മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാര്‍ട്ടി  സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി ഉടക്കി നില്‍ക്കുകയാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വിഎസ്- പിണറായി വിഭാഗീയ കാലത്തും ഒന്നാം പിണറായി സര്‍ക്കാരിന‍്‍‍റെ കാലത്തും ഏറ്റവും പ്രമുഖനായിരുന്ന കണ്ണൂരിലെ ശക്തനായ നേതാവായ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട് നില്‍ക്കുന്ന സമയത്താണ് അതിഗുരുതര സ്വഭാവമുള്ള ആരോപണം സംസ്ഥാനസമിതിയില്‍ അദ്ദേഹത്തിനെതിരെ ഉയർത്തിയത്.


 പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാർട്ടി നേതാക്കൾ കാണുന്നു. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജൻറെ പരാതി എന്നാണ് സൂചനകൾ. 

 

ഇതിനിടെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിഞു.. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. കമ്പനി രജിസ്ട്രേഷൻ രേഖകൾ പുറത്തു വന്നു. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത് . ഇപിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാവും.


ഇ പി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണെന്നാണ് പൊതു വിലയിരുത്തല്‍. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.


കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഇത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന് വന്നത്.


അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം തന്നെ പാര്‍ട്ടിയില്‍.  'ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ കലാപം കൂടി പി ജയരാജന്‍റെ മനസിലുണ്ട്. കണ്ണൂരിലെ അണികളുടെ പൂര്‍ണ പിന്തുണയുള്ള പി ജയരാജന്‍ പുതിയ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൂടൂതല്‍ അടുക്കുകയാണ്. എംവി ഗോവിന്ദന്‍റെ പിന്തുണ കിട്ടുന്നതിലൂടെ ഈ ചേരിയിലേക്ക് മറ്റ് പ്രമുഖര്‍ കൂടിയെത്താൻ സാധ്യതയുണ്ട്. ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 


പുഴയോട് ചേർന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ്  ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ ഇപി ജയരാജൻ മുൻ കൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടൽ മറുഭാഗത്ത് നിന്നും അത്തരത്തിൽ ഉണ്ടായി. കളക്ടർക്ക് പരാതി നൽകിയതോടെ തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. 

  

സി പി എം നേതാക്കൾക്ക് കള്ള കച്ചവടങ്ങളിൽ വൻ നിക്ഷേപമുണ്ടെന്ന വാർത്തകൾ സജീവമാണ്. സ്വർണ കടത്ത് ആരോപണം ഉയർന്നപ്പോഴും ഇത്തരം പ്രചരണങ്ങൾ സജീവമായിരുന്നു. സി പി എമ്മിനുള്ളിൽ നിന്നു തന്നെ കലഹമുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ആരോപണ പ്രത്യാരോപണങ്ങളിൽ പെട്ട്  സി പി എം സ്വയം നശിക്കട്ടെ എന്ന ചിന്തയിലാണ്    കേന്ദ്ര സർക്കാർ .മുമ്പ് ഊരാളുങ്കലിനെതിരെ  സമാന ആരോപണം ഉയർന്നിരുന്നു. ഊരാളുങ്കൽ സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കൽ സ്ഥപനമാണെന്നാണ് ആരോപണം. കോടികൾ അഴിമതി പണമായി എത്തുമ്പോൾ അത് വെളുപ്പിക്കാൻ സ്ഥാപനം വേണ്ടത് സ്വാഭാവികം മാത്രമാണ്.

 

ഇ.പി, ബി ജെ പിയിലെത്തിയില്ലെങ്കിൽ  അതോടെ അദ്ദേഹത്തിൻ്റെ കരിയർ അവസാനിക്കു മെന്നാണ് കേൾക്കുന്നത്.ഇ പി ക്കൊപ്പം മറ്റു നേതാക്കളും അ വിഹിത സ്വത്ത് സമ്പാദനത്തിന് ജയിലിലാവും. ഇ.പിക്ക് കണ്ണൂരിൽ വൻ ബന്ധു ബലമുണ്ട്. അവരുടെ അവസ്ഥയും കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (18 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (36 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (45 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (51 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends