Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

നൂറ്റിരണ്ട് കോടി രൂപ കായലിൽ തള്ളിയത് പോലെയാണ് കൊല്ലം നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിങ്ക് റോഡ് മൂന്നാം ഘട്ടത്തിന്റെ സ്ഥിതി.... നിർമ്മാണം പൂർത്തിയായി ഒൻപത് മാസം പിന്നിട്ടും മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള പാലത്തിന്റെ ഉദ്ഘാടനത്തിനോ യാത്രക്കാർക്കായി തുറന്ന് നൽകാനോ അധികൃതർ തയ്യറാകുന്നില്ല...

19 APRIL 2023 01:24 PM IST
മലയാളി വാര്‍ത്ത

നൂറ്റിരണ്ട് കോടി രൂപ കായലിൽ തള്ളിയത് പോലെയാണ് കൊല്ലം നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിങ്ക് റോഡ് മൂന്നാം ഘട്ടത്തിന്റെ സ്ഥിതി. നിർമ്മാണം പൂർത്തിയായി ഒൻപത് മാസം പിന്നിട്ടും മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള പാലത്തിന്റെ ഉദ്ഘാടനത്തിനോ യാത്രക്കാർക്കായി തുറന്ന് നൽകാനോ അധികൃതർ തയ്യറാകുന്നില്ല.

 

 

 

തോപ്പിൽക്കടവ് വരെയുള്ള നാലാംഘട്ടത്തിന് അനുമതി ലഭിച്ച ശേഷമേ പാലം തുറന്ന് നൽകൂവെന്ന എം. മുകേഷ് എം.എൽ.എയുടെ പിടിവാശിയും ഒൻപത് മാസം പിന്നിട്ടിരിക്കുകയാണ്.

മൂന്നാംഘട്ടം അവസാനിക്കുന്ന ഓലയിൽക്കടവിൽ നിന്ന് തോപ്പിൽക്കടവിലേക്കുള്ള നാലാംഘട്ടത്തിന്റെ രൂപരേഖയിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കിഫ്ബി പദ്ധതിക്ക് ആദ്യം തടസവാദം ഉന്നയിച്ചത്. പൊതുമരാമത്ത്, കെ.ആർ.എഫ്.ബി സംഘം കിഫ്ബി ഉന്നയിച്ച തടസവാദങ്ങൾക്ക് മറുപടി നൽകിയെങ്കിലും അനുമതി നീളുകയാണ്.

 

 

 

 

എം.മുകേഷ് എം.എൽ.എ പലതവണ കിഫ്ബി ഓഫീസ് കയറിയിറങ്ങിയെങ്കിലും കാര്യമായ ചലനം ഉണ്ടായിട്ടില്ല. രണ്ടാഴ്ച മുമ്പ് കിഫ്ബി ചീഫ് എൻജിനിയർ നിർദ്ദിഷ്ട പാലം കടന്നുപോകുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. അനുമതി ലഭിച്ചാൽ നാലാംഘട്ടം പൂർത്തിയാകാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വേണ്ടിവരും. അതുവരെ ലിങ്ക് റോഡിലൂടെ ഓലയിൽക്കടവിലെത്തുന്ന വാഹനങ്ങൾ ഹൈസ്കൂൾ ജംഗ്ഷനിലെത്താൻ ഇടുങ്ങിയ റോഡുകളിലൂടെ തന്നെ സഞ്ചരിക്കേണ്ടി വരും. അതുകൊണ്ട് മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം നാലാംഘട്ടത്തിനായുള്ള സമ്മർദ്ദം തുടർന്നാൽ പോരേയെന്നാണ് കാത്തിരുന്ന് മടുത്ത ജനത്തിന്റെ ചോദ്യം.

 

 

 

കിഫ്ബി ചൂണ്ടിക്കാട്ടിയത്

 തേവള്ളി പാലവും അതിനടിയിലൂടെ നാലാംഘട്ടത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലവും തമ്മിൽ ആവശ്യമായ അകലമില്ല

 പുതിയ പാലവും കായലിലെ ജലനിരപ്പും തമ്മിൽ ആവശ്യമായ അകലമുണ്ടാകില്ല

 തേവള്ളി പാലത്തിന്റെ വീതികൂട്ടലിനെ ബാധിക്കും

കെ.ആർ.എഫ്.ബി പറയുന്നത്

 തേവള്ളി പാലത്തിന്റെ വീതി കൂട്ടലിനെ ബാധിക്കാതിരിക്കാൻ ഈ ഭാഗത്ത് ഫ്ലൈ ഓവറിന്റെ സ്പാനിന്റെ നീളം വർദ്ധിപ്പിക്കാം

 തേവള്ളി പാലവും പുതിയ ഫ്ലൈ ഓവറും തമ്മിൽ അഞ്ചര മീറ്റർ അകലം ഉണ്ടാകും

 അകലം ഉറപ്പാക്കാനാകാത്ത സാഹചര്യം വന്നാൽ കോൺക്രീറ്റിന് പകരം ഈ ഭാഗത്ത് സ്റ്റീൽ ഉപയോഗിക്കാം

ലിങ്ക് റോഡ് ഫ്ളൈ ഓവർ

മൂന്നാംഘട്ട ചെലവ് ₹ 102 കോടി

നീളം - 1100 മീറ്റർ

പൂത്തിയായിട്ട് - 9 മാസം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (16 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (34 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (43 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (49 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends