Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

രണ്ടാം ട്രയൽ റണ്ണിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ... ആറു മണിക്കൂർ 53 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തി... ആദ്യ ട്രയൽ റണ്ണിൽ ഏഴു മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലെത്തിയത്....

19 APRIL 2023 01:35 PM IST
മലയാളി വാര്‍ത്ത

കാസർകോട് വരെയാണ് രണ്ടാം ട്രയൽ റൺ. അഞ്ച് മണിക്കൂർ 56 മിനിറ്റു കൊണ്ടാണ് തിരുവനന്തപുരത്തുനിന്നു ട്രെയിൻ കോഴിക്കോട്ടെത്തിയത്. ആദ്യ ട്രെയൽ റണ്ണിനേക്കാൾ 12 മിനിറ്റ് നേരത്തെയാണ് ഇത്. തൃശൂരിലും ട്രെയിൻ 10 മിനിറ്റ് നേരത്തെ എത്തി. രാവിലെ 5.20നാണ് തിരുവനന്തപുരം സെൻട്രലിൽനിന്ന് ട്രെയൽ റൺ ആരംഭിച്ചത്.

 

 

 


50 മിനിറ്റിൽ ട്രെയിൻ കൊല്ലത്തെത്തി. ആദ്യത്തെ പരീക്ഷണ ഓട്ടത്തിലും ഇതേ സമയമായിരുന്നു. മൂന്നു മണിക്കൂർ 12 മിനിറ്റു കൊണ്ടാണ് ട്രെയിൻ എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയേക്കാൾ ആറു മിനിറ്റ് കുറവാണിത്. കാസര്‍കോട് വരെ എട്ടര മണിക്കൂറാണു ആകെ പ്രതീക്ഷിക്കുന്ന യാത്രാസമയം. നിലവിൽ ഈ റൂട്ടിൽ വേഗമേറിയ സർവീസായ തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ സമയം 8 മണിക്കൂർ 59 മിനിറ്റാണ്. എന്നാൽ ഇത് ആലപ്പുഴ വഴിയായതിനാൽ ദൂരം 15 കിലോമീറ്റർ കുറവാണ്.

 


ഈമാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം– കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിരവധിപേരുടെ ആവശ്യത്തെ തുടർന്നാണു കാസർകോടുവരെ നീട്ടിയത്. ഇതോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാൽ കൂടുതൽ സ്റ്റോപ് അനുവദിക്കില്ല. പകരം കൂടുതൽ ട്രെയിനുകൾ അനുവദിക്കും.

 

 

 

ട്രെയിനിന്റെ നിരക്കുകൾ വൈകാതെ നിശ്ചയിക്കും. 3 ഘട്ട നവീകരണത്തിലൂടെ വേഗം 160 കിലോമീറ്ററാക്കും. ഇപ്പോൾ 70–80 കിലോമീറ്റർ വേഗമുള്ള ഷൊർണൂർ–കണ്ണൂർ സെക്‌ഷനാകും ആദ്യഘട്ടം. ഒന്നര വർഷത്തിനകം ഇവിടെ 110 കിലോമീറ്റർ വേഗം കൈവരിക്കാനാകുംവിധം നവീകരിക്കും. ഇതിനു 381 കോടി രൂപ നീക്കിവച്ചു. സ്ഥലം ഏറ്റെടുത്തു വളവുകൾ നിവർത്തുന്ന രണ്ടാം ഘട്ടത്തിനു 3–4 വർഷമെടുക്കും. ഇതോടെ വേഗം 130 കിലോമീറ്ററാകും. ഏതാനും മാസങ്ങൾക്കകം വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കും. റൂട്ടിൽ പൂർണമായി 160 കിലോമീറ്റർ വേഗം ലക്ഷ്യമിടുന്ന മൂന്നാം ഘട്ടത്തിനായുള്ള സർവേയും ഡിപിആറും 7 മാസത്തിനകം തയാറാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (19 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (37 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (46 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (52 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends