ഈ സന്തോഷ വേളയിൽ ഇരട്ടി മധുരം...വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ, പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും, ഉപ ടെർമിനലുകളായും വികസിപ്പിക്കാൻ 156 കോടി രൂപയുടെ പദ്ധതി..

രാജകീയമായ വരവേൽപോടെ വന്ദേ ഭാരത് കേരത്തിലേക്ക് എത്തിയത് മുതൽ അതൊരു രാഷ്ട്രീയ കോളിളക്കം കൂടെയാണ് ഇവിടെ സൃഷ്ട്ടിച്ചത്...ഇപ്പോൾ വന്ദേ ഭാരത് ആണ് ചർച്ചയും..കെ റെയിൽ ടീമിന്റെ നെഞ്ചത്ത് ചവിട്ടി കൂടെയാണ് ഇവിടെ വന്ദേ ഭാരത് വന്നത്...അതുണ്ടാക്കിയ ക്ഷീണം മാറുനതിനു മുൻപേ തന്നെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓരോ ദിവസം കഴിയും തോറും ഓരോ സർപ്രൈസ് ആണ് തന്നു കൊണ്ട് ഇരിക്കുന്നത്...ആദ്യം കണ്ണൂർ വരെ നിശ്ചയിച്ചിരുന്ന വന്ദേഭാരത് സർവീസ് ഇപ്പോൾ കാസർഗോഡ് വരെയ്ക്കും നീട്ടിയിരിക്കുകയാണ്..അതും ഈ സന്തോഷ വേളയിൽ ഇരട്ടി മധുരം തരുന്നതാണ്..പക്ഷെ എന്നിട്ടും കേരളത്തിനോടുള്ള സ്നേഹം മോഡി ക്ക് തീരുന്നില്ല..കേരളത്തിന് അതിവേഗ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും ഉപ ടെർമിനലുകളായും വികസിപ്പിക്കാൻ 156 കോടി രൂപയുടെ പദ്ധതിയുമായി റെയിൽവേ.
തിരുവനന്തപുരത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നൽകിയ നിർദേശം മാനിച്ചാണ് പദ്ധതിയെന്ന് റെയിൽവേ മന്ത്രാലത്തിൽ നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. വി.മുരളീധരനും സന്നിഹിതനായിരുന്നു.തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ 495 കോടി രൂപ ചെലവിൽ ലോകനിലവാരത്തിലാക്കാനും ശിവഗിരി തീർത്ഥാടനം കണക്കിലെടുത്ത് വർക്കല സ്റ്റേഷനിൽ 170 കോടി രൂപയുടെ വികസനം നടപ്പാക്കാനും നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾ തുടരും.ധാരാളം ഉപനഗരങ്ങളുള്ള തിരുവനന്തപുരം നഗരത്തിന് ചുറ്റും മികച്ച യാത്രാ സൗകര്യം ഒരുക്കലാണ് ലക്ഷ്യം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്കു കുറയ്‌ക്കുന്നതിനൊപ്പം നഗരപ്രാന്ത മേഖലകൾക്ക് പ്രയോജനപ്പെടും വിധമാവും കൊച്ചുവേളിയും നേമവും ഉപ ടെർമിനലുകളായി വികസിപ്പിക്കുക. തിരുവനന്തപുരം സെൻട്രൽ ഒന്നാം സ്റ്റേഷനാക്കിയും കൊച്ചുവേളിയും നേമവും രണ്ടും മൂന്നും സ്റ്റേഷനുകളാക്കിയും ആധുനികമായി നാമകരണം ചെയ്യും. ട്രെയിനുകൾ മൂന്ന് ടെർമിനലുകളിലായി പുനഃക്രമീകരിക്കും. കോഴിക്കോട് സ്റ്റേഷനിൽ 350 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും.ഇതോടെ തിരുവനന്തപുരവും ഇനി അടിമുടി മാറാൻ ഒരുങ്ങുകയാണ്..കൂടാതെ നിലവിൽ സിറ്റിംഗ് സീറ്റുകൾ മാത്രമുള്ള വന്ദേഭാരത്തിൽ വരും വർഷങ്ങളിൽ വരും വർഷങ്ങളിൽ സ്ലീപ്പർ ക്ലാസ് കൂടെ തുടങ്ങാനുള്ള ഏർപ്പാടുകൾ ആരഭിച്ചു കഴിഞ്ഞു..
അതും കൂടെ നിലവിൽ വരുന്നതോടെ കൂടുതൽ ആളുകൾ വന്ദേഭാരതിനെ ആശ്രയിക്കാനായി തുടങ്ങും..ഇപ്പോൾ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കോണമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. മുന്നിലും പിന്നിലുമായി എന്‍ജിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ടാകും.ഉദ്ഘാടന ദിനമായ 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.ഷെഡ്യൂളായെങ്കിലും അന്തിമ അനുമതി റെയില്‍വേ മന്ത്രാലയം നല്‍കേണ്ടതുണ്ട്.ഇനി അതിനായി കാത്തിരിക്കുകയാണ് കേരളവും..
https://www.facebook.com/Malayalivartha

























