Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

രാഷ്ട്രീയമെല്ലാം ആ സൈഡിലേക്ക് മാറ്റി വയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ...വികസനം രാഷ്‌ട്രിയത്തിന് അതീതം.. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാണ് തരൂർ...

19 APRIL 2023 05:08 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയമെല്ലാം ആ സൈഡിലേക്ക് മാറ്റി വയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ വരെ..വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാമെന്ന് ശശി തരൂർ എംപി. വികസനം രാഷ്‌ട്രിയത്തിന് അതീതമാണെന്നും, തരൂർ ട്വിറ്ററിൽ കുതിച്ചു. സിൽവർലൈനിന് ബദലായി വന്ദേഭാരത് അനുവദിക്കണെമെന്ന് ശശി തരൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് 25 ന് പ്രധാനമന്ത്രി നിർവഹിക്കും.വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീട്ടിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിരുന്നു.കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് മംഗളുരു വരെ നീട്ടണെമന്ന് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍.

 

റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണെമന്നും കത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തി സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തണം. തിരുവനന്തപുരം-കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍കോടിനേയും ഉള്‍പ്പെടുത്തണം.വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണെമന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വന്ദേഭാരത് എക്‌സ്പ്രസുകൾ പരമാവധി വേഗത്തിലോടാൻ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗത്തിൽ പൂർത്തിയാക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്ക് ബലപ്പെടുത്തുന്നതും നിവർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇപ്പോൾ നടപ്പാക്കുകയാണ്. ഇതിനുപുറമെ എറണാകുളം-ഷൊർണ്ണൂർ റൂട്ടിൽ മൂന്നാംവരി പാതയുടെ സർവേയും തുടങ്ങിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയും പിന്നീട് 130 ആയി ഉയർത്താനുമാണ് ലക്ഷ്യമിടുന്നത്.വന്ദേഭാരത് കാസർകോട് വരെ ഭാവിയിൽ 160 കി.മീ വേഗത തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള വന്ദേഭാരത് കാസർകോട്ടേക്ക് നീട്ടി.

സമീപഭാവിയിൽ തിരുവനന്തപുരത്തും കാസർകോട്ടും നിന്ന് ഒരേസമയം വന്ദേഭാരത് ട്രെയിനുകൾ പുറപ്പെടും
160 കിലോമീറ്റർ വേഗതയ്ക്ക് കേരളത്തിലെ പാത പരിഷ്‌കരിക്കും.
നിലവിൽ 70-80 കിലോമീറ്റർ. മൂന്നു ഘട്ടമായി 160 കിലോമീറ്ററാക്കും
ആദ്യഘട്ടം - ഒന്നര വർഷത്തിനകം തിരുവനന്തപുരം-കാസർകോട് 110 കിലോമീറ്റർ വേഗത കിട്ടാൻ പാത നവീകരിക്കും. ഇതിന് 381 കോടിപുതിയ പാളങ്ങൾ സ്ഥാപിക്കും. സ്ളീപ്പറുകൾ മാറ്റും.
രണ്ടാം ഘട്ടം: 3-5 വർഷത്തിനകം 130 കിലോമീറ്റർ വേഗത. വളവുകൾ നികത്താൻ ഭൂമി ഏറ്റെടുക്കും.

 

മൂന്നാം ഘട്ടം:160കിലോമീറ്റർ വേഗതയ്‌ക്ക് പാത നവീകരിക്കും. ഇതിനുള്ള രൂപരേഖ 7-8 മാസത്തിനകം.
രാജ്യത്ത് നിലവിൽ വേഗത 130 കിലോമീറ്റർ.
160 കിലോമീറ്റർ വേഗതയ്‌ക്ക് സങ്കീർണമായ സാങ്കേതിക വിദ്യ
 എറണാകുളം-കായംകുളം പാത ആധുനികവൽക്കരണം നടക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (17 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (35 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (44 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (50 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends