Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരസ്യപ്പെടുത്തരുത്..എങ്ങനെ പണി എടുക്കാതിരിക്കാം എന്നാണ് വനം വകുപ്പ് നോക്കുന്നത്...ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല.. വനം വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച് കോടതി..

19 APRIL 2023 05:16 PM IST
മലയാളി വാര്‍ത്ത

സർക്കാരും കോടതിയും തമ്മിലുള്ള പ്രശ്നങ്ങൾ എന്തേലും അരികൊമ്പൻ അറിയോ..അരികൊമ്പൻ ഇപ്പോൾ വഴിയാധാരമാണ്..കോടതി പറയുന്നു...സർക്കാർ കണ്ടുപിടിക്കണം സ്ഥലം അരികൊമ്പനെ മാറ്റാനായുള്ളത്...സർക്കാരും വനം വകുപ്പും ആകെ നട്ടം തിരിയുകയാണ്..അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തണമെന്ന് ഹൈക്കോടതി. സ്ഥലം കണ്ടെത്തുന്നതുവരെ ആനയെ നിരീക്ഷിക്കണം. ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ എങ്ങനെ മാറ്റുമെന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് വിദഗ്ധ സമിതിയെ സീല്‍ വെച്ച കവറില്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. സമിതി ഇതിന് അംഗീകാരം നല്‍കിയാല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വിധി കാക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസ് മെയ് മൂന്നിന് വീണ്ടും പരിഗണിക്കും. എല്ലാ ജില്ലകളിലും ടാസ്‌ക് ഫോഴ്‌സ് ഉടന്‍ തന്നെ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇടുക്കിയിലും വയനാട്ടിലും പാലക്കാട്ടും ആദ്യം ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. 'എന്നാല്‍ ടാസ്‌ക് ഫോഴ്‌സില്‍ ഒരാള്‍ക്ക് ഉത്തരവാദിത്തം വേണം. അത് ഡി എഫ് ഒ ആയാലും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയാലും പ്രശ്‌നമില്ല', കോടതി വ്യക്തമാക്കി. അതേസമയം വനം വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. എങ്ങനെ പണി എടുക്കാതിരിക്കാം എന്നാണ് വനം വകുപ്പ് നോക്കുന്നതെന്നും ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും കോടതി വിമര്‍ശിച്ചു.അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരസ്യപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ, നിലവില സുരക്ഷാ മുൻകരുതലുകൾ തുടരണമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി മെയ് മൂന്നിലേക്ക് മാറ്റി.വന്യജീവി ശല്യം തടയാൻ എല്ലാ ജില്ലകളിലും ടാസ്ക് ഫോഴ്സ് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം, അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദ്ദേശിക്കില്ല.

 

എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കട്ടേയെന്ന നിലപാടിലാണ് സർക്കാർ.അരിക്കൊമ്പനെ എവിടേയ്ക്ക് മാറ്റണമെന്നത് സംബന്ധിച്ചുള്ള തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളട്ടേയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു..ഇതുസംബന്ധിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ നിര്‍ദ്ദേശം മുദ്രവെച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പറമ്പിക്കുളത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എവിടേയ്ക്ക് മാറ്റണമെന്നതില്‍ വിദഗ്ധ സിമിതി തീരുമാനം കൈക്കൊള്ളട്ടേയെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളില്‍ നിന്നും പ്രതിഷേധമുള്ളതിനാല്‍ മാറ്റാനുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശം ഹൈക്കോടതിയെ പ്രത്യേകം അറിയിക്കാം.

 

എന്നാല്‍ ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയും ദിവസങ്ങളിൽ വളരെ ഇഴഞ്ഞ നടപടി ക്രമമായിരുന്നു വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്..അതിനാണ് ഇന്ന് കോടതിയുടെ ഭാഗത്തു നിന്നും രൂക്ഷമായ വിമർശനം ലഭിച്ചത്..ഇനിയെങ്കിലും നടപടി ക്രമങ്ങൾ വളരെ വേഗത്തിൽ ആക്കുമെന്നാണ് കോടതിയും കരുതുന്നത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (18 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (36 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (45 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (51 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends