Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

ലോകത്തിലെ പ്രധാന എണ്ണ രാജ്യങ്ങളാണ് ഗള്‍ഫിലേത്...എന്നാൽ കഥയാകെ മാറി..ഇന്ത്യയുടെ തന്ത്രം ഏറ്റു...കോപ്പിയടിച്ച് സൗദിയും യുഎഇയും.. വില തുച്ഛം...ലാഭം കോടികൾ..

19 APRIL 2023 05:28 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ പ്രധാന എണ്ണ രാജ്യങ്ങളാണ് ഗള്‍ഫിലേത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നതും ഗള്‍ഫ് രാജ്യങ്ങളാണ്. അവര്‍ ഇപ്പോള്‍ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നാണ് ആശ്ചര്യപ്പെടുത്തുന്ന വാര്‍ത്ത. യഥേഷ്ടം എണ്ണയുള്ള ഈ രാജ്യങ്ങള്‍ എന്തിനാണ് ഇറക്കുമതി ചെയ്യുന്നത്. അവിടെയാണ് അല്‍പ്പം 'പരസ്യമായ രഹസ്യ'മുള്ളത്.അതായത് റഷ്യയുടെ എണ്ണയാണ് സൗദിയും യുഎഇയും വാങ്ങിക്കൂട്ടുന്നത്. ഈ എണ്ണ ആഭ്യന്തരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. സ്വന്തം എണ്ണ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യും. മുൻപ് പുറത്തു വന്നിട്ടുള്ള ചില റിപോർട്ടുകൾ ശെരിയാണെങ്കിൽ അമേരിക്കയെ ചൊടിപ്പിക്കുന്ന നീക്കവും ഇതാണ്..സൗദിക്കും യുഎഇക്കും മുമ്പ് ഇന്ത്യയും ഈ തന്ത്രം പയറ്റുന്നുണ്ട്.അമേരിക്കന്‍ ഉപരോധം നേരിടുകയാണ് റഷ്യ. അമേരിക്കക്കൊപ്പം യൂറോപ്പും റഷ്യയ്‌ക്കെതിരായ നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് റഷ്യ.

 

ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ കളിച്ച കളി അല്‍പ്പം കടന്നതായിരുന്നു. തങ്ങളുടെ എണ്ണ വലിയ വിലക്കുറവില്‍ വിറ്റഴിക്കുക. അതുവഴി പണം നേടുക... ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ അവസരം മുതലാക്കുന്നുണ്ട്.യുക്രൈന്‍ യുദ്ധമാണ് എല്ലാത്തിനും തുടക്കം. റഷ്യയുടെ വല്ല്യേട്ടന്‍ കളിക്ക് യുക്രൈന്‍ നില്‍ക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളോടാണ് യുക്രൈന് താല്‍പ്പര്യം. ഇതില്‍ മനംമടുത്ത് റഷ്യ ആക്രമണം തുടങ്ങി.പൊരിഞ്ഞ യുദ്ധം!! യുക്രൈനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചു. ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റഷ്യ എണ്ണവില കുറച്ച് വില്‍ക്കാനും ആരംഭിച്ചു.വളരെ എളുപ്പത്തിൽ തന്നെ ഉക്രൈനെ കീഴടക്കാം എന്ന് കരുതിയ റഷ്യയ്ക്ക് ആദ്യം തന്നെ പാളി പോയി..ഉക്രൈൻ കൂടുതൽ ശക്തിയോടെ റഷ്യക്കെതിരെ തിരിച്ചടിക്കുന്നതായിരുന്നു കണ്ടത്..കൂടുതൽ മറ്റു രാജ്യങ്ങൾ എല്ലാം തന്നെ ഉക്രൈനെ സപ്പോർട് ചെയ്തു കൊണ്ട് രംഗത്ത് വന്നതോടെ റഷ്യ ഒറ്റപ്പെട്ട അവസ്ഥയിലാണ്...

ആ ഒരു യുദ്ധമാണ് ഇപ്പോഴും ഒരു വര്ഷം കഴിഞ്ഞും പോയ്കൊണ്ട് ഇരിക്കുന്നത്...റഷ്യന്‍ അസംസ്‌കൃത എണ്ണ ടണ്ണിന് 60 ഡോളറിനും ഡീസല്‍ ടണ്ണിന് 25 ഡോളറിനുമാണ് വില്‍ക്കുന്നത്. ഇവ വാങ്ങിക്കൂട്ടുന്ന പ്രമുഖ രാജ്യങ്ങളുടെ സംഭരണികള്‍ നിറയുകയാണ്. ഇന്ത്യ വിദേശത്തേക്ക് കയറ്റുമതിയും തുടങ്ങി എന്ന് മാത്രമല്ല, കയറ്റി അയക്കുന്ന എണ്ണയുടെ തോത് ഉയര്‍ത്തുകയും ചെയ്തു. ഈ അവസരത്തിലാണ് സൗദിയും യുഎഇയും കളി മാറ്റിയത്.കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ ആഭ്യന്തര ആവശ്യത്തിനാണ് സൗദിയും യുഎഇയും ഉപയോഗിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനം ഉള്‍പ്പെടെ ഇങ്ങനെ നടക്കുന്നു. എന്നാല്‍ സ്വന്തം എണ്ണ ആഗോള വിപണിയിലെ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഇതുവഴി വന്‍ ലാഭമാണ് ജിസിസി രാജ്യങ്ങളുണ്ടാക്കുന്നത്.

 

റഷ്യയില്‍ നിന്ന് എത്തുന്ന എണ്ണ സംസ്‌കരിച്ച് പാകിസ്താന്‍, ശ്രീലങ്ക, ഈസ്റ്റ് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎഇ കയറ്റി അയക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി യുഎഇ മൂന്നിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പുറത്തു വന്ന ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്..ഫുജൈറയിലെ സംഭരണ കേന്ദ്രത്തിലേക്കാണ് ഇവ എത്തിക്കുന്നത്.യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് റഷ്യയില്‍ നിന്ന് സൗദി എണ്ണ വാങ്ങിയിരുന്നേയില്ല. എന്നാല്‍ ഇപ്പോള്‍ ഓരോ ദിവസവും ഒരു ലക്ഷം ബാരല്‍ എണ്ണയാണ് സൗദി ഇറക്കുമതി ചെയ്യുന്നത്. വര്‍ഷത്തില്‍ 36 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കാന്‍ സൗദി പദ്ധതി തയ്യാറാക്കിയിട്ടുണ്ടത്രെ. 30 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍ റഷ്യന്‍ എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ താക്കീത് വിലപ്പോയിട്ടില്ല.അതേസമയം, ചൈനയും ഇന്ത്യയും റഷ്യയുടെ എണ്ണ വാങ്ങുന്നത് വന്‍ തോതിലാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഓരോ ദിവസവും 15 ലക്ഷം ബാരലാണ് ഇരുരാജ്യങ്ങളും വാങ്ങുന്നതത്രെ. നേരത്തെ യൂറോപ്പിലേക്ക് റഷ്യ വിറ്റിരുന്ന എണ്ണ മൊത്തം ഇപ്പോള്‍ ചൈനയിലേക്കും ഇന്ത്യയിലേക്കുമാണ് വരുന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് നിലവില്‍ റഷ്യയില്‍ നിന്നാണ്.അതിൽ നിന്നും വൻ ലാഭമാണ് ഇന്ത്യ ഉണ്ടാക്കുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (19 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (37 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (46 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (52 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends