Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും സമാന്യം ഭേദപ്പെട്ട ബന്ധത്തിലാണ്. ഇരു മുഖ്യമന്ത്രമാരും രാഷ്ട്രീയ നേട്ടത്തിനായി ഒന്നിക്കുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്

19 APRIL 2023 07:15 PM IST
മലയാളി വാര്‍ത്ത



Governor നിലയ്ക്ക് നിറുത്താന്‍ ഒറ്റക്കെട്ടായി.

കേരളവും തമിഴ്‌നാടും ഗവര്‍ണറുടെ ഭരണ കാര്യങ്ങളില്‍ തുല്യദു:ഖിതരാണ്. കേരളവും തമിഴ്‌നാടും മാത്രമല്ല പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാണ്. കേരളത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും , പിണറായി സര്‍ക്കാരും തമ്മില്‍ പോര് തുടങ്ങിയിട്ട്. രണ്ട് വിഭാഗത്തിന്റെയും ശീതയുദ്ധത്തിന്റെ പേരില്‍ പത്തിലധികം കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. നിയമസഭയുടെ നയങ്ങള്‍ക്കനുസരിച്ച് അല്ലെങ്കില്‍ ഭരിക്കുന്ന കക്ഷിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരിക്കണം ഗവര്‍ണര്‍ എന്നതാണ് ഭരണകക്ഷികള്‍ ആഗ്രഹിക്കുന്നത്. നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും അംഗീകരിക്കണമെന്നതാണ് പ്രധാന ആവശ്യം .

കേരളവും തമിഴ്‌നാടും ഗവര്‍ണര്‍ വിഷയത്തില്‍ ഒരുമിക്കുന്നുണ്ടെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ രണ്ട് ചേരികളില്‍ നിന്ന് ശത്രുക്കളെ പോലെ പൊരുതുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും സമാന്യം ഭേദപ്പെട്ട ബന്ധത്തിലാണ്. ഇരു മുഖ്യമന്ത്രമാരും രാഷ്ട്രീയ നേട്ടത്തിനായി ഒന്നിക്കുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മുല്ല്‌പ്പെരിയാര്‍ ഡാം വിഷയത്തില്‍ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥരുടെയും കോടതിയുടെയും മല്‍ പഴിചാരി രണ്ട് കൂ്ട്ടരും സൂത്രത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിന്നും വഴുതി മാറിക്കൊണ്ടിരിക്കുകയാണ്. ഗവര്‍ണറെ പുകച്ച് പുറത്തു ചാടിയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ നാലിലൊന്നു പോലും വേണ്ട മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നതില്‍ രണ്ട് മുഖ്യന്‍മാരും ഒരേ ചിന്താഗതിക്കാരാണ്. ചെറിയൊരു ഭൂചനലത്തെ പോലും താങ്ങാന്‍ കഴിയാത്ത മുല്ലപ്പെരിയാര്‍ കേരളത്തിലെ ഏവ് ജില്ലകളിലും ഭീഷണിയായി തുടരുകാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പോലും തമിഴ്‌നാട് കേരളത്തിനെതിരെ കടുത്ത ഭാഷയിലാണ് സംസാരിച്ചത്.

 എന്നാല്‍ ഗവര്‍ണര്‍മാരെ മോദി നേരിട്ട് നിയന്ത്രിക്കുന്നതിനാല്‍ കാര്യങ്ങള്‍ കേന്ദ്ര തീരുമാനത്തിനനുസരിച്ചേ നടക്കാറുള്ളൂവെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് തുല്യദുഖിതരായ കേരളവും തമിഴ്‌നാടും ഗവര്‍ണര്‍മര്‍ക്കെതിരെ സംയുക്ത പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്യുന്നതിന് കേരളവും തമിഴ്‌നാടും യോജിച്ചു പ്രവര്‍്ത്തിക്കാന്‍ ധാരണയായിട്ടുള്ളത്.. ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍പറത്തുന്ന ഗവര്‍ണര്‍മാരുടെ അപ്രമാദിത്തം ചോദ്യം ചെയ്യാന്‍ കേരളം എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഉറപ്പു നല്‍കി. യോജിച്ച പോരാട്ടത്തിനു പിന്തുണ തേടി സ്റ്റാലിന്‍ അയച്ച കത്തിനു മറുപടിയായി, പോരാട്ടത്തില്‍ തമിഴ്‌നാടിനൊപ്പം പങ്കു ചേരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

സമാന ദുരിതം അനുഭവിക്കുന്ന സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.ഇന്ത്യന്‍ ജനാധിപത്യം എത്തിനില്‍ക്കുന്ന വഴിത്തിരിവ് ഓര്‍മിപ്പിച്ചാണ് സ്റ്റാലിന്‍ പിണറായിക്കു കത്തയച്ചത്. ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ചു ഗവര്‍ണര്‍ ആരാഞ്ഞ എല്ലാ വിശദീകരണവും നല്‍കിയിട്ടും ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണെന്നു സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ നേരിടുന്നതിനു സമാനമായ ദുര്യോഗം പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചു തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിനും രാഷ്ട്രപതിക്കും അയച്ചു. സമാനമായ പ്രമേയം കേരള നിയമസഭയും പാസ്സാക്കുമെന്ന പ്രത്യാശയും സ്റ്റാലിന്‍ പങ്കുവയ്ക്കുന്നുണ്ട്.

തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയം കൂടി ഉള്‍പ്പെടുന്ന കത്താണ് അദ്ദേഹം പിണറായിക്ക് അയച്ചത്. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍മാരുടെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തില്‍ കേരളം കൂടെയുണ്ടാകുമെന്ന് മറുപടിക്കത്തില്‍ പിണറായി ഉറപ്പ് നല്‍കി. സമീപകാലത്ത് സമാന നടപടിക്കു കേരളവും സാക്ഷിയാണ്. ഗവര്‍ണര്‍ ആരാഞ്ഞ സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ടു നല്‍കിയശേഷവും ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാരുടെ അവകാശ, അധികാരങ്ങള്‍ ഭരണഘടന കൃത്യമായി പറയുന്നുണ്ട്.ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരുകളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും സ്റ്റാലിന്റെ നിര്‍ദേശം കേരളം ഗൗരവത്തോടെയാണ് കാണുന്നതെന്നും പിണറായി അറിയിച്ചു.

കേരള സര്‍ക്കാര്‍  പ്രതീക്ഷയോടെ കാത്തിരിക്കുന്ന സര്‍വ്വകലാശാല ബില്ല്, ലോകായുക്ത ബില്ല ഗവര്‍ണര്‍ തരിച്ചയച്ചതുമില്ല ഒപ്പിട്ടതുമില്ല. രാഷ്ട്രപതിയ്ക്ക് അയച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിക്കണമെന്ന ആവശ്യമുയരുന്നത്.കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കുന്നതു സംബന്ധിച്ച 2 ബില്ലുകള്‍ ഒഴികെയുള്ളവ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു കൊടുത്തിരുന്നു. 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ ഒഴിവാക്കി, പകരം വിവിധ മേഖലകളിലെ പ്രഗത്ഭരെ നിയമിക്കുന്നതിനുള്ളവയാണ് രണ്ടു ബില്ലുകള്‍. ഇവയുടെ തുടര്‍നടപടി സംബന്ധിച്ച് നിയമ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തിയപ്പോള്‍ യുജിസിയുടെ അഭിപ്രായം തേടണമെന്നും രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കണമെന്നുമുള്ള അഭിപ്രായമാണു ലഭിച്ചത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ നിന്നു ചാന്‍സലറുടെ പ്രതിനിധിയെ ഒഴിവാക്കുന്നതും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെ മുന്‍ സമ്മേളനങ്ങളില്‍ പാസാക്കിയ ചില ബില്ലുകള്‍ ഗവര്‍ണര്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതേസമയം ലോകായുക്ത ബില്ലിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സന്ദേശമാണ് നല്കിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ലോകായുക്ത പരാമര്‍ശം ഉണ്ടായാല്‍ രാജിവയ്ക്കണമെന്നാണ് നിലവിലെ നിയമം. ഭേദഗതി അനുസരിച്ച് സര്‍ക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഇത് തിരുത്തി കൊണ്ടുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാല്‍ ഇനി മുതല്‍ ഗവര്‍ണറല്ല നിയമസഭയായിരിക്കും അപ്പലേറ്റ് അഥോറിറ്റി. മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അഥോറിറ്റി.

ലോകായുക്ത വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ബില്‍ പാസാകുന്നതോടെ ഇല്ലാതാകും.ലോകായുക്ത , സര്‍വ്വകലാശാല ഭേദഗതി ബില്ലുകളില്‍ തീരുമാനം നീളുന്നത് സര്‍ക്കാരിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദേഷമാണെന്ന വസത്ുതയും തളളാനാവില്ല. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍വ്വകലാശാലകളുടെ തലപ്പത്ത് നടക്കുന്ന അനിശ്ചിതത്വം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകിടം മറിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരോ വര്‍ഷവും കേരളത്തില്‍ നിന്ന് മാത്രം നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി പുറത്തേയ്ക്ക് പോകുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തു വരുന്നത്. വിദേശ സര്‍വ്വകലാശാലകള്‍ക്ക് കൂടി ക്യാമ്പസ് തുറക്കാന്‍ നല്കുന്ന അനുമതി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

രാഷ്ട്രീയ പോരുകളും നിരന്തര അനിശ്ചിതത്വങ്ങളും അനുഭവിക്കാന്‍ കുട്ടികള്‍ക്ക് താല്പര്യമില്ല. അവര്‍ നല്ല സൗകര്യങ്ങള്‍ നോക്കി പോകാനാണ് സാധ്യത. അതിന്റെ തെളിവാണ് കേരളത്തില്‍ എന്‍ജിനിയറിംഗ് കോളെജുകളില്‍ ഇരുപത്തി മൂന്ന് ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. അതുപോലെ ഡിഗ്രി കോഴ്‌സുകളില്‍ നാല്പതിനാരത്തിന് മുകളില്‍ സീറ്റുകളില്‍ പ്രവേശനം നേടാന്‍ ആരുമെത്താത്തതും കേരളത്തിലെ സാഹചര്യം ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലെന്ന സത്യമാണ് തരിച്ചറിയുന്നത്.അതേസമയം, വഖഫ് ബില്ലിലും മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലും ഗവര്‍ണര്‍ ഒപ്പിട്ടു നല്കിയിരുന്നു. അഞ്ച് മന്ത്രിമാര്‍ നേരിട്ടെത്തി അഭ്യര്‍ത്ഥിച്ചിട്ടും, വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന മുന്‍നിലപാടിലുറച്ചു തന്നെയാണ് ഗവര്‍ണര്‍ എന്നറിയുന്നു..മന്ത്രിമാരായ ആര്‍.ബിന്ദു, പി.രാജീവ്, വി.എന്‍.വാസവന്‍, ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍ എന്നിവര്‍ രാജ്ഭവനിലെത്തി അഭ്യര്‍ത്ഥിച്ചെങ്കിലും വിവാദമായ ലോകായുക്ത, ചാന്‍സലറെ മാറ്റല്‍, സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളിലൊന്നും ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.

ലോകായുക്ത ഉത്തരവുകള്‍ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി ലോക്പാല്‍ നിയമത്തിന്റെ മാതൃകയിലുള്ളതാണെന്ന് മന്ത്രി പി.രാജീവ് വിശദീകരിച്ചെങ്കിലും, അതില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടെന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിയിരിക്കുന്നത്. ലോകായുക്തയുടെ നിലനില്‍പ്പിന് ഭീഷണിയാണിത്. സര്‍ക്കാരിന് സ്വന്തം കേസില്‍ സ്വന്തമായി വിധിപറയാന്‍ സാഹചര്യമൊരുക്കുന്നതും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കാനാവുന്നതുമാണ് ഭേദഗതിയെന്നും ഗവര്‍ണര്‍ വിലയിരുത്തി. ഗവര്‍ണറെ ഒഴിവാക്കി യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ സര്‍ക്കാരിന് നിയമിക്കാനുള്ള ഭേദഗതി നിയമമായാല്‍ ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാ ജഡ്ജിയെ സര്‍ക്കാരിന് നിയമിക്കാമെന്നാണ് വിലയിരുത്തല്‍.

സര്‍വകലാശാലാ നിയമഭേദഗതികള്‍ക്ക് അനുമതി വേണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടപ്പോള്‍, തന്നെ തെറ്റിദ്ധരിപ്പിച്ച് കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നേടിയെടുത്തതും പ്രിയാ വര്‍ഗ്ഗീസിന്റെ നിയമനം ഹൈക്കോടതി തടഞ്ഞതും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബില്ലുകള്‍ നിയമമായാല്‍ രാഷ്ട്രീയ അതിപ്രസരമുണ്ടാവുമെന്നായിരുന്നു നിലപാട്.ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പലവട്ടം കത്തയച്ചതും, താന്‍ ചാന്‍സലറായിരിക്കുന്നത് സര്‍ക്കാരിന് പൂര്‍ണവിശ്വാസമാണെന്ന മുന്‍നിലപാടും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി സംഘത്തെ പ്രതിരോധിച്ചത്.

ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വെയ്ക്കുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ കേരളവും ഒരുങ്ങുകയാണ്. ഗവര്‍ണര്‍ പദവിയ്ക്ക് ഭരണഘടന അനുശാസിക്കുന്നതില്‍ കൂടുതല്‍ അധികാരങ്ങള്‍ കയ്യാളുന്നതും രാഷ്ട്രപതിയെ ബോധ്യപ്പെടുത്താനുള്ള രേഖകള്‍ സഹിതമായിരിക്കും നിവേദനം നല്കുക.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (15 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (33 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (42 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (48 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends