Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

പെറ്റുപെരുകാൻ പുതിയ പ്ലാനുമായി ചൈന.. കുട്ടികൾക്ക് പ്രേമ അവധി... സിലബസിലും ഉൾപ്പെടുത്തി? ജനസംഖ്യ കൂട്ടാൻ എല്ലാവരും പ്രേമിക്കണം

19 APRIL 2023 09:24 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. ചൈനയിലെ യുവജനങ്ങൾക്ക് വിവാഹിതരാവാൻ തീരെ താൽപര്യമില്ല. പ്രത്യേകിച്ചും പുരുഷന്മാർക്ക്. ഇതോടെ ജനസംഖ്യ താഴോട്ട് പോവുകയാണ്. യുവജനങ്ങളുടെ ഈ താൽപര്യമില്ലായ്മ അധികം വൈകാതെ ചൈനയെ കിഴവന്മാരുടെ രാജ്യമാക്കുമെന്ന പേടി സർക്കാരിനുണ്ട്.

അതിനാലാണ് ജനസംഖ്യ കൂട്ടാൻ യുവജനങ്ങളെ സ്വാധീനിക്കാനുള്ള വഴികളുമായി അധികൃതർ രംഗത്തെത്തിയത്. പ്രതിസന്ധി മറികടക്കാൻ നിരവധി നിർദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകർ ചൈനീസ് സർക്കാരിന് മുമ്പിൽ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോൾ സർക്കാരിനൊപ്പം നിന്ന് ജനസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്.

ഫാൻ മേ എഡ്യുക്കേഷൻ ഗ്രൂപ്പിന്റെ കീഴിലുള്ള മിയാൻയാങ് ഫ്ലൈയിങ് വൊക്കേഷണൽ കോളേജാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ പ്രഖ്യാപിച്ച അവധി, 'പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിതത്തെ സ്നേഹിക്കാനും അവധി ആഘോഷിച്ച് അതുവഴി പ്രണയിത്തിലേർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നു' എന്നാണ് അധികൃതരുടെ വിശദീകരണം.

കോളേജുകളെ കൂട്ടുപിടിച്ച് യുവജനങ്ങളെ പ്രണയത്തിലേക്കും അതിലൂടെ കുടുംബ ജീവിതത്തിലേക്കും എത്തിക്കാനാണ് സർക്കാർ ശ്രമം. ആദ്യ ഘട്ടത്തിൽ ഏഴു കോളേജുകളിലാണ് പ്രണയ അവധി നടപ്പാക്കുന്നത്. ഏഴ് ദിവസമാണ് അവധി. പ്രകൃതിയോട് പരമാവധി ഇണങ്ങി ജീവിക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്.

ഇതിലൂടെ അവരുടെ മനസ് പ്രണയത്തിലെത്തും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. അങ്ങനെ എത്തിയില്ലെങ്കിൽ അതിനുവേണ്ട പ്രോത്സാഹനവും നൽകും. വെറുതേ പ്രണയിച്ച് നടന്നാൽ പോര. നൽകിയിട്ടുള്ള ഹോം വർക്കുകളും ചെയ്തിരിക്കണം. പ്രണയത്തെ കുറിച്ച് ഉൾപ്പടെ ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കൽ, വ്യക്തിത്വ വികസനം രേഖപ്പെടുത്തൽ എന്നിവയാണ് പ്രധാന ഹോംവർക്കുകൾ. ഇതെല്ലാം പരിശോധിച്ച് മാർക്കും നൽകും.

ജനസംഖ്യ കുറയുന്ന പ്രശ്നം പരിഹരിക്കാൻ പുരുഷ ധനം ഇല്ലാതാക്കൽ ഉൾപ്പടെ പലവഴികളും അധികൃതർ നോക്കിയിരുന്നു. വിവാഹം കഴിക്കാത്ത 30മേൽ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിന് കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. ഈ നീക്കം കുറച്ചൊക്കെ പ്രയോജനം ഉണ്ടാക്കുകയും ചെയ്തു. ഇതിലൂടെ ലഭിച്ച ആത്മ വിശ്വാസമാണ് പ്രണയ അവധിക്ക് പ്രേരണയായത്.

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ആദ്യമായി കഴിഞ്ഞവർഷം ജനസംഖ്യാശോഷണം റിപ്പോർട്ടുചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, വിവാഹം ധനസമ്പാദനമാർഗമാക്കുന്നത് തടയാനാണ് സർക്കാർ തീരുമാനം. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കൂടുതൽപേർ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. രാജ്യത്ത് പുരുഷധനത്തിനെതിരേ ബോധവത്കരണം നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (16 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (34 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (43 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (49 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends