Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

ഇത് ജലീലിന്റെ ശാപം! കടിച്ചു കീറി ജോമോനും... അഴിമാതി കാണിച്ചത് ലോകായുക്ത തന്നെ? ലോകായുക്ത സിറിയക് ജോസഫ് ആരാണ്?

19 APRIL 2023 09:28 PM IST
മലയാളി വാര്‍ത്ത

ഒരു തെറ്റ് ചെയ്താൽ അത് സത്യമാണെന്ന് തെളിയിക്കാൻ പല തെറ്റുകൾ പിന്നീട് ചെയ്യേണ്ടി വരും. അല്ലെങ്കിൽ അയാൾ തുറന്നു കാട്ടപ്പെടുകയും നിർദാക്ഷിണ്യം ചവിട്ടിയരക്കപ്പെടുകയും ചെയ്യും. ബന്ധുമിത്രാതികളാൽ വെറുക്കപ്പെടും. സമൂഹമധ്യമങ്ങളിൽ അവഹേളിക്കപ്പെടും. വാഴ്ത്തിയവരെല്ലാം പുലഭ്യം പറയും. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നേരിടുന്ന കേട്ടാൽ അറക്കുന്ന തെറി വിളികൾ!!

ഒരാൾക്ക്, അയാൾ ആരോ ആവട്ടെ, ഒരു വർഷം ഡെപ്യൂട്ടേഷൻ നൽകി നിയമിച്ചതിൻ്റെ പേരിലാണ് മുൻമന്ത്രി കെ.ടി ജലീലിനെതിരെ സ്വജനപക്ഷപാതം കാണിച്ചു എന്നു പറഞ്ഞ് ലോകായുക്ത സിറിയക് ജോസഫ് 2021 ൽ വിചിത്രമായ ഒരു വിധി പുറപ്പെടുവിച്ചത്. സിറിയക്ക് അയോഗ്യനെന്ന് പറഞ്ഞ ജലീലിൻ്റെ ബന്ധു ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കേന്ദ്ര പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡയുടെ എറണാങ്കുളത്തെ ചീഫ് മാനേജരായി പ്രവർത്തിക്കുന്നു.

ജലീലിന് ഒരു നോട്ടീസ് പോലും നൽകാതെയാണ് സിറിയക് ജോസഫ് അന്തിമ വിധി പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഭാഗം കേൾക്കുക പോലും ചെയ്യാതെ മിന്നൽ വേഗതയിൽ പുറപ്പെടുവിച്ച പ്രമാദ വിധിയുടെ പിന്നിൽ ചില ക്രൈസ്തവ ബിഷപ്പുമാരുടെ താൽപര്യവും ലീഗിൻ്റെ ഇടപെടലും കോൺഗ്രസിൻ്റെ സ്വാധീനവും എല്ലാം ഇഴകിച്ചേർന്നിരുന്നു.

അഡ്വ: ജോർജ് പൂന്തോട്ടമായിരുന്നു ലോകായുക്തയിലെ ലീഗിൻ്റെ വക്കീൽ. ജലീലിനെതിരെ വിധി വാങ്ങിക്കൊടുത്താൽ യു.ഡി.എഫ് അധികാരത്തിൽ വരുന്ന പക്ഷം അഡ്വക്കറ്റ് ജനറൽ സ്ഥാനം നൽകാമെന്ന ഉറപ്പായിരുന്നു പൂന്തോട്ടത്തിൻ്റെ പ്രതിഫലം. ജസ്റ്റിസ് സിറിയക് ജോസഫും ജോർജ് പൂന്തോട്ടവും തമ്മിലുള്ള "അന്തർധാര" ലീഗിന് നന്നായി അറിയാമായിരുന്നു. ലീഗിൻ്റെ എക്കാലത്തെയും വലിയ രാഷ്ട്രീയ എതിരാളിയായ ജലീലിൻ്റെ രാഷ്ട്രീയ വനവാസമാണ് പ്രതികൂല വിധിയിലൂടെ ലീഗ് സ്വപ്നം കണ്ടത്. ആ വിധിയുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയത് പൂന്തോട്ടത്തിൻ്റെ ഓഫീസിൽ നിന്നാണെന്ന് പോലും ലീഗ് കേന്ദ്രങ്ങളിൽ സംസാരമുണ്ടായിരുന്നു.വിധി ശരിയാംവിധം വായിച്ചാൽ ജസ്റ്റിസ് സിറിയക്കിൻ്റെ ''നിയമ പരിജ്ഞാനം" അറിയുന്നവരാരും അത് നിഷേധിക്കില്ല. വിധിയെഴുതാത്ത ജഡ്ജി എന്ന് അദ്ദേഹത്തിന് പേര് വീണത് പരസഹായമില്ലാതെ വിധി എഴുതാൻ സിറിയക്കിന് അക്ഷരാർത്ഥത്തിൽ അറിയാത്തത് കൊണ്ടുകൂടിയാണ്.

മുൻമന്ത്രി കെ.കെ ഷൈലജ ടീച്ചർക്കെതിരെ വന്ന പരാതി ഫയലിൽ സ്വീകരിച്ച് ടീച്ചർക്ക് നോട്ടീസയക്കാൻ ലോകായുക്ത തയ്യാറായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ബിന്ദുവിനെതിരെയുള്ള പരാതി ലോകായുക്ത തളളി. മുഖ്യമന്ത്രിക്കെതിരെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചതിൽ അപാകത ചൂണ്ടിക്കാണിച്ച്‌ നൽകപ്പെട്ട പരാതിയിൽ, ജലീലിനെതിരെ സ്വീകരിച്ച സമീപനം ലോകായുക്ത സ്വീകരിക്കുമെന്നാണ് മാധ്യമങ്ങളും പിണറായി വിരുദ്ധ അലവലാതികളും കരുതിയത്. ഒരുനിലക്കും ഗ്രൗണ്ടില്ലാത്ത പരാതിയിൽ ഹർജി ഫയലിൽ സ്വീകരിക്കേണമോ വേണ്ടയോ എന്ന കാര്യത്തിൽ ലോകായുക്തക്ക് തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. അത്രയും ദുർബലമായ കേസാണത്. അതോടെ ജലീലിനെതിരെ വിധി പറഞ്ഞപ്പോൾ ലോകായുക്തയെ പാടിപ്പുകഴ്ത്തി തലയിലേറ്റി നടന്നവർ തന്നെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ അനുഭവം ദയനീയമാണ്. ജസ്റ്റിസ് സിറിയക് ജോസഫ് ജലീലിനോട് ചെയ്ത അന്യായത്തിൻ്റെ ശമ്പളമായേ അതിനെ കാണാനാകൂ. രാജ്യ ചരിത്രത്തിൽ ഇത്രമാത്രം അവഹേളനം പേറിയ മറ്റൊരു ന്യായാധിപനും ഉണ്ടാവില്ല.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജലീലിൻ്റെ കേസിൽ വിധി പറയാനാണ് ലോകായുക്ത പദ്ധതിയിട്ടിരുന്നത്. എന്നാൽ കേസിലെ കക്ഷിയായിരുന്ന മൈനോറിറ്റി ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ വക്കീൽ അഡ്വ: കാളീശ്വരം രാജ് തനിക്ക് സുപ്രീം കോടതിയിൽ കേസുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തെളിവുകൾ സഹിതം കോർപ്പറേഷന് പറയാനുള്ളത് കേൾക്കാൻ മറ്റൊരു ദിവസം അനുവദിക്കണമെന്ന് മെയ്ൽ വഴി ലോകായുക്തയോട് ആവശ്യപ്പെട്ടു. അത് സ്വീകരിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗം ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ മുന്നിൽ ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് തെരഞ്ഞെടുപ്പിന് മുമ്പ് പൊട്ടാനുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞ് നടന്നിരുന്ന "ബോംബ്" തക്കസമയത്ത് പൊട്ടിക്കാനുള്ള സിറിയക്കിൻ്റെ നീക്കം പാളിയത്.

ജലീലിൻ്റെ രക്തത്തിന് വേണ്ടി ഓടി നടന്ന മാധ്യമങ്ങൾ വിധി ആഘോഷിക്കുകയും സിറിയക്കിൻ്റെ "നീതി ബോധത്തെ"വാനോളം പുകഴ്ത്തുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസിലോ റംസാൻ കിറ്റുകൾ വിതരണം ചെയ്തതിലോ ഖുറാൻ കോപ്പികൾ കൈപ്പറ്റിയതിലോ യാതൊരു അപാകതയും കണ്ടെത്താൻ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ മഷിയിട്ട് നോക്കിയിട്ടും കഴിയാത്തത് ജലീൽ വിരുദ്ധരെ വല്ലാതെ നിരാശരാക്കിയിരുന്നു. അതിൽ മാധ്യമങ്ങൾക്ക് വലിയ അരിശം ജലീലിനോട് ഉണ്ടാവുക സ്വാഭാവികം. കിട്ടിയത് ലാഭമെന്ന മട്ടിൽ കാവൽ മന്ത്രിസഭയിൽ നിന്നുള്ള ജലീലിൻ്റെ രാജി മാധ്യമങ്ങളും യു.ഡി.എഫും മഹോൽസവമാക്കി.

സിറിയക് ജോസഫ് ചെയ്ത മഹാപാപങ്ങളെല്ലാം നാട്ടിൽ കടല വിൽക്കുന്ന കുട്ടികൾ വരെ വിളിച്ച് പറയാൻ തുടങ്ങിയത്, ചെയ്ത പാപത്തിൻ്റെ ഫലമല്ലാതെ മറ്റെന്താണ്? യു.ഡി.എഫ് ഭരണകാലത്ത് മാണി സാറിൻ്റെ പിന്നിൽ തൂങ്ങി ആദ്യം ഗവ: പ്ലീഡറും സീനിയർ പ്ലീഡറും അഡീഷണൽ അഡ്വക്കറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമെല്ലാമായി. അതു കഴിഞ്ഞ് മനുഷ്യാവകാശ കമ്മീഷൻ അംഗമായി. ബിഷപ്പുമാരെ കളത്തിലിറക്കി ലോകായുക്തയുമായി. മര്യാദക്ക് ഒരു വിധിയെഴുതാൻ അറിയാത്ത ഒരാൾ ഇത്രയും വലിയ സ്ഥാനങ്ങളിൽ എത്തിയത് രാഷ്ട്രീയ യജമാനൻമാരുടെ കാല് തിരുമ്മിയും പെട്ടി പിടിച്ചുമാണ്. ഇൻഡ്യൻ ജുഡീഷ്യറിയിലെ പുഴുക്കുത്ത് എന്നാണ് അറ്റോർണി ജനറൽ തന്നെ സുപ്രീം കോടതിയിൽ സിറിയക്കിനെ വിശേഷിപ്പിച്ചത്.

തൻ്റെ ജഡ്ജി സ്ഥാനം ഉപയോഗിച്ചാണ് വെറും ഒരു സ്വകാര്യ കോളേജ് അദ്ധ്യാപകനായ അനുജ സഹോദരൻ ജെയിംസ് ജോസഫിനെ അദ്ദേഹം ഹയർ സെക്കൻ്റെറിയുടെ ഡയറക്ടറാക്കിയത്. ഐസ്ക്രീം പാർലർ കേസിൽ നിന്ന് ലീഗിൻ്റെ മുതിർന്ന നേതാവിനെ കുറ്റവിമുക്തനാക്കിയ വിധിയുടെ പ്രതിഫലമായി സഹോദര ഭാര്യ ജാൻസി ജെയിംസിന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ സ്ഥാനം സിറിയക് ഒപ്പിച്ചെടുത്തു.

താൻ ചെയ്ത കള്ളത്തരങ്ങൾ മണ്ണിട്ടുമൂടാൻ ഒരാൾ ന്യായാധിപ കസേരയിൽ തൻ്റെ പിന്തുടർച്ചക്കാരിയായി ഉണ്ടാകണമെന്ന ചിന്തയാണ് സഹോദര പുത്രി തുഷാരാ ജെയിംസിനെ ഹൈക്കോടതി ജഡ്ജിയാക്കി കൊളീജിയത്തെ കൊണ്ട് ശുപാർശ ചെയ്യിക്കാനുള്ള ഗൂഢനീക്കത്തിനു പിന്നിലെ യഥാർത്ഥ കാരണം. അതിന് എന്ത് വൃത്തികേടും സിറിയക് ചെയ്യുമെന്നുറപ്പാണ്. ചെറുപ്രായത്തിൽ തുഷാര ജഡ്ജിയായാൽ സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ആകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ഒരു മുഴം മുന്നേയുള്ള സിറിയക്കിൻ്റെ എറിച്ചിൽ. അങ്ങിനെ വന്നാൽ തനിക്കെതിരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ജുഡീഷ്യറിയിൽ തന്നെ സ്വന്തക്കാരിയായ ഒരു പരിചയുണ്ടാകുമെന്നാണ് അദ്ദേഹത്തിൻ്റെ കണക്കുകൂട്ടൽ. താനിരിക്കുന്ന പദവികൾ ഉപയോഗിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും അനർഹമായി തിരുകി കയറ്റുന്നതിൽ ഒരു "ഓസ്കാർ"ഏർപ്പെടുത്തിയാൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി അതു നേടുന്നയാൾ ജസ്റ്റിസ് സിറിയക് ജോസഫാകും.

പണവും പദവികളും തരാതരം പോലെ വാങ്ങി അപൂർവ്വമായി വിധി പറയുകയും കേസുകൾ അനന്തമായി നീട്ടുകയും ചെയ്താണ് നൻമ അശേഷം തൊട്ടു തീണ്ടാത്ത ജസ്റ്റിസ് സിറിയക് ജോസഫ് അവഹേളനം സഹിച്ച് ലോകായുക്ത പദവിയിൽ കടിച്ച് തൂങ്ങി നിൽക്കുന്നത്. കർണ്ണാട ചീഫ് ജെസ്റ്റിസ് ആയിരിക്കെ കമ്മീഷൻ കിട്ടിയ കൊറോള കാറിലാണ് അദ്ദേഹത്തിൻ്റെ ഭാര്യ ഇക്കാലമത്രയും യാത്ര ചെയ്തത് എന്ന ആരോപണം ഉയർന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. ആരോ അത് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായ അന്ന് അപ്രത്യക്ഷമായതാണ് പ്രസ്തുത കാർ.

അഭയ കേസിലെ ഒന്നാം പ്രതിയും തൻ്റെ ഭാര്യാ സഹോദരിയുടെ ഭർത്താവിൻ്റെ ജേഷ്ഠനുമായ ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ സിറിയക് ജോസഫ് നടത്തിയ കള്ളക്കളികൾ പകൽ വെളിച്ചം പോലെ വ്യക്തമാണ്. കർണ്ണാടക ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ജസ്റ്റിസ് സിറിയക് അഭയാ കേസ് പ്രതികളെ നാർക്കോ അനാലിസിസ് നടത്തിയ ബാഗ്ലൂരിലെ ലാബിൽ എത്തി കാര്യങ്ങൾ മനസ്സിലാക്കി പ്രതികളുടെ വക്കീലിന് വിവരങ്ങൾ ചോർത്തിക്കൊടുത്തത്. ഹൈക്കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച പ്രതികൾക്ക് അസാധാരണമാംവിധം ഒരു വർഷത്തിനുള്ളിൽ ജാമ്യം കിട്ടിയതിന് പിന്നിലും സിറിയക് ജോസഫിൻ്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചത് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ വെളിപ്പെടുത്തിയത് പ്രസക്തമാണ്..

കേരള ഹൈക്കോടതിയിൽ ജഡ്ജിമാർക്ക് കൊടുക്കാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം തട്ടിയെന്ന ആക്ഷേപത്തിൽ അന്വേഷണം നേരിടുന്ന അഡ്വ: സൈബി ജോസ് കിടങ്ങൂരും ജസ്റ്റിസ് സിറിയക് ജോസഫും തമ്മിലുള്ള അവിഹിത ബാന്ധവം നാട്ടിൽ അങ്ങാടിപ്പാട്ടാണ്. സിറിയക് കർണ്ണാടക ചീഫ് ജസ്റ്റിസായിരിക്കെ സൈബി ബാഗ്ലൂരിലേക്ക് പ്രാക്ടീസ് മാറ്റിയതും സിറിയക് സുപ്രീംകോടതിയിൽ ജഡ്ജിയായിരിക്കെ "ജുഡീഷ്യൽ ബ്രോക്കറായി" സൈബി ജോസ് ഡൽഹിയിലേക്ക് സ്ഥിരമായി പറക്കാറുള്ളതും കോടതി വരാന്തകളിലെ രഹസ്യമായ പരസ്യമാണ്.

ജോമോൻ പുത്തൻപുരയ്ക്കലും കെ.ടി ജലീലും നിരവധി തവണ സിറിയക്കിനെ വെല്ലുവിളിച്ചിട്ടും ഒരക്ഷരം ഉരിയാടാൻ അദ്ദേഹം തയ്യാറാകാതിരുന്നത് ചെയ്തുകൂട്ടിയ മഹാപരാധങ്ങൾ പുറത്തുവരും എന്ന ഭയം കൊണ്ടാണ്. സിറിയക് ജോസഫിൻ്റെ തനിനിറം അറിയാൻ താൽപര്യമുള്ളവർ ജോമോൻ പുത്തൻപുരക്കൽ രചിച്ച "ദൈവത്തിൻ്റെ സ്വന്തം വക്കീൽ"എന്ന പുസ്തകം ഒരാവർത്തി വായിച്ചാൽ മതി.

എഴുപത്തിയാറാം വയസ്സിലും മൂന്ന് ലക്ഷത്തിലധികം ശമ്പളം പറ്റി സുഖിച്ച് മഥിച്ച് നടക്കുന്ന സിറിയക് ജോസഫ്, നീതിന്യായ രംഗത്ത് ഒരാൾ എങ്ങിനെ ആവരുത് എന്നതിൻ്റെ മകുടോദാഹരണമാണ്. നീതി ദേവതയെ നിഷ്കരുണം മാനഭംഗപ്പെടുത്തിയ ഹൃദയ ശൂന്യൻ. സിറിയക് തൻ്റെ ജുഡീഷ്യൽ ജീവിതത്തിനിടയിൽ നടത്തിയിട്ടുള്ള ഇടപെടലുകളും വിരലിലെണ്ണാവുന്ന വിധികളും പഠനത്തിന് വിധേയമാക്കുന്ന ഏതൊരു നിയമ വിദ്യാർത്ഥിക്കും മേൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പ്രഥമ വിശകലനത്തിൽ തന്നെ ബോദ്ധ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (16 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (34 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (43 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (49 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends