Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ


വിദേശയാത്രയ്ക്കും പഠനത്തിനും വഴിതെളിയും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..

ലോകത്ത് തന്നെ ആദ്യം... ജീവനെടുക്കുന്ന ആ വില്ലൻ ഇന്ത്യയിലും! ആശങ്ക പങ്കുവെച്ച് ഡോക്ടർമാർ

19 APRIL 2023 09:30 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ആദ്യമായി ചെടികളെ ബാധിക്കുന്ന രോഗം മനുഷ്യനിലും സ്ഥിരീകരിച്ചു. അതും ഇന്ത്യയിൽ. കൊൽക്കത്ത സ്വദേശിയായ പ്ലാന്റ് മൈക്കോളജിസ്റ്റിന് ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് സസ്യങ്ങളിൽ നിന്നും മനുഷ്യനിലേയ്‌ക്ക് ഫംഗസ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള 61-കാരനായ മൈക്കോളജിസ്റ്റിനാണ് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

ചെടികളുടെ ഇലകൾക്ക് നിറ വ്യത്യാസങ്ങൾ വരുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്ന കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം എന്ന ഫംഗസാണ് മൈക്കോളജിസ്റ്റിനെ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട് ജോണലിലാണ് ഇതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സസ്യ രോഗാണുക്കൾ മനുഷ്യരിലേക്ക് കടക്കുന്നതിന്റെ അപൂർവ ഉദാഹരണങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതനായിരുന്നു ഇയാൾ. സാധാരണയായി സസ്യങ്ങളിൽ കാണപ്പെടുന്ന രോഗമാണ് ഫംഗസ് രോഗം. ആദ്യം നിറം വ്യത്യാസം ബാധിക്കുകയും പിന്നീട് സസ്യം മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടർപ്പ് വിളകളിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. ആദ്യം ഇലയ്‌ക്ക് നിറ വ്യത്യാസം വരും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു.

ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ് രോഗലക്ഷണം. റോസ് കുടുംബത്തിലെ സസ്യങ്ങളുടെ സിൽവർ ലീഫ് രോഗത്തിന് കാരണമാകുന്ന ഒരു സസ്യ ഫംഗസാണ് കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം. മൈക്കോളജിസ്റ്റ് ആയതിനാൽ രോഗബാധിതനായ വ്യക്തി ഫംഗസുമായി കൂടുതൽ അടുത്ത് പ്രവർത്തിച്ചിരുന്നു. അതിനാലാണ് ഇയാൾക്ക് അണുബാധ പിടിപെട്ടതെന്ന് ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ മൂന്ന് മാസമായി രോഗബാധിതനായ വ്യക്തിക്ക് പരുക്കൻ ശബ്ദം, ചുമ, ക്ഷീണം, ഭക്ഷണ പാനിയങ്ങൾ വിഴുങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിരുന്നു. ഇതിനെ തുടർന്നാണ് മൈക്കോളജിസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സിടി സ്‌കാൻ, എക്‌സ റേ തുടങ്ങിയ നിരവധി പരിശോധനകൾ ഇയാളിൽ നടത്തിയിരുന്നു. കഴുത്തിനുള്ളിൽ പാരാട്രാഷ്യൽ കുരുവും കാണപ്പെട്ടിരുന്നു.

പഴുപ്പ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഫംഗസ് അണുബാധയാണ് കണ്ടെത്തിയത്. സിടി സ്‌കാനിലാണ് ശ്വാസനാളത്തിന്റെ വലതുഭാഗത്ത് പാരാട്രാഷ്യൽ കുരുവും ഉള്ളതായി കണ്ടെത്തിയത്. ഇതിന്റെ സാമ്പിളുകൾ ലോകാരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യുഎച്ച്ഒ) അയച്ചുകൊടുക്കുകയും പരിശോധനയിൽ, ഇത് കോണ്ട്രോസ്റ്റീറിയം പർപ്പ്യൂറിയം എന്ന ഫംഗസാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഇയാൾക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗം മാരകമാനും സാധ്യതയുണ്ട്. പനി, തൊണ്ടവേദന, ഓഡിനോഫാഗിയ, കഴുത്തിൽ നിന്ന് ഹയോയിഡ് അസ്ഥി വരെ വീക്കം എന്നിവയ്‌ക്കൊപ്പം പാരാട്രാഷ്യൽ കുരു പലപ്പോഴും ഇയാൾക്ക് ഉണ്ടാകാറുണ്ടായിരുന്നു. പഴുപ്പു നിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഗവേഷണത്തിന്റെ ഭാഗമായി നിരന്തരം ഫംഗസുമായും ചീഞ്ഞളിഞ്ഞ ചെടികളുമായും കൂണുകളുമായും മൈക്കോളജിസ്റ്റ് സമ്പർക്കം പുലർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഫംഗസ് ഇയാളിലും ബാധിച്ചത്. പരമ്പരാഗത സാങ്കേതിക വിദ്യകളായ മൈക്രോസ്‌കോപ്പി വഴിയും കൾച്ചർ വഴിയും ഫംഗസിനെ തിരിച്ചറിയുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. സീക്വൻസിംഗിലൂടെ മാത്രമേ എന്ത് അണുബാധയെന്ന് കണ്ടെത്താൻ സാധിക്കുമായിരുന്നുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (17 minutes ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (35 minutes ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (44 minutes ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (50 minutes ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (9 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (9 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (9 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (10 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (10 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (12 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (12 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends