തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു...വീഡിയോ കാണുന്നതിനിടെയാണ് അപകടം ഉണ്ടായത്..വീട്ടിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്...

പലപ്പോഴും മൊബൈൽ ഫോണിൽ ഉള്ള കളികൾ അപകടം വരുത്തി വയ്ക്കാറുണ്ട്..അത്തരം ധാരാളം സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മൊബൈൽ ഫോണുകൾചർജ് ചെയ്യാൻ വച്ചതിന് ശേഷം അതുപയോഗിക്കുന്നത്..പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത ഉണ്ട്..അത്തരത്തിൽ ആളുകൾ മരണപ്പെട്ടിട്ടുണ്ട്, കൂടാതെ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം..വാഹനം ഓടിക്കുമ്പോൾ ഉള്ള ഉപയോഗം ഇതെല്ലം അപകടം വിളിച്ചു വരുത്തും. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾ മൊബൈൽ ഫോണുകളിൽ ധാരാളമായി മുഴുകാറുണ്ട്..അത് വലിയ അപകടം ആണ് ഭാവിയിൽ ഉണ്ടാക്കാൻ പോകുന്നത്. ഇപ്പോഴും തൃശ്ശൂരിൽ അതിദാരുണമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്..തിരുവില്വാമലയിൽ എട്ടുവയസുകാരിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചെന്ന് സംശയം. പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മുന്നാം ക്ളാസ് വിദ്യാർത്ഥിയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്ന മൊബൈലിൽ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. വീടിനുള്ളിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.മാതാപിതാക്കളുടെ ഒരൊറ്റ അശ്രദ്ധ മൂലം ഒരു ജീവൻ ആണ് നഷ്ടമായത്. വീട്ടിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്. ഇതിനുശേഷമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.
https://www.facebook.com/Malayalivartha






















