Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നിയമം നടപ്പിലാക്കാന്‍ പോലും സ്വകാര്യ ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ നല്കുന്ന പിണറായി സര്‍ക്കാര്‍ ധനസമ്പാദത്തിന് വേണ്ടി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്

25 APRIL 2023 03:20 PM IST
മലയാളി വാര്‍ത്ത

ഗുണ്ടാപിരിവ്, ബ്ലൈഡ് പിരിവ് , സിസി പിരിവ് ഇങ്ങനെ ജനങ്ങളെ പേടിപ്പെടുത്തുതും ശരീരത്തിന് കേടുവരുത്തുന്നതുമായി ധാരാളം അനധികൃത പിരിവുകളെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. ദ്രോഹിച്ചും അപമാനിച്ചും നടത്തുന്ന ഇത്തരം പിരിവുകള്‍ സര്‍ക്കാര്‍ തന്നെ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ പിഴിയാന്‍ സ്വകാര്യ കമ്പനികള്‍ക്ക് ക്വട്ടേഷന്‍ നല്കുന്നത് ആദ്യ സംഭവമാണ്. മോട്ടര്‍ വാഹന കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരില്‍ നിന്നും നിയമപരമായി പിഴ ഈടാക്കുന്നതിന് പകരം ആര്‍ട്ടിഫിഷ്യന്‍ ക്യാമറ സ്ഥാപിച്ച് ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാന്‍ ക്വട്ടേഷന്‍ നല്കിയിരിക്കുന്നത് പിണറായി വിജയന്‍ നേതൃത്വം നല്കുന്ന ഇടത് സര്‍ക്കാര്‍ എന്നതാണ് ഏറെ വിചിത്രം.

നിയമം നടപ്പിലാക്കാന്‍ പോലും സ്വകാര്യ ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ നല്കുന്ന പിണറായി സര്‍ക്കാര്‍ ധനസമ്പാദത്തിന് വേണ്ടി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. തട്ടിക്കൂട്ട് കമ്പനികള്‍ ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന തുകയില്‍ കമ്പനിയുടെ ലാഭവും , ക്യാമറയുടെ ചിലവും കഴിച്ചുള്ള നക്കാപിച്ചയ്ക്കായി കേരളത്തെ ക്വട്ടേഷന്‍ കമ്പനിയ്ക്ക് വിറ്റിരിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നു വേണം കരുതാന്‍ . കെല്‍ട്രോണിന്റെ പരില്‍ കരാര്‍ നേടി പല കമ്പനിക്ള്‍ക്ക് മറിച്ചു നല്കിയതിലൂടെ 75.42 കോടി രൂപ കമ്മിഷന്‍ പറ്റിയിട്ടുണ്ടെന്നാണ് കണക്ക് . സ്ട്രിറ്റ് എന്ന കമ്പനിയ്ക്ക് നോ്ക്കുകൂലിയായി കൊടുത്തതാകട്ടെ ഒന്‍പത് കോടിയും.

ഒരോ വര്‍ഷവും ഈ തുക നല്കണം. എല്ലാം കൊടുത്തു പോയാലും സര്‍ക്കാരിന് വര്‍ഷം 424 കോടി രൂപ പിഴിഞ്ഞ് നല്കാമെന്നാണ് വാക്ക് നല്കയിരിക്കുന്നത്. അതു കൊണ്ടാണ് ഗതാഗത കമ്മിഷണര്‍ പറയുന്നത് കുട്ടികളുള്ളവര്‍ ടൂവീലര്‍ ഉപയോഗിക്കരുതെന്ന്. ആന്റണി രാജുവാകട്ടെ കുട്ടികളെ സ്‌കൂള്‍ ബസില്‍ വിട്ട് പഠിപ്പിക്കാനും പറയുന്നുണ്ട്. ഭരണ പക്ഷത്തിന് അഴിമതി നടത്താനായി ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതി തുടക്കത്തിലേ പാളിയതിന്റെ ആശ്വാസം മലയാളിയ്ക്കുണ്ട്.കെല്‍ട്രോണിനെ മുന്നില്‍ നിറുത്തി സ്വകാര്യ കമ്പനികള്‍ നടത്തിയ എ.ഐ കാമറ ഇടപാടിന് പിന്നില്‍ ഭരണകക്ഷിയിലെ ഉന്നതനായ നേതാവെന്ന് സൂചനകളാണ് പുറത്തുവരുന്നത്. കെല്‍ട്രോണ്‍ ഉപകരാര്‍ കൊടുത്തതിലും അവര്‍ മറുകരാര്‍ നല്‍കിയതിലും രാഷ്ട്രീയ നേതാവിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന വ്യക്തമായ സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്പ്രിംഗ്ലര്‍ ഇടപാട്, ലൈഫ് മിഷന്‍ ഭവന് പദ്ധതി തുടങ്ങി അഴിമതി മുനയില്‍ നില്ക്കുന്ന എല്ലാ ഇടപാടുകളിലും ഇദ്ദേഹത്തിന് പങ്കുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും എ.കെ.ജി സെന്ററിലെ അന്തേവാസിയാണ് അദ്ദേഹം.

 എ.ഐ. ക്യാമറകള്‍ക്കെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ കമാന്ന് ഒരക്ഷരം മിണ്ടാതിരിക്കുന്നതിന് പിന്നില്‍ പാര്‍ട്ടി നേതൃത്വം കര്‍ശന വിലക്കേര്‍പ്പെടുത്തിയതു കൊണ്ടാണ്. കാരണം പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും അറിഞ്ഞു കൊണ്ടു തന്നെയാണ് ക്യാമറ കരാറുകള്‍ മാറ്റിയും മറിച്ചു നല്കിയത്.ശോഭ റെണൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഥവാ സ്രിറ്റാണ് പദ്ധതിയുമായി കെല്‍ട്രോണിനെ സമീപിച്ചത്. പിന്നാലെ, 2019ല്‍ കെല്‍ട്രോണാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്.ഉപകരാര്‍ ലഭിച്ച സ്രിറ്റ് മറുകരാര്‍ കൊടുത്തതാകട്ടെ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിക്കാണ്.അഞ്ചു വര്‍ഷത്തെ ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍  

പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി  ആയിട്ടാണ് കെല്‍ട്രോണ്‍ പദ്ധതിയുടെ ഭാഗമാവുന്നത്. തുടര്‍ നടപടികളെല്ലാം സുതാര്യമാകണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഉപകരാര്‍ ഉള്‍പ്പെടെ കെല്‍ട്രോണ്‍ മറച്ചുവച്ചു. മന്ത്രി ആന്റണി രാജു പറഞ്ഞത് കെല്‍ട്രോണ്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് നല്കിയിരുന്നു എന്നാണ്. കെല്‍ട്രോണിനെ കൊണ്ട് സ്രിറ്റാണ് ഇങ്ങനെയാരു ആശയം പോലും സര്‍ക്കാരിന് മുന്നിലേയക്ക് എത്തിച്ചത്. സ്രിറ്റിനെ പദ്ധതിയുമായി ഇറക്കിയതും , കെല്‍ട്രോണിനെ കൊണ്ട് തീരുമാനമെടുപ്പിച്ചതും ഇതേ നേതാവ് തന്നെയാണ്. സിപിഎമ്മിന്റെ ഉന്നത തലത്തില്‍ വലിയ ഗൂഡാലോചന നടത്തിയ ശേഷമാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ ഓരോഘട്ടത്തിലും വിവരങ്ങളൊന്നും ചോര്‍ന്നു പോകാതിരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അവരെല്ലാം സിപിഎം സര്‍വ്വീസ് സംഘടനയുടെ വലിയ സഖാക്കളായിരുന്നു.

തുകയില്‍ പൊരുത്തക്കേട് കണ്ടെത്തിയെങ്കിലും 'ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത് നല്‍കിയ വര്‍ക്ക് ഓര്‍ഡര്‍ റദ്ദ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സമഗ്ര ഭരണാനുമതി നല്‍കുന്നു' എന്ന് രേഖപ്പെടുത്തി ഗതാഗത സെക്രട്ടറി അന്തിമ ഉത്തരവ് ഇറക്കുകയായിരുന്നു. ഗതാഗത സെക്രട്ടറിയ്ക്ക് തുടക്കം മുതല്‍ പദ്ധതിയെ കുറിച്ച് സംശയമുണ്ടായിരുന്നു. തുകയിലെ പൊരുത്തക്കേട് മാത്രമല്ല ഫയലുകള്‍ രഹസ്യ സ്വഭാവത്തില്‍ കൈകാര്യം ചെയ്യുന്നതിലെ യുക്തിയും ഗതാഗത സെക്രട്ടറി ചോദ്യം ചെയതിരുന്നു. ഗതാഗത കമ്മിഷണര്‍ എസ്.ശീജിത്തിന് കരാറില്‍ എന്ത് പങ്കാണെന്നും വ്യക്തമാക്കേണ്ടി വരും. ക്യാമറ സ്ഥാപിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ശ്രീജിത്ത് കാണിച്ച അമിതാവേശം സംശയത്തിന് ഇടനല്കിയിരിക്കുകയാണ്. ശ്രീജിത്തിനെ കമ്മിഷണര്‍ സ്ഥാനത്ത് കൊണ്ടു വന്ന് പദ്ധതി നടപ്പിലാക്കാന്‍ ആ ഉന്നതന്‍ ശക്തമായ ചരടുവലി നടത്തിയിരുന്നു.

സേഫ് കേരള പദ്ധതിയിലെ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ണമായി പൂര്‍ത്തീകരിച്ചത് കണക്കിലെടുത്തും, സര്‍ക്കാര്‍ മിക്കവാറും എല്ലാ ഘടകങ്ങളുടെയും അനുമതി പല ഘട്ടങ്ങളായി നല്‍കിയതിനാലും കെല്‍ട്രോണ്‍ സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായതിനാലും എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചതിനാലും അനുമതി എന്നാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവിലെ വിശദീകരണം. 2019 ല്‍ കെല്‍ട്രോണ്‍ മോട്ടോര്‍ വാഹനവകുപ്പുമായി ഉണ്ടാക്കിയ സര്‍വീസ് ലെവല്‍ കരാറിന് ഡിസംബര്‍ 28ന് ഗതാഗതവകുപ്പ് അംഗീകാരം നല്‍കി. 2020 ല്‍ കെല്‍ട്രോണ്‍ നല്‍കിയ പദ്ധതി ധനവകുപ്പ് ടെക്നിക്കല്‍ കമ്മിറ്റിയും ഐ.ടി വകുപ്പും പരിശോധിച്ച് അനുമതി നല്‍കിയ ശേഷം ഏപ്രില്‍ 27ന് ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇറങ്ങി.

മോട്ടോര്‍ വാഹന വകുപ്പുമായി നടന്ന ചര്‍ച്ചയില്‍ കെല്‍ട്രോണ്‍ പദ്ധതി ചെലവായി അറിയിച്ചത് 73 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.ഈ തുകയുടെ പലിശയും പരിപാലന ചെലവും ചേര്‍ത്ത് പദ്ധതി തുക 232.25 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭ ഇത് അംഗീകരിച്ചു. സര്‍ക്കാരിന് പണച്ചെലവില്ലെന്ന ന്യായീകരണമാണ് ഇപ്പോള്‍വരുന്നത്. ക്യാമറ സ്ഥാപിച്ച് പിഴ ഈടാക്കി പദ്ധതി ചിലവിന്റെ തുക എടുത്ത ശേഷം ബാക്കി സര്‍ക്കാരിന് നല്കണമെന്നാണ് വ്യവസ്ഥ. സാധാരണ ബ്ലൈഡ് പലിശക്കാര്‍ പണം പിരിക്കാനായി ഗുണ്ട സംഘങ്ങളെ നിയമിക്കുന്നതിന് സമാനമായ രീതിയിലാണ് നിയമപരമായി പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ നിയമിച്ചിരിക്കുന്നത്. കേരള ജനത ഇത്രയും അധപതിച്ചവരെന്ന് സിപിഎം കരുതിയെന്നതാണ് ഇവിടെ ഉയരുന്ന ധാര്‍മ്മിക രോഷം.
ദേശീയ തലത്തില്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്താണ് എ.ഐ കാമറ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നേടിയതെന്ന് 'സ്രിറ്റ്' എം.ഡി മധുനമ്പ്യാര്‍ പറയുന്നത്. നിര്‍മ്മിത ബുദ്ധിയില്‍ 16 സംസ്ഥാനത്തും പ്രൊഡക്ടുകള്‍ നല്‍കിയിട്ടുമുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നു. 25 കോടി വരെയുള്ള പ്രൊജക്ടില്‍ നേരിട്ടാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്. അതിന് മുകളില്‍ പോയാല്‍ മറ്റ് നിക്ഷേപകരുണ്ടാവും. എന്നാല്‍ സ്ട്രിറ്റ് ഉപകരാര്‍ നല്കിയ കമ്പനികള്‍ക്ക് ഈ മേഖലയില്‍ യാതൊരു പ്രവര്‍ത്തി പരിചയവുമില്ല. മധുനമ്പ്യാരുടെ പിന്നില്‍ നിന്ന് ചരടു വലിക്കുന്നതാരെന്ന് മുഖ്യമന്ത്രിയ്ക്ക് വ്യക്തമായി അറിയാമെന്നാണ് കരുതുന്നത്.

എ ഐ കാമറ സ്ഥാപിച്ചതിന്റെ പേരില്‍ അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നും എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും പ്രഖ്യാപച്ചു കൊണ്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പോരാടാന്‍ തന്നെ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്.  താന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ രേഖകള്‍ തന്നില്ല. എന്നാലിപ്പോള്‍ രേഖകള്‍ തന്റെ കയ്യിലുണ്ട്. രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കില്‍ താന്‍ തന്നെ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികള്‍ക്ക് മുന്‍ പരിചയമില്ല. സര്‍ക്കാര്‍ പദ്ധതിക്കുള്ള തുക വര്‍ദ്ധിപ്പിച്ചതിലും ദുരൂഹതയുണ്ട്.

സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല. പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതിയാണിത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കൊള്ളയാണിത്. എസ് ഐ എര്‍ ടി എന്ന ബംഗളൂരു കമ്പനിയ്ക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. ഈ കരാറിന്റെ ടെന്‍ഡറില്‍ അവ്യക്തതയുണ്ട്. 151.22 കോടിക്കാണ് കെല്‍ട്രോണ്‍ എസ് ഐ ആര്‍ ടിയ്ക്ക് കരാര്‍ നല്‍കിയത്. എസ് ഐ ആര്‍ ടി മറ്റ് രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി.

75 കോടിയ്ക്ക് കമ്പനികള്‍ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോഴത് 232 കോടി രൂപയായി. 81 കോടി അധികം വന്നു. രണ്ടാമത് വര്‍ദ്ധിപ്പിച്ച തുകയ്ക്ക് കരാര്‍ വരാനുള്ള കാരണമെന്താണ്? കൊള്ളലാഭത്തിന് സ്വകാര്യ കമ്പനിയ്ക്ക് അവസരമൊരുക്കുകയാണ്. സര്‍ക്കാരിനും കമ്പനികള്‍ക്കും പദ്ധതിയില്‍ മുതല്‍മുടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കണ്ണൂരിലെ കറക്ക് കമ്പനികളാണ് കരാറിന് പിന്നിലെന്നും , ഖജനാവിലെ പണം അടിച്ചു മാറ്റാനായി സിപിഎം നേതാക്കള്‍ കൂട്ടത്തോടെ നടത്തിയ കൊള്ളയാണ് ക്യാമറ സ്ഥാപിക്കലും അതിലൂടെ പൊതുജനത്തെ പിഴിയാനുള്ള തീരുമാനവുമെന്നാണ് വി.ഡി.സതീശന്‍ പറയുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends